twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: പ്രേക്ഷകര്‍ക്ക് 100 ഡിഗ്രി സെല്‍ഷ്യസ് ആകാംക്ഷ

    By Aswathi
    |

    അഞ്ചു സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി, ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഒരുത്തിരിഞ്ഞതാണ് '100 ഡിഗ്രി സെല്‍ഷ്യസ്' എന്ന സിനിമ. നവാഗത സംവിധായകന്‍ രാകേഷ് ഗോന്റെ ആദ്യസംരംഭം മോശമാണെന്ന് പറയാന്‍ കഴിയില്ല. തുടക്കക്കാരന്റെ പരിമിധികള്‍ മാറ്റിനിര്‍ത്തിയാല്‍ ചിത്രത്തില്‍ വിജയത്തിലേക്കുള്ള ചേരുവകളെല്ലാം ചേര്‍ന്നിട്ടുണ്ട്.

    പ്രേക്ഷകരുടെ ആകാംക്ഷ ആവോളം ചോര്‍ത്തിയെടുത്ത്, അവസാനം എവിടെയെന്നറിയാത്ത സ്ഥലത്തു കൊണ്ടിട്ടിട്ട് സംവിധായകനും കൂട്ടുരും മടങ്ങി. എന്നിരിക്കിലും ഒരു ത്രില്ലര്‍ ഒരുക്കുന്നു എന്ന് പറഞ്ഞെടുത്ത ചിത്രത്തെ പരാജയം എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ പറ്റില്ലല്ലോ. ത്രില്ലറിന്റെ കൈപ്പണികള്‍ ഈ സസ്‌പെന്‍സിലുണ്ട്.

    100-degree-celcius

    നഗരത്തില്‍ ജീവിക്കുന്ന നാല് സ്ത്രീകളിലൂടെയാണ് കഥ തുടങ്ങുന്നത്. നിള (ശ്വേത മേനോന്‍) നാന്‍സി (ഭാമ), രേവതി (മേഘ്‌ന രാജ്), ഗംഗ (അനന്യ) എന്നീ നാലംഗ സംഘത്തിലേക്ക്, ഒരു പ്രത്യേക സാഹചര്യത്തില്‍ അഞ്ചാമത്തെ യുവതിയും ഭര്‍ത്താവും കടന്നുവരുന്നതോടെ കഥയുടെ ട്വിസ്റ്റ് ആരംഭിയ്ക്കുന്നു. ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടിവരുന്ന ഈ അഞ്ച് സ്ത്രീകളുടെയും ഇടയിലേക്ക് ഒരാള്‍കൂടെ കടന്നവരുന്നതോടെ കഥ കൂടുതല്‍ സങ്കീര്‍ണമാകുന്നു.

    ഭീഷണിയിലൂടെ കാര്യങ്ങള്‍ സാധിക്കാന്‍ ശ്രമിക്കുന്ന വില്ലന്റെ വഴിയെ ഓടുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് പിന്നെ സിനിമ. സസ്‌പെന്‍സ് ആഗ്രഹിക്കുന്നവര്‍ ചിത്രം കാണണം. ശ്വേതയും ഭാമയും അനന്യയും മേഘ്‌നരാജും കഥാപാത്രങ്ങളോട് തങ്ങളെക്കൊണ്ടാവുവിധം നീതി പുലര്‍ത്തിയെങ്കിലും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഹരിതയ്ക്ക് കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നോ എന്ന് തോന്നിപ്പോകുന്നു. 'മൈന'യിലൂടെ ശ്രദ്ധേയനായി സേതുവിന്റെ വില്ലന്‍ വേഷവും ഗണേഷ് കുമാറിന്റെ ഡിവൈഎസ്പിയുടെ വേഷവും നന്നായിരുന്നു.

    രാകേഷ് ഗോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയതും. ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും കഥയ്ക്കനുയോജ്യമാണ്. പിന്നെ പാളിച്ച എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍, യഥാര്‍ത്ഥ സംഭവം സിനിമയാക്കുമ്പോള്‍ വന്നുപോകാവുന്ന ചില പാകപ്പിഴകള്‍. രണ്ടാഭാഗത്തില്‍ ഇതിലും മികച്ചതെന്തോ കരുതിവച്ചാണ് സിനിമ അവസാനിക്കുന്നത്.

    English summary
    100 Degree Celsius is a thriller movie written and directed by debutante Rakesh Gopan. In Which, Shwetha Menon, Meghana Raj, Bhama, Ananya and Haritha plays the lead.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X