twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെവന്‍ത് ഡേ കണ്ടിരിക്കേണ്ട ചിത്രം

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/reviews/7th-day-movie-review-do-not-miss-this-2-120401.html">Next »</a></li></ul>

    ഡേവിഡ് എബ്രഹാം ഐപിഎസ്. പൃഥ്വിരാജിന്റെ തൊപ്പിയില്‍ ചേര്‍ക്കാന്‍ വിജയം നേടിയ മറ്റൊരു പൊന്‍തൂവല്‍കൂടി. ശ്യാംധര്‍ എന്ന നവാഗതന്‍ കൈവിറയില്ലാതെ ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രം കണ്ടവര്‍ പൃഥ്വിരാജിനും സംവിധായകനും സല്യൂട്ട് നല്‍കിയേ തിയറ്റര്‍ വിട്ടിറങ്ങുകയുള്ളൂ.

    വിഷുവിന് റിലീസ് ചെയ്ത അഞ്ചു ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന പേരുനേടി സെവന്‍ത് ഡേ മുന്നേറുമ്പോള്‍ മാറ്റം ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകന്‍ സന്തോഷിക്കും. ഒരേകുറ്റിയില്‍ തന്നെ കറങ്ങുന്ന മലയാള സിനിമയില്‍ മാറ്റം കൊണ്ടുവരാന്‍ പുതിയ സംവിധായകരും തിരക്കഥാകൃത്തുക്കളും ശ്രമിക്കുമ്പോള്‍ പഴയ ചിന്തയുമായി നടക്കുന്നവര്‍ പരാജയത്തില്‍ നിന്നു പരാജയത്തിലേക്കു കൂപ്പുകൂത്തുന്നു.

    7th Day

    അധോലോകവും സൈക്കോളജിക്കല്‍ ത്രില്ലറും കുട്ടികളെ ചിരിപ്പിക്കുന്ന ചിത്രവുമെന്നൊക്കെ പറഞ്ഞ് എത്രകാലം ഇവര്‍ക്കൊക്കെ പ്രേക്ഷകരെ പറ്റിക്കാന്‍ കഴിയും. പ്രേക്ഷകന്‍ വിചാരിക്കാത്ത ഇടങ്ങളിലൂടെ സിനിമ സഞ്ചരിക്കുമ്പോഴാണ് അത് വിജയം നേടുന്നത്. അങ്ങനെയൊരു സിനിമയാണ് പൃഥ്വിരാജ് വിഷു ചിത്രമായി നമുക്ക് സമ്മാനിച്ചതും. ദൃശ്യത്തിനും 1983നും ഓം ശാന്തി ഓശാനയ്ക്കും ശേഷം വിജയം കൈവരിക്കുന്നൊരു ചിത്രമായി സെവന്‍ത് ഡേ മാറുന്നു.

    ഡേവിഡ് എബ്രാഹം ഐപിഎസ് കഥാപാത്രം വളരെ ഭദ്രമായി തന്നെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, അനു മോഹന്‍, പ്രവീണ്‍ പ്രേം, ജനനി അയ്യര്‍ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. തിരക്കഥയെഴുതിയ അഖില്‍ പോള്‍ പ്രേക്ഷകനെ വഴിതെറ്റിക്കാന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും തിരക്കഥാകൃത്തിനു വഴിതെറ്റാതെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു.

    സുജിത് വാസുദേവന്റെ കാമറയും ദീപക് ദേവിന്റെ സംഗീതവും ചിത്രത്തെ കൂടുതല്‍ ഭംഗിയാക്കി എന്നുതന്നെ പറയാം. എല്ലാംകൊണ്ടും കറകളഞ്ഞൊരു ചിത്രം തന്നെയാണ് സെവന്‍ത്‌ഡേ. മലയാളത്തിലെ യുവനായകരില്‍ താന്‍ തന്നെയാണ് കേമന്‍ എന്ന് പൃഥ്വിരാജ് 42 വയസ്സുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. പക്ഷേ പൊലീസ് വേഷം പതിവായി ചെയ്ത് ആവര്‍ത്തന വിരസമായാല്‍ സുരേഷ്‌ഗോപിയുടെ അനുഭവമായിരിക്കും കാത്തിരിക്കുന്നതനെന്ന് പൃഥ്വിരാജ് ഓര്‍ക്കുന്നത് നന്നായിരിക്കും.

    ക്രിസ്റ്റഫറും ഡേവിഡ് എബ്രഹാമും തമ്മിലെന്ത് ബന്ധം?ക്രിസ്റ്റഫറും ഡേവിഡ് എബ്രഹാമും തമ്മിലെന്ത് ബന്ധം?

    <ul id="pagination-digg"><li class="next"><a href="/reviews/7th-day-movie-review-do-not-miss-this-2-120401.html">Next »</a></li></ul>

    English summary
    7th Day, Prithviraj starrer movie is the directorial debut of Shyamdhar. The movie penned by debutant Akhil Paul is a well made, well executed thriller with a brilliantly maintained suspense element.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X