» 

ജനം തോളിലേറ്റുന്ന പലിശക്കാരന്‍ മാടമ്പി

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

Mohanlal in Madambiപഴയ കഥാപാത്രങ്ങളെ നിങ്ങള്‍ക്കോര്‍മ്മ വന്നേക്കാം, കണ്ടുമറന്ന പല കഥാസന്ദര്‍ഭങ്ങളും അനുവാദമില്ലാതെ മനസിലേയ്ക്കൊടിക്കയറിയേക്കാം. ചിലയിടങ്ങളില്‍ അവിശ്വസനീയതയുടെ നിഴല്‍ വീണിട്ടുണ്ടാകാം.. എങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്നതാണ് മോഹന്‍ലാല്‍ - ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ കന്നിച്ചിത്രമായ മാടമ്പി.

പെട്ടെന്നൊരു ദിനം, അപ്രതീക്ഷിതമായി അച്ഛനെ കാണാതാവുന്നതോടെയാണ് കുടുംബ ഭാരം ഗോപാലകൃഷ്ണ പിളളയുടെ ചുമലിലാവുന്നത്. ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങള്‍ പേറുന്ന ഇലവട്ടം എന്ന ഗ്രാമത്തിലെ വമ്പന്‍ പലിശക്കാരനായി അയാള്‍ വളര്‍ന്നത് തന്റെ കുടുംബത്തെ പോറ്റാന്‍ കൂടിയാണ്. ഒന്നുകാലിടറിപ്പോയാല്‍ എല്ലാം തകരുമെന്ന ബോധ്യം സദാ കൂടെയുണ്ടായിരുന്നതു കൊണ്ട്, ഹൃദയം കല്ലാക്കി അയാള്‍ പണമുണ്ടാക്കി.

അമ്മയും അനിയനും ഉള്‍പ്പെട്ട തന്റെ കുടുംബത്തിനു വേണ്ടി കൗമാരവും യൗവനവും ഹോമിച്ചു കളഞ്ഞ കഥാപാത്രങ്ങളെ നാം തിരശീലയില്‍ കാണുന്നത് ആദ്യമല്ല. ആ വേഷത്തില്‍ മോഹന്‍ലാല്‍ തന്നെ  ഇതിനു മുമ്പ് പലതവണ നമ്മുടെ മുന്നില്‍ വന്നിട്ടുമുണ്ട്.

എങ്കിലും ഈ പഴയവീഞ്ഞ് ബി ഉണ്ണികൃഷ്ണന്‍ എന്ന തിരക്കഥാകൃത്ത് നമുക്കു വിളമ്പുമ്പോള്‍ അതിലെന്തോ പുതുമ തോന്നുന്നുവെങ്കില്‍, അത് പേനയുടെയും കാമറയുടെയും മികവ് തന്നെയാണ്. പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

ഫ്യൂഡല്‍ ചിത്രങ്ങളില്‍ അനിവാര്യമാണ് കുടുംബങ്ങള്‍ തമ്മിലുളള കുടിപ്പക. സന്തതി പരമ്പരകളിലേയ്ക്ക് കൈമാറുന്ന വൈരം കഥാപശ്ചാത്തലത്തില്‍ സംഘര്‍ഷസാധ്യത എപ്പോഴും നിലനിര്‍ത്തും.  ഈ സംഘര്‍ഷത്തിലുളള സിനിമാ സാധ്യതകളാണ് ഫ്യൂഡല്‍ പ്രമേയങ്ങളെ പ്രേമിക്കാന്‍ സംവിധായകരെയും എഴുത്തുകാരെയും  സദാ പ്രേരിപ്പിക്കുന്നത്.

അടുത്ത പേജില്‍
മീശ പിരിക്കാത്ത മാടമ്പി
ബിക്കിനിയണിയാനില്ലെന്ന്‌ കാവ്യ
അമാനുഷികനല്ലാത്ത മാടമ്പി
ലാലിന്റെ ബ്ലേഡ് കമ്പനി
മാടമ്പിയുടെ നായിക
മാടമ്പിയിലെ ചിത്രങ്ങള്‍

Topics: നിരൂപണം, ബി ഉണ്ണികൃഷ്ണന്‍, മാടമ്പി, മോഹന്‍ലാല്‍, b unnikrishnan, madambi, mohanlal, review

Malayalam Photos

Go to : More Photos