twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തീയറ്ററുകളെ ഇളക്കി രതിനിര്‍വേദം ഹിറ്റാവുന്നു

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/reviews/24-rathinirvedam-lost-classic-touch-2-aid0166.html">Next »</a></li></ul>

    Rathinirvedam
    നീലത്താമരയ്ക്കുശേഷം രേവതി കലാമന്ദിര്‍ നിര്‍മ്മിച്ച രതിനിര്‍വ്വേദം സാമ്പത്തിക വിജയം ഉറപ്പാക്കിക്കഴിഞ്ഞു. ഇനി രതിനിര്‍വ്വേദത്തിന്റെ ചുവടുപിടിച്ച് ഈ വിജയം ആവര്‍ത്തിക്കാമെന്ന് കരുതി ഒട്ടേറെ ചിത്രങ്ങള്‍ക്ക് രണ്ടാം പതിപ്പ് വന്നേക്കാനിടയുണ്ട്. അവളുടെ രാവുകള്‍, തകര, ചാട്ട, ലോറി തുടങ്ങിപല ചിത്രങ്ങളും ഇത്തരമൊരു സാഹചര്യത്തില്‍ ഒരു പുതുപതിപ്പിന് സാധ്യതകള്‍ നല്‍കുന്നുണ്ട്.

    പക്ഷേ ഇത് യഥാര്‍ത്ഥത്തില്‍ ഒരു വിജയമാണോ, പഴയ രതിനിര്‍വ്വേദമെന്ന് പറയാന്‍ തുടങ്ങുമ്പോള്‍ത്തന്നെ ഉണ്ടാകുന്ന ഒരു ക്ലാസിക് ടച്ച് പുതിയ രതിനിര്‍വ്വേദത്തിനുണ്ടോ?

    മുപ്പത്തിരണ്ടു വര്‍ഷം മുമ്പ് ജയഭാരതി നായികയും കൃഷ്ണചന്ദ്രന്‍ നായകനുമായി ഈ ചിത്രത്തിന്റെ പഴയപതിപ്പ് ഇറങ്ങിയപ്പോഴുള്ള മലയാളി പ്രേക്ഷനല്ല പുതിയ രതിനിര്‍വ്വേദത്തിന്റെ പ്രേക്ഷകര്‍. അന്നത്തെ ചിത്രത്തിന്റെ ലാവണ്യമല്ല ഇന്നത്തെ രതിനിര്‍വ്വേദത്തിന്റെ വിപണിമൂല്യമെന്നത് ഉറപ്പാണ്. ആണ്‍-പെണ്‍ ബന്ധത്തെക്കുറിച്ച് മുപ്പത് വര്‍ഷം മുമ്പ് സമൂഹം വച്ചുപുലര്‍ത്തിയിരുന്ന ചിന്തകള്‍ ഇന്ന് ഒട്ടേറെ മാറിയിരിക്കുന്നു.

    ഒരുകാലത്ത് മലയാളചലച്ചിത്രരംഗം അടക്കി വാണ ഷക്കീല നായികയായ കിന്നാരത്തുമ്പിള്‍ പോലുള്ള ചിത്രങ്ങള്‍ എടുക്കുന്നതിലും നല്ലത് പഴയ ക്ലാസിക്കിന്റെ പേരുപറഞ്ഞ് പുതിയ പതിപ്പുകള്‍ എടുക്കുന്നതാവുമെന്ന് തിരിച്ചറിഞ്ഞവരും കുറവായിരിക്കില്ല. പുതിയ രതിനിര്‍വ്വേദം സാമ്പത്തിക വിജയം നേടുമ്പോഴും അത് പരാജയം നേരിട്ടുവെന്ന വാദത്തെക്കുറിച്ച് അന്വേഷിക്കേണ്ടതല്ലേ. കാരണം ഒരാളുടെ സര്‍ഗ്ഗാത്മകതയ്ക്ക് ദൃശ്യാവിഷ്‌കാരം പകര്‍ന്ന സനിമ മറ്റൊരാളുടെ കാഴ്ചപ്പാടില്‍ വേറൊന്നാണ് നല്‍കുന്നത്.

    ഒരു സാധാരണ ചലച്ചിത്രം എന്ന നിലയില്‍ രതിനിര്‍വേദം വന്‍ പരാജയമല്ല. പക്ഷേ പഴയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില‍ര്‍ക്ക് വ്യത്യസ്ഥ അഭിപ്രായം ഉണ്ടായേയ്ക്കും. പുതിയ രതിനിര്‍വേദം പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റാവുന്നു എന്നത് സത്യം. നിറഞ്ഞ് കവിയുന്ന തീയറ്ററുകള്‍. നിര്‍മാതാവും സംവിധായകനും വിജയം കൊയ്യും. ശ്വേത ജനശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്യും. ഇതില്‍ അസൂയ കൊള്ളുന്ന ചില നിര്‍മ്മാതാക്കലും സംവിധായകരും ചലച്ചിത്ര രംഗത്ത് ഇല്ലാതില്ല. കലാമൂല്യത്തെക്കുറിച്ച് സംസാരിച്ച് കൊണ്ട് വിപണിയില്‍ വിജയിയ്ക്കുന്ന ചലച്ചിത്രം ചെയ്യുന്നവരാണല്ലൊ ഇന്ന് ഏറെയും.

    പഴയ ചിത്രത്തോട് ഇതിനെ താരതമ്യപ്പെടുത്തുന്നത് എന്തിനെന്ന മറ്റൊരു ചോദ്യവും ഉയര്‍ന്നുകൂടെന്നില്ല. ഒരേ കഥയുടെ ചലച്ചിത്ര ഭാഷ്യം തീര്‍ക്കാന്‍ രണ്ട് പേര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നുണ്ടോ? ഈ ചോദ്യത്തിനും സാംഗത്യവുമുണ്ട്. പഴയതിനെ പുകഴ്ത്തുക നമ്മുടെ പതിവ് പരിപാടിയാണെന്നാണ് ഒരു വാദം. പണ്ട് ചെയ്തതെല്ലാം മഹത്തരവും കലാപരവുമാണെന്ന് പാടി പുതിയതിനെ നിഷേധിയ്ക്കുന്ന വയസ്സന്മാരുടെ പതിവ് നിലപാട്.

    ഒരു പക്ഷേ ഭരതന്‍ എന്ന സംവിധായകന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ടികെ രാജീവ് കുമാറും, കലാമന്ദിറും ഇത്തരത്തിലൊരു ഉദ്യമത്തിന് മുതിരുമായിരുന്നോ? അന്നത്തെ കാലത്തിന്റെ അനിവാര്യതയായിരുന്നു ആദ്യ രതിനിര്‍വ്വേദമെങ്കില്‍, ഇന്ന് അത് വെറും കച്ചവടച്ചരക്കുമാത്രമാണ്. ഇന്നത്തെ കാലത്തിന്റെ അനിവാര്യതയെന്നും അതിനെ പറയാം. കാലം അനുവദിക്കുന്ന മാറ്റങ്ങളോടെ അതിലും മികച്ച കലാസൃഷ്ടിയായ് അതിനെ മാറ്റാന്‍ കഴിഞ്ഞാലാണ് ഇത്തരം സൃഷ്ടികല്‍ വിജയം കാണുന്നത്.. കച്ചവടം അപരാധമാണോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.

    അടുത്ത പേജില്‍

    രതിനിര്‍വ്വേദം ഞരമ്പുരോഗികള്‍ക്കുള്ളതോ? രതിനിര്‍വ്വേദം ഞരമ്പുരോഗികള്‍ക്കുള്ളതോ?

    <ul id="pagination-digg"><li class="next"><a href="/reviews/24-rathinirvedam-lost-classic-touch-2-aid0166.html">Next »</a></li></ul>

    English summary
    TK Rajiv Kumar's Rathinirvedam is getting good collections, but the movie is doesn't have the classic touch like Bharatan's rathinirvedam. Rajiv Kumar falied to capture that beauty of old rathinirvedam. Shwetha Menon also disappointing viewers comparing Jayabharati,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X