twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാമറ കസര്‍ത്തല്ല സിനിമ

    By Super
    |

    Sagar Elias Jacky
    സിനിമയെന്നാല്‍ വെറും ക്യാമറ കസര്‍ത്തുകള്‍ മാത്രമോ? ഹൈ ആംഗിള്‍ ഷോട്ടുകളും അള്‍ട്രാ മോഷന്‍ മൂവ്‌മെന്റും മസില്‍ പിടിച്ച്‌ നടക്കുന്ന നായകനും ചേര്‍ന്നാല്‍ സിനിമ വിജയിക്കുമോ? അമല്‍ നീരദ്‌-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ തിയറ്ററുകളിലെത്തിയ സാഗര്‍ ഏലിയാസ്‌ ജാക്കി കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ (ചുരുങ്ങിയ പക്ഷം ലാല്‍ ഫാന്‍സിന്റെയെങ്കിലും) മനസില്‍ ഉയരുന്ന ചിന്തകളാവും ഇത്‌.

    തിരക്കഥയും സംവിധാനവും മികച്ചതായിരുന്നിട്ടും അവതരണ ശൈലിയിലെ പാളിച്ച മൂലം പരാജയപ്പെട്ട ഒരു പാട്‌ ചിത്രങ്ങളുടെ ചരിത്രം നമുക്കറിയാം. പ്രേക്ഷകന്‌ ദഹിയ്‌ക്കാത്ത രീതിയിലുള്ള കഥ പറച്ചിലായിരിന്നു മിക്കപ്പോഴും ഇത്തരം സിനിമകളുടെ മുന്നിലെ വില്ലന്‍.

    എന്നാല്‍ ഒരു സിനിമയുടെ കാതലായ തിരക്കഥയെ അവഗണിച്ച്‌ ആഖ്യാന ശൈലിയുടെ പിന്‍ബലത്തില്‍ സിനിമ വിജയപ്പിച്ചെടുക്കാമെന്ന്‌ കരുതുന്നവര്‍ കുറച്ച്‌ പേരെങ്കിലും (ഷാജി കൈലാസ്‌ സിനിമകളെ ഓര്‍ക്കുക!) ഇന്നുണ്ട്‌. ആ പട്ടികയിലെ ഏറ്റവും പുതിയ ആളാണ്‌ അമല്‍ നീരദ്‌.

    മലയാളത്തിന്‌ അപരിചിതമായ ആഖ്യാന ശൈലി കൊണ്ട്‌ ശ്രദ്ധേയമായ ബിഗ്‌ ബിയിലൂടെയാണ്‌ പ്രേക്ഷകന്‍ അമല്‍ നീരദ്‌ എന്ന സംവിധായകനെ പരിചയപ്പെട്ടത്‌. ഫോര്‍ ബ്രദേഴ്‌സ്‌ എന്ന സാദാ ഹോളിവുഡ്‌ ചിത്രം അമലിന്റെ കൈകളിലൂടെ ബിഗ്‌ ബി ആയി പുനര്‍ജ്ജനിച്ചപ്പോള്‍ ഒറിജിനലിനെ വെല്ലുന്നതായി അത്‌ മാറിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ബിഗ്‌ ബിയുടെ പിതൃത്വത്തെ മറച്ചു വെച്ചതിലൂടെ ഈ സംവിധായകനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക്‌ കയ്യും കണക്കുമുണ്ടായിരുന്നില്ല.

    തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം അമല്‍ മറുപടി നല്‌കുമെന്ന്‌ പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു എന്നാല്‍ അവരെയെല്ലാം സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ നിരാശപ്പെടുത്തുന്നു.

    അടുത്ത പേജില്‍
    സാഗറിന്റെ രണ്ടാം വരവ്

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X