twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആടും നീലക്കൊടുവേലിയും ഷാജി പാപ്പാനും

    By Nirmal Balakrishnan
    |

    പോത്തുമുക്ക് എന്ന നാട്ടില്‍ വടംവലി മല്‍സരം നടക്കുകയാണ്. ജയിക്കുന്നവര്‍ക്ക് ട്രോഫിയും പണവും പിന്നെയൊരു മുട്ടനാടും. തടിമിടുക്കുള്ള എറണാകുളംകാരെ തോല്‍പ്പിച്ച് നാട്ടുകാരനായ ഷാജി പാപ്പാനും(ജയസൂര്യ) കൂട്ടരും ജയിക്കുന്നു. ടീമിലെ ക്യാപ്ടന്‍ സച്ചിന്‍ കീറ്റസ് (ധര്‍മജന്‍ ബോള്‍ഗാട്ടി)യാണ്. പിന്നെ മറ്റംഗങ്ങള്‍ എന്നുപറയുന്നതില്‍ പ്രധാനി അറയ്ക്കല്‍ അബു (സൈജു കുറുപ്പ്), കൃഷ്ണന്‍ (ഭഗത് മാനുവല്‍) എന്നിങ്ങനെ അഞ്ചുപേര്‍.

    സമ്മാനമായി മുട്ടനാടിനെ നല്‍കാമെന്നേറ്റെങ്കിലും കിട്ടിയത് പെണ്ണാടിനെയാണ്. പക്ഷേ പെണ്‍വിരോധിയായ ഷാജി പാപ്പാന് ഇതിഷ്ടമായില്ല. അദ്ദേഹം പെണ്‍വിരോധിയാകാന്‍ കാരണം ഭാര്യ (സ്ട്രിന്റ) ഡ്രൈവറുടെ (അജു വര്‍ഗീസ്) കൂടെ ഒളിച്ചോടിപോയതിനു ശേഷമായിരുന്നു. നടുവൊടിഞ്ഞു കിടക്കുന്ന നേരത്താണ് ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടിപ്പോയത്.

    adu-oru-bheegara-jeevi-aanu

    ഒടുവില്‍ സംഘം ആടിനെ അറുത്തുതിന്നാമെന്ന പഌനോടെ പുറപ്പെടുന്നു. ആടു കയറിതുമുതല്‍ ഷാജിയുടെ സമയദോഷം തുടങ്ങുന്നു. വാഹനം അപകടത്തില്‍പ്പെടുന്നു. പിന്നെ പൊലീസ് പിടിയിലാകുന്നു. സിഐ സര്‍ബത്ത് ഷക്കീര്‍ (വിജയ്ബാബു)വാണ് പിടികൂടുന്നത്. ആടിനെ പ്രകൃതിവിരുദ്ധത്തിനു ഉപയോഗിച്ചു എന്നാരോപിച്ച് മൃഗാവകാശ പ്രവര്‍ത്തക മേനക (സാന്ദ്രാ തോമസ്) പ്രശ്‌നമുണ്ടാക്കുന്നു. ഒടുവില്‍ ഇവരുടെ സംഘത്തിലെ തൊപ്പിവച്ച അറയ്ക്കല്‍ അബുവിനെ അധോലോക സംഘം തട്ടികൊണ്ടുപോകുന്നു. അതുവരെയാണ് ഇന്റര്‍വെല്‍. അതിനു ശേഷമാണ് യഥാര്‍ഥ അധോലോകം എത്തുന്നത്.

    ഇതിനിടെ ഈ നാട്ടില്‍ വേറെ ചിലതു സംഭവിക്കുന്നു. മലയോരത്തെ ഇടതു രാഷ്ട്രീയ നേതാവായ ശശി (ഇന്ദ്രന്‍സ്) പാര്‍ട്ടിചെയ്ത ചില കൊലപാതകം ഏറ്റുപറയുന്നു. അതില്‍പുലിവാലുപിടിച്ച അദ്ദേഹം ഒളിവില്‍ പോകുന്നു. അദ്ദേഹത്തിന്റെ കൂട്ടാളി (ചെമ്പന്‍ വിനോദ്) ആണ് എല്ലാറ്റിനും കൂടെയുള്ളത്. ഈ സമയത്താണ് സിങ്കപ്പൂരിലെ അധോലോക നായകന്റെ സംഘം ഇവിടെയെത്തുന്നത്. നീലക്കൊടുവേലി എന്ന മരുന്നുതേടിയിറങ്ങിയതാണ് അധോലോക സംഘാംഗം (വിനായകന്‍). കിടപ്പിലായ അധോലോക നായകനുവേണ്ടിയാണ് അവര്‍ നീലകൊടുവേലി തേടിയിറങ്ങിയത്.

    പിന്നെ ഈ കൊടുവേലി കണ്ടുപിടിക്കാനുള്ള പരക്കംപാച്ചിലാണ്. ഒരുഭാഗത്ത് ഷാജിപാപ്പാനും കൂട്ടരും സുഹൃത്തായ അറയ്ക്കല്‍ അബുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. മറുഭാഗത്ത് അധോലോകം നീലക്കൊടുവേലിക്കായി അവനെ ദ്രോഹിക്കുന്നു. എല്ലാവരെയും പിടികൂടാന്‍ സര്‍ബത്ത് ഷക്കീര്‍ എന്ന പൊലീസും. ഒടുക്കം നീലക്കൊടുവേലി തിന്നാനുള്ള ഭാഗ്യം ഇവര്‍ക്കാര്‍ക്കുമല്ല. കോടികളുടെ വിലയുള്ള നീലക്കൊടുവേലി തിന്നുന്നത് പിങ്കിയാണ്. ഈ പിങ്കി ആരാണെന്നറിയേണ്ടേ.. അതു പിന്നീട് മനസ്സിലായികൊള്ളും.

    <strong>ജയസൂര്യയുടെ ഗ്രാഫ് താഴുന്നു</strong>ജയസൂര്യയുടെ ഗ്രാഫ് താഴുന്നു

    English summary
    Aadu Oru Bheegara Jeevi Aanu is the directorial debut of scenarist Midhun Manuel Thomas, who entered movie industry with blockbuster movie Om Shanti Oshana. The movie stars Jayasurya in the lead role.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X