twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പുതുമയൊന്നുമില്ലാത്ത ഒരു കല്യാണക്കഥ

By Nirmal Balakrishnan

Next »

« Previous

കൃഷ്ണന്‍കുട്ടി, ആന്റപ്പന്‍, ജയകൃഷ്ണന്‍. ഇവരാണ് 101 വെഡിംഗ്‌സിലെ പ്രധാനതട്ടിപ്പു വീരന്‍മാര്‍. ഗാന്ധിയനായ അച്ഛന്റെ(വിജയരാഘവന്‍) നേര്‍ വിപരീത സ്വഭാവക്കാരനാണ് കൃഷ്ണന്‍കുട്ടി(കുഞ്ചാക്കോ) എന്ന ക്രിഷ്. നാടന്‍വാറ്റുകാരന്റെ മകനാണ് ആന്റപ്പന്‍(ബിജുമേനാന്‍). അച്ഛനെ ഗാന്ധിയനായ മാഷ് പൊലീസിനെകൊണ്ട് പിടിപ്പിക്കുമ്പോള്‍ പൊലീസ് നല്‍കുന്ന ഇടിക്കെല്ലാം ആന്റപ്പന്‍ പകരം കൊടുക്കുന്നത് കൃഷ്ണന്‍കുട്ടക്കാണ്. കുട്ടിക്കാലത്ത് പള്ളിപ്പെരുന്നാളിനിടെ കാണാതാകുന്ന സ്വര്‍ണ അമ്പ് കൃഷ്ണന്‍കുട്ടി ആന്‍പ്പന്റെ സഞ്ചിയില്‍ വയ്ക്കുന്നു. പൊലീസ് പിടികൂടുന്ന അവന്‍ പിന്നീട് വലിയ തട്ടിപ്പുകാരനായി. തന്റെ ജീവിതം തകര്‍ത്ത കൃഷ്ണന്‍കുട്ടിയെ കൊല്ലുക എന്നതാണ് ആന്റപ്പന്റെ ജീവിതലക്ഷ്യം.

101 Weddings

നഗരത്തിലെ അബ്കാരി മുതലാളി (സുനില്‍സുഗത)യുടെ മകളാണ് അഭിരാമി (സംവൃത സുനില്‍). അച്ഛന്റെ കള്ള സ്പിരിറ്റ് ലോറി ഗാന്ധിയനായ മാഷിന് ഒറ്റികൊടുത്ത് പിടിപ്പിക്കലാണ് അവളുടെ ജോലി. എന്നാല്‍ ഈ വിവരം മാഷുടെ വീട്ടില്‍ നിന്ന് കൃഷ്ണന്‍കുട്ടി അറിഞ്ഞ് മുതലാളിയെ അറിയിക്കും. അതിനു പണവും വാങ്ങും. ഇങ്ങനെ തട്ടിപ്പു നടത്തുന്നതിനിടെയാണ് ഗാന്ധിയന്‍ രീതിയില്‍ സമൂഹ വിവാഹം നടത്താന്‍ സംവൃതയുടെ നേതൃത്വത്തില്‍ തീരുമാനിക്കുന്നത്. താനും അവിടെ വച്ച് വിവാഹിതയാകുമെന്ന് അവള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ തന്റെ മോനെ വിവാഹം കഴിക്കണമെന്ന് ഗാന്ധിയന്‍ മാഷും പറയുന്നു. ഇക്കാര്യത്തിനു വേണ്ടി അയാള്‍ വീട്ടില്‍ നിരാഹാരമിരിക്കുമ്പോള്‍ കൃഷ്ണന്‍കുട്ടിക്കു സമ്മതിക്കേണ്ടി വരുന്നു.

എന്നാല്‍ വിവാഹത്തില്‍ നിന്നൂരാന്‍ വേണ്ടിയാണ് നൃത്തക്കാരനായ ജയകൃഷ്ണനെ(ജയസൂര്യ)യെ കൊണ്ടുവരുന്നത്. നൃത്തക്കാരനായതിനാല്‍ ആളൊരു ചാന്തുപൊട്ടു തന്നെ. അവനാണ് കൃഷ്ണന്‍കുട്ടിയെന്ന പേരില്‍ സമൂഹവിവാഹത്തിനു പേരു രജിസ്റ്റര്‍ ചെയ്യിക്കുന്നു. കൃഷ്ണന്‍കുട്ടി ആസാദ് എന്ന പേരില്‍ അവിടെയെത്തുന്നു. മുസ്ലിമായ സലിംകുമാര്‍ തന്റെ മകള്‍ ഭാമയെ അവിടെ കൊണ്ടുവരുന്നു. ആസാദിനെ കൊണ്ട് മകളെ കെട്ടിക്കാനാണ് അയാളുടെ ആഗ്രഹം.

തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന ആന്റപ്പന്‍ ക്വട്ടേഷന്‍ സംഘത്തെയും കൊണ്ട് സമൂഹവിവാഹത്തില്‍പേരു രജിസ്റ്റര്‍ ചെയ്യിക്കാന്‍ എത്തുന്നു. അഞ്ചുപവനും 25,000 രൂപയും കിട്ടുമെന്നതാണ് അവരുടെ കണക്കുകൂട്ടല്‍. അവിടെ വച്ചാണ് അയാള്‍ ആസാദിനെ പരിചയപ്പെടുന്നത്. തന്നെ കൊല്ലാന്‍ നടക്കുന്ന ആന്റപ്പനാണിതെന്നു മനസ്സിലാക്കി ആസാദ് പേടിച്ചു നടക്കുന്നു. താന്‍ വിവാഹം കഴിക്കേണ്ട പെണ്‍കുട്ടി അബ്കാരി മുതലാളിയുടെ മകളാണെന്നു മനസ്സിലാക്കി അവളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണ് ആസാദ്.

എന്നാല്‍ ജയകൃഷ്ണന്‍ അതില്‍ നിന്നു മാറാന്‍ തയ്യാറാകുന്നില്ല. ആന്റപ്പന്‍ കൃഷ്ണന്‍കുട്ടിയെ തട്ടാന്‍ നടക്കുന്നവനാണെന്നു തിരിച്ചറിഞ്ഞ് ജയകൃഷ്ണന്‍ മുതലെടുപ്പിനിറങ്ങുന്നു. ഇതിനിടെ സമൂഹവിവാഹത്തിനെത്തിയ സുരാജും ഭാര്യയും സ്വര്‍ണവുമായി കടക്കുന്നു. എല്ലാം കൂടി കെട്ടിമറിഞ്ഞ് ഒടുവില്‍ തട്ടിപ്പുകാര്‍ പുറത്താകുകയും സമൂഹ വിവാഹം നടക്കുകയുമാണ് കഥ. ഇതിലെന്തു പുതുമയെന്നു മാത്രംചോദിക്കരുത്. ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

അടുത്ത പേജില്‍

നഷ്ടമാകുന്നത് ഷാഫിയുടെ മിനിമം ഗ്യാരണ്ടിനഷ്ടമാകുന്നത് ഷാഫിയുടെ മിനിമം ഗ്യാരണ്ടി

Next »

« Previous

English summary
'101 Weddings' is a film that has left the Recycle mode turned on. Everything in it, be it the vast array of characters, the story situations or the events , seem like a rehash of people and incidents that you have seen several times before
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X