twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി

    By Neethu
    |

    പ്രേക്ഷകരെ ചിരിപ്പിക്കാന്‍ വേണ്ടി മാത്രം തിയേറ്ററില്‍ എത്തിയ ചിത്രമാണോ എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഈ ക്രിസ്തുമസിന് ചിരിയുടെ മാലപടക്കം പൊട്ടിച്ചു ജോണ്‍ വര്‍ഗീസിന്റെ അടി കപ്യാരെ കൂട്ടമണി എന്ന് നിസംശയം പറയാം. പുതുമുഖ സംവിധായന്റെ യാതൊരു കുറവുകളും ആദ്യ ചിത്രത്തില്‍ തലപൊക്കിയില്ല എന്നതിന് ജോണ്‍ വര്‍ഗീസിന് ഒരു ബിഗ് സല്യൂട്ട്. പിന്നെ ചിരിയുടെ രാജാക്കന്മാരായ അജു വര്‍ഗീസ്, നീരജ് മാധവ്, ധ്യാന്‍ ശ്രീനിവാസ് എന്നിവര്‍ കൂടി സ്‌ക്രീനില്‍ എത്തിയപ്പോള്‍ ഒരു യൂത്തന്‍ ചിരിയ്ക്ക് സ്‌കോപുകള്‍ ഏറെയായി.

    ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നമിത പ്രമോദ് ആണ് സിനിമയുടെ ഗതി തിരിച്ചു വിടുന്നത്. ക്യാമ്പസിന്റെ നാഢീവ്യൂഹമായ ഹോസ്റ്റല്‍ ജീവിതമാണ് ചിത്രത്തിന്റെ പശ്ചാതലം. മെന്‍സ് ഹോസ്റ്റലില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടി, അവളെ ആരും അറിയാതെ പുറത്തു കടത്താന്‍ ശ്രമിക്കുന്ന ചെറുപ്പക്കാര്‍. ഇതൊക്കെയാണ് സിനിമയെ ഒന്നടങ്കം ചിരിയില്‍ ആഴ്ത്തുന്നത്. ഹോസ്റ്റല്‍ പ്രിന്‍സിപാളിന്റെ വേഷത്തില്‍ എത്തുന്ന മുകേഷ് വേഷം രസകരമായി കൈകാര്യം ചെയ്തു. പ്രായത്തിന്റെ കുറുമ്പും കുസൃതികളും നിറഞ്ഞ കൗമാരത്തെ ചിട്ടയോടെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പ്രിന്‍സിപ്പല്‍ ആണ് മുകേഷ്.

    അതു വരെ എല്ലാം സാധാരണ ഗതിയില്‍ പോയ്‌കൊണ്ടിരുന്ന കഥയ്ക്ക് ട്വിസ്റ്റ് വരുന്നത് നമിതയുടെ രംഗ പ്രവേശനത്തോടെയാണ്. പിന്നീട് എല്ലാം വിപരീത ദിശയില്‍ തിരിയുന്നു. കഥാമൂല്യം കൊണ്ട് നിറഞ്ഞ ചിത്രം എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും നല്ലൊരു ക്രിസ്തുമസ് ചിത്രമാണെന്ന് ഉറപ്പിച്ച് പറയാം. ടെന്‍ഷന്‍നെല്ലാം മറന്ന് ഒരു ഹോളിഡേ മൂഡില്‍ എത്തിക്കും എന്നതിന് സംശയമില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് കൊണ്ടു വരുന്ന തകര്‍പ്പന്‍ ട്വിസ്റ്റുകള്‍ അറിയുന്നതിന് ചിത്രം കാണുക തന്നെ വേണം. ചിത്രത്തിലെ ഗാനങ്ങളും ഛായഗ്രഹണവും പ്രശംസനീയം തന്നെയാണ്.

    കൂട്ടച്ചിരി സമ്മാനിച്ച് ജോണ്‍ വര്‍ഗീസ്

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി


    പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് സനിമാ ലോകത്തേക്ക് കടന്നു വരാന്‍ സാധിച്ചത് ജോണ്‍ വര്‍ഗീസിന് ലഭിച്ച ഭാഗ്യം തന്നെയാണ്. ആദ്യ ചിത്രത്തിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഇതൊരു തുടക്കം മാത്രമാകട്ടെ എന്ന് ആശംസികാം.

    ലീഡ് റോളില്‍ അജു വര്‍ഗീസ്

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി


    ചിത്രത്തില്‍ കാണികളെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു അജു വര്‍ഗീസിന്റെ. വലിയൊരു പങ്കാണ് ഈ കൂട്ടച്ചിരിയില്‍ അജുവിനുള്ളത്.

    അജു വര്‍ഗീസ്-ധ്യാന്‍ ശ്രീനിവാസന്‍ കെമിസ്ട്രി കലക്കി

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി


    അജു വര്‍ഗീസിന്റെയും ധ്യാന്‍ ശ്രീനിവാസിന്റെയും കെമിസ്ട്രി എടുത്തു പറയേണ്ട ഒന്നാണ്. ചിരിയുടെ കെമിസ്ട്രി എന്ന് പറഞ്ഞാല്‍ ഇതാണ്.

    അധിഷ്ട ലക്ഷമിയായി നമിത

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി


    ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നമിതയായിരുന്നു.

    ഗാനങ്ങളും ചിരിപ്പിച്ചു

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി


    ഷാന്‍ റഹാമാന്റെ സംവിധാനത്തിലാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങിയത്.

    ഫാദര്‍ ആല്‍ഫ്രഡ് ആയി മുകേഷ്

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി

    ആദ്യാമായാണ് മുകേഷ് പള്ളീലച്ചന്റെ വേഷത്തില്‍ എത്തുന്നത്.

    മറ്റു താരങ്ങള്‍

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി


    നീരജ് മാധവ്, വിനീത് മോഹന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

    ഛായാഗ്രഹണം

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി


    അജയ് ഡേവിഡ് കച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.

    ഒറ്റവാക്കില്‍

    നിരൂപണം: അടി കപ്യാരെ കൂട്ടച്ചിരി


    പക്ക എന്റര്‍ടൈനര്‍ മാത്രമാണ് ചിത്രം. അഞ്ചില്‍ രണ്ടര മാര്‍ക്ക് നല്‍കാം ഇനി ചിരിയ്ക്ക്‌

    ലൈക്ക് ഫില്‍മി ബീറ്റ്

    ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

    മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

    English summary
    Adi Kapyare Kootamani story revolves around a boy’s hostel. The boys are romantic and mischievous like other boys of their age. But the hostel has a very strict Principal (Father) who makes sure that the boys maintain discipline when they are at the hostel. But again which boy’s hostel members do not break the rule? Bruno played by Aju Varghese is the most mischievous among all his mates.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X