twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ലാല്‍ ജോസിന്റെ ശിഷ്യന്‍ മോശമാക്കിയില്ല

By Nirmal Balakrishnan

Next »

« Previous

ഒരു നടനെ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഒരു സംവിധായകന്‍ വിജയിക്കുന്നത്. ഒരാള്‍ മാത്രം നായകനാകുന്ന ചിത്രത്തിലെ സംവിധായകന്‍ അനുഭവിക്കുന്ന പ്രയാസമല്ല റെഡ് വൈനില്‍ സലാം ബാപ്പു അനുഭവിച്ചത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനു പുറമെ ന്യൂജനറേഷന്‍ ഹീറോകളായ ഫഹദും ആസിഫും ഉണ്ട്. ഇവര്‍ക്ക് പിന്തുണയേകി പതിനഞ്ചോളം പ്രധാന നടന്‍മാരും. ആരുടെ കഥാപാത്രങ്ങളും പാളിപ്പോകാത്ത രീതിയില്‍ രീതിയില്‍ വേണം ചിത്രമൊരുക്കാന്‍. അതെല്ലാം സലാമിനു നിര്‍വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. ലാല്‍ജോസിന്റെ അസോസിയേറ്റ് ആയിരുന്ന സലാം ഗുരുവിനോളം പോന്ന സംവിധായകനാകുമെന്നതില്‍ സംശയമില്ല. കയ്യില്‍ ലഭിച്ച മികച്ച കഥയെ നന്നായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.

കര്‍മ്മയോദ്ധ, ലോക്പാല്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ട ശേഷം വരുന്ന ലാല്‍ചിത്രമാണിത്. പുതിയ നായകര്‍ക്കൊപ്പം ലാല്‍ ആദ്യമായി മുഴുനീള വേഷത്തില്‍ ചേരുകയാണ്. പ്രേക്ഷകരുടെ കയ്യടി നേടി തന്നെയാണ് ഇതിലെ കുറ്റാന്വേഷകനായ രതീഷ് വാസുദേവിനെ ലാല്‍ അവതരിപ്പിച്ചത്. ഇടിച്ച് കേസന്വേഷിക്കുന്ന പൊലീസായിട്ടല്ല ലാല്‍ വരുന്നത്. അതുകൊണ്ടു തന്നെ വേഷത്തിനൊരു പുതുമയുമുണ്ട്. മോഹന്‍ലാലിന് തുടക്കം പാളിയ 2013 ഇനി നല്ലതാകുമെന്ന് ഈ ചിത്രത്തിലൂടെ ഉറപ്പിക്കാം.

Red Wine Cew

അഭിനയത്തിന്റെ കാര്യത്തില്‍ ഫഹദ് ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. നല്ല സംവിധായകര്‍ക്കേ ആ നടനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ലാല്‍ജോസ് നന്നായി ഉപയോഗപ്പെടുത്തിയതുപോലെ അദ്ദേഹത്തിന്റെ ശിഷ്യനും ഫഹദിനെ ഉപയോഗിച്ചു. വി.കെ.പ്രകാശ് നത്തോലിയില്‍ ഉണ്ടാക്കിയ ചീത്തപ്പേര് ഇതിലൂടെ നികത്തിയെടുക്കാന്‍ സാധിച്ചു എന്നു തന്നെ പറയാം.

സിനിമകള്‍ ആസിഫിന് ധാരാളമുണ്ട്. എന്നാല്‍ കഴിവുതെളിയിക്കാന്‍ പറ്റുന്ന വേഷമൊന്നും ലഭിക്കാറില്ല. റെഡ് വൈനില്‍ ആസിഫും മികച്ച സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. ഫഹദിനെ പോലെ ഉപയോഗപ്പെടുത്താന്‍ അറിയുമെങ്കില്‍ നന്നാകുന്ന നടനാണ് ആസിഫ്.
കോമഡിയില്ലാത്ത സുരാജ് വെഞ്ഞാറമൂടിനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് മലയാളത്തിലെ ചില സംവിധായകര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണീ ചിത്രം. ഇതില്‍ സുരാജ് ഒരിടത്തും കൈവിട്ട് കളിക്കുന്നില്ല. സംവിധാനം അറിയാത്തവരാണ് സുരാജിനെ കയറൂരി വിടാറുള്ളത്. ഇവിടെ നാം ഇഷ്ടപ്പെടുന്നൊരു സുരാജാണുള്ളത്.

നായികമാര്‍ മൂന്നുണ്ടെങ്കിലും ആര്‍ക്കും എടുത്തുപറയാവുന്ന വേഷമില്ല. മിയ, മേഘ്‌നരാജ്, മരിയ, അനുശ്രീ എന്നിവര്‍ പല സന്ദര്‍ഭങ്ങളില്‍ വരുന്നുണ്ടെങ്കിലും അവര്‍ക്കൊക്കെ നന്നായി ചെയ്തു എന്നുപറയാന്‍ ഇതിലൊന്നുമില്ല. ടി.ജി. രവി, സുനില്‍ സുഗത, പ്രിയനന്ദന്‍, ജയകൃഷ്ണന്‍ എന്നിവരെല്ലാം ചെറിയ വേഷമാണെങ്കിലും നിലവാരം സൂക്ഷിച്ചിട്ടുണ്ട്. ബിജിബാലിന്റെ പശ്ചാത്തല സംഗീതമാണ് എടുത്തു പറയേണ്ട മറ്റൊന്ന്.

അടുത്ത പേജിൽ

കഥമോഷണം, കേസ്: റിലീസിങിനു മുമ്പെ വിവാദംകഥമോഷണം, കേസ്: റിലീസിങിനു മുമ്പെ വിവാദം

Next »

« Previous

English summary
Red Wine is an interesting film by the 'super combo' of Mohanlal, Fahad Fazal and Asif Ali directed by Salam Bappu, a routine murder mystery, but a watchable one. Read review.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X