» 

ബ്ലെസിയിലെ തിരക്കഥാകൃത്ത് ലക്ഷ്യം കണ്ടില്ല

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍ അഭിപ്രായം     മെയില്‍

Mohanlal
കഥാപാത്രങ്ങളുടെ മേല്‍ സംവിധായകന്‍ പുലര്‍ത്തുന്ന നിയന്ത്രണം എടുത്തുപറയേണ്ട ഒന്നു തന്നെ. സംഭാഷണങ്ങളിലെ മിതത്വവും ഭ്രമരത്തിന്റെ മേന്മയായി കണക്കാക്കാം. സംവിധായകനെന്ന നിലയില്‍ നൂറ്‌ ശതമാനം നീതി പുലര്‍ത്തുമ്പോഴും ബ്ലെസിയിലെ തിരക്കഥാക്കൃത്തിന്‌ അങ്ങനെയൊരു കാര്യം അവകാശപ്പെടാന്‍ കഴിയുമോയെന്ന്‌ സംശയമാണ്‌. സംവിധാനത്തിലെ കൈവഴക്കം തിരക്കഥയില്‍ കൂടി കാഴ്‌ചവെയ്‌ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മലയാളത്തിലെ മികച്ച സിനിമകളിലൊന്നില്‍ തന്റെ പേര്‌ പതിപ്പിയ്‌ക്കാന്‍ ബ്ലെസിയ്‌ക്ക്‌ കഴിയുമായിരുന്നു.

മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്‌തമായി താനാദ്യമായി ഒരുക്കുന്ന ത്രില്ലര്‍ ചിത്രമെന്ന അവകാശവാദത്തോടെയാണ്‌ ബ്ലെസി ഭ്രമരം പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ചിരിയ്‌ക്കുന്നത്‌. എന്നാല്‍ സിനിമയുടെ തുടക്കത്തിലുള്ള ത്രില്ലിങ്‌ അവസാനം വരെ കൊണ്ടു പോകാന്‍ കഴിയുന്നുണ്ടോയെന്ന്‌ സംശയമാണ്‌.

ഇടവേള കഴിയുമ്പോള്‍ തന്നെ എന്തായിരിക്കും സിനിമയുടെ അവസാനമെന്ന്‌ പ്രേക്ഷകര്‍ ഊഹിച്ചേക്കാം. അവരുടെ ചിന്തകളില്‍ നിന്നും തെന്നി മാറാതെ ഭ്രമരം അവിടെ തന്നെ അവസാനിപ്പിയ്‌ക്കുമ്പോള്‍ തെളിയുന്നത്‌ ബ്ലെസിയിലെ തിരക്കഥാക്കൃത്തിന്റെ പോരായ്‌മകളാണ്‌. ചിലയിടങ്ങളില്‍ ഇഴച്ചിലുകളുണ്ടെന്ന പ്രേക്ഷകന്റെ പരാതിയിലും തെറ്റ്‌ കാണാനാവില്ല.

പക്ഷേ പ്രമേയത്തിലെ ഈ കുറവുകള്‍ മറികടക്കാന്‍ സംവിധാന മികവിലൂടെ ബ്ലെസിയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. സിനമയിലെ എല്ലാ ഘടകങ്ങളെയും കോര്‍ത്തിണക്കി നല്ലൊരു ദൃശ്യവിരുന്നൊരുക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിയ്‌ക്കുന്നു. മലയാളത്തിലെ ആദ്യത്തെ റോഡ്‌ മൂവിയെന്ന ലേബലില്‍ എത്തിയ ഭ്രമരത്തിന്റെ സാങ്കേതിക മികവുകളും എടുത്തു പറയേണ്ടതാണ്‌. സംവിധായകന്റെ മനസ്സറിഞ്ഞ്‌ ക്യാമറ ചലിപ്പിച്ച അജയന്‍ വിന്‍സെന്റ്‌ പ്രത്യേക അഭിനന്ദം തന്നെ അര്‍ഹിയ്‌ക്കുന്നു. പശ്ചാത്തലസംഗീതവും ഇഫ്‌കടുകളും പ്രേക്ഷകന്‌ നല്ലൊരു ദൃശ്യവിരുന്നൊരുക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

അടുത്ത പേജില്‍
ലാല്‍ മാത്രം, മറ്റുള്ളവര്‍ ബ്ലെസിക്ക്‌ പറ്റിയ പിഴവ്‌

മുന്‍ പേജില്‍
ബ്ലെസിയുടെ കൈയ്യാപ്പ്‌ പതിഞ്ഞ ഭ്രമരം

 

Read more about: തിരക്കഥ, നിരൂപണം, ബ്ലെസി, ഭൂമിക, ഭ്രമരം, മോഹന്‍ലാല്‍, സംവിധായകന്‍, bhoomika, bhramaram, blessy, director, mohanlal, review
Please Wait while comments are loading...
Your Fashion Voice

Malayalam Photos

Go to : More Photos