»   » ലൈവ് റിവ്യു: മോഹങ്ങള്‍ക്ക് ചിറക് വിരിച്ച് എബി പറന്നിറങ്ങി!!! പ്രേക്ഷക ഹൃദയത്തിലേക്ക്!!!

ലൈവ് റിവ്യു: മോഹങ്ങള്‍ക്ക് ചിറക് വിരിച്ച് എബി പറന്നിറങ്ങി!!! പ്രേക്ഷക ഹൃദയത്തിലേക്ക്!!!

പറക്കാന്‍ സ്വപ്‌നം കാണുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് എബി. ഒരു ഉള്‍ഗ്രാമത്തില്‍ നിന്നുള്ള ചെറുപ്പക്കാരനാണവന്‍. വിനീത് ശ്രീനിവാസനാണ് എബിയാകുന്നത്.

Posted by:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന എബി അണിയറയില്‍ ഒരുങ്ങുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ്. ചിത്രം ഒടുവില്‍ കോടതിയിലുമെത്തി. വിവാദങ്ങള്‍ക്കും മേലെ പറന്ന എബി ഇന്ന് കാത്തിരുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് പറന്നിറങ്ങി. പറക്കാന്‍ മോഹിച്ച എബി എന്ന ചെറുപ്പക്കാരന്റെ കഥയാണ് എബി. സ്വപ്‌നങ്ങള്‍ക്ക് ചിറക് വച്ച് പറക്കാന്‍ ശ്രമിക്കുന്ന എബിയാകുന്നത് വിനീത് ശ്രീനിവാസനാണ്.

സ്വപ്‌നം കാണുന്ന ഏവരുടേയും കഥയാണ് എബിയെന്നാണ് ചിത്രത്തേക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തും പറയുന്നത്. ഇടുക്കിയിലെ മലയോര ഗ്രാമമായ മരിയാപുരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കഥാപാത്രത്തിനായി പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയാണ് വിനീത് എബിയായി മാറിയത്. ഗായകനും സംവിധായകനും തിരക്കഥാകൃത്തും ഇപ്പോള്‍ നിര്‍മാതാവുമായ വിനീത് ശ്രീനിവാസന്‍ നടനാകുന്ന 13ാമത് ചിത്രമാണ് എബി.

ആദ്യ പകുതിയില്‍ മരിയാപുരത്തിന്റെ ഗ്രാമീണതയിലും എബിയും പറക്കാനുള്ള സ്വപ്‌നത്തിലും മാത്രം ഒതുങ്ങി നിന്ന സിനിമ രണ്ടാം പകുതിയില്‍ ദിശമാറുകയാണ്. കഥയുടെ കെട്ടുറപ്പിന് കോട്ടം തട്ടാതെ ഗ്രാമത്തിന് പുറത്തെ എബിയുടെ ജീവിതം നന്നായി പകര്‍ത്തിയിട്ടുണ്ട് ചിത്രം.

പറക്കാനുള്ള സ്വപ്‌നത്തിലൂന്നിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. എബിയുടെ കുറവുകളും കഴിവുകളും അവതരിപ്പിക്കുമ്പോഴും എബിയുടെ സ്വപ്‌നമാണ് നിറഞ്ഞ് നില്‍ക്കുന്നത്. വിനീിതനൊപ്പം നിറഞ്ഞ് നില്‍ക്കുന്നത് നായിക മറീന മിഖായേലും അജു വര്‍ഗീസുമാണ്.

വളരെ ഗൗരുവതരമായി ചിത്രമുന്നോട്ട് പോകുമ്പോഴും നര്‍മത്തെ ചിത്രത്തില്‍ നിന്നും പൂര്‍ണമായി ഒഴിച്ച് നിറുത്തിയിട്ടില്ല. ചില കൗണ്ടറുകളും നോട്ടങ്ങളും പോലും പ്രേക്ഷകരില്‍ ചിരി ജനിപ്പിക്കുന്നുണ്ട്. എന്നാല്‍ ഹാസ്യത്തിനായി മന:പൂര്‍വം നടടത്തുന്ന ഒരു ശ്രമവും കണാന്‍ കഴിയില്ല.

പറക്കാനുള്ള എബിയുടെ മോഹം ഉടലെടുക്കുന്ന അവന്റെ ചെറുപ്പം മുതല്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന നിമിഷം വരെയുള്ള എബിയുടെ സഞ്ചാരം പ്രേക്ഷകരെ ബോറടിപ്പിക്കില്ല. സ്വപ്‌നവും പ്രണയവും അധ്വാനവും രസച്ചരട് പൊട്ടാതെ കോര്‍ത്തെടുക്കുന്നതില്‍ ചിത്രം വിജയിച്ചെന്നാണ് ചിത്രത്തിന്റെ അവസാനമുള്ള പ്രേക്ഷകരുടെ കരഘോഷം തെളിയിക്കുന്നത്.

പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശ്രീകാന്ത് മുരളിയാണ് എബി സംവിധാനം ചെയ്യുന്നത്. സന്തോഷ് ഏച്ചിക്കാനം തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ബിജിബാലും ജെയിസണ്‍ ജെ നായരുമാണ്. പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍. മികച്ച പശ്ചാത്തല സംഗീതവും പട്ടുകളും എബിയെ കൂടുതല്‍ പ്രേക്ഷകരോട് ചേര്‍ത്ത് നിറുത്തുന്നു.

English summary
Aby is the story of a boy who dream to fly. He is from a remote village. Vineeth Sreenivasan play the role Aby.
Please Wait while comments are loading...

Malayalam Photos

Go to : More Photos