twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: എയ്ഞ്ചല്‍സ് ഒരു 'ഡീസന്റ്' ത്രില്ലര്‍!!

    By Aswathi
    |

    വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് നവാഗതനായ ജീന്‍ മര്‍ക്കോസ് സംവിധാനം ചെയ്ത 'ഏയ്ഞ്ചല്‍സ്' എന്ന. ത്രില്ലര്‍ ചിത്രങ്ങളോട് പൂര്‍ണമായി നീതി പുലര്‍ത്തിയ ഒരു 'ഡീസന്റ്' ചിത്രമെന്നും വേണമെങ്കില്‍ പറയാം. ഒരു കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം സാങ്കേതിക പരമായും മികച്ചു നില്‍ക്കുന്നു. കഥാപാത്രങ്ങളെയും സിനിമയുടെ മറ്റ് വശങ്ങളെയും കുറിച്ച് മാത്രമേ ഇവിടെ പറയാന്‍ ശ്രമിക്കുന്നുള്ളൂ. എന്തെന്നാല്‍, സിനിമ മറച്ചുവയ്ക്കുന്ന സസ്‌പെന്‍സ്...അത് തിയേറ്ററിലിരുന്നു തന്നെ കാണണം.

    മുരളി ഗോപി പരഞ്ഞത് അംഗീകരിക്കാതെ വയ്യ, യുവനിരയില്‍ ഏറ്റവും കഴിവുള്ള നടന്മാരിലൊരാള്‍ തീര്‍ച്ചയായും ഇന്ദ്രജിത്തുമാണ്. പലരും അംഗീകരിക്കാത്ത ഈ സത്യം ഏയ്ഞ്ചല്‍സ് കണ്ടാലെങ്കിലും സമ്മതിച്ചേ മതിയാകൂ. ഹമീം ഹൈദര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ഇന്ദ്രജിത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണ്. കരിയറില്‍ ഒട്ടനവധി പൊലീസ് വേഷങ്ങള്‍ ചെയ്ത ഇന്ദ്രന്റെ വ്യത്യസ്തമായ ഒരു പ്രകടനമാണ് ഹമീം ഹൈദര്‍. തോറ്റ് പാതിവഴിയില്‍ പിന്മാറേണ്ടിവന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ദേഷ്യം ഇന്ദ്രജിത്തിലൂടെ നമുക്കും അനുഭവിക്കാം.

    angels-review

    ആശ ശരത്തിലേക്ക് വരുമ്പോള്‍, ബോള്‍ഡായ ഒരു പൊലീസ് ഓഫീസറുടെ വേഷം തനിക്ക് വഴങ്ങുമെന്ന് 'ദൃശ്യ'ത്തിലൂടെ തന്നെ നടി തെളിയിച്ചതാണ്. അതില്‍ നീന്നും തീര്‍ത്തും വ്യത്യസ്തയായ നനന്ദിനിയായി 'വര്‍ഷ'ത്തില്‍ പെയ്തപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ആശ ശരത്ത് ഒരംഗമായി. ആശയുടെ കരിയറില്‍ അടുത്ത ടേണിങ് പോയിന്റ് നല്‍കുന്ന കഥാപാത്രമാകും ഹരിത മേനോന്‍ എന്ന കാര്യത്തില്‍ സംശയമില്ല. വളരെ ബോള്‍ഡായ ഒരു മാധ്യമപ്രവര്‍ത്തക.

    പിന്നെ ഞെട്ടിച്ചത് 'പാവങ്ങളുടെ ഡോണെ'ന്ന് നമ്മള്‍ സ്ഥാനം നല്‍കിയ ജോയ് മാത്യുവാണ്. തിലകനും മുരളിയും ഒഴിച്ചിട്ട കസേരയിലേക്ക് എത്താന്‍ ജോയിക്ക് ഇനിയധികം ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് ഫാദര്‍ വര്‍ഗീസ് പുണ്യാളന്റെ വേഷത്തില്‍ ജോയ് മാത്യു തെളിയിക്കുന്നു. നിഷേധിയും തന്റേടിയുമായ ഫാദര്‍ വര്‍ഗീസിനെ പ്രാന്തന്‍ കത്തനാരായി അവതരിപ്പിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ വിജയ്ച്ചു.

    ഇവരെ കൂടാതെ, ലക്ഷ്മിപ്രിയ, ചന്ദ്രമൗലി, അനീഷ് മേനോന്‍, ബൈജു, സേതു ലക്ഷ്മി, താര കല്യാണ്‍, പാര്‍വതി തുടങ്ങിയ ചിത്രത്തിലെ മറ്റു താരങ്ങളും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. ഇവരൊന്നുമല്ലാതെ മറ്റൊരു കഥാപാത്രം കൂടെയുണ്ട്. ഈ ചിത്രത്തിലെ മര്‍മ്മപ്രധാനമായ മറ്റൊരു വേഷം ചെയ്ത ഒരാള്‍. അയാളെ കുറിച്ച് പറയാതെ വയ്യ. പക്ഷെ അതൊരു സസ്‌പെന്‍സായിരിക്കട്ടെ.

    ജീന്‍ മര്‍ക്കോസ് എന്ന സംവിധായകനിലേക്ക് വരുമ്പോള്‍, ഒരു നവാഗതന്റെ യാതൊരു പരിചയക്കുറവും ഒരു ഷോട്ടിലും കണ്ടിട്ടില്ല. സാധാരണ ഗതിയില്‍ നിന്ന് മാറി, വ്യത്യസ്തമായി കഥ പറഞ്ഞു പോകാന്‍ കഴിഞ്ഞു എന്നിടത്താണ് ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിന്റെ വിജയം. അത് സംവിധായകന്റെ കഴിവാണ്. സുജിത്ത് സാരംഗിന്റെ ക്യാമറ അതിന് അദ്ദേഹത്തെ സഹായിച്ചു. എഡിറ്റിങിലും സംഗീതത്തിലുമെല്ലാം അതിന്റേതായ 'ക്ലീന്‍' ഉണ്ടായിരുന്നു. മടിക്കാതെ പോയിരുന്നു കാണാവുന്ന ഒരു ഡീസന്റ് ത്രില്ലര്‍ ചിത്രമാണ് ഏയ്ഞ്ചല്‍സ്‌

    English summary
    Angels is the latest Mollywood flick that hit the screens across Kerala today. It is an Investigation and social Thriller directed by Debutant Jean Markose and the lead role was Played by Indrajith Sukumaran. Apart from Indrajith, the film had a great cast list having Joy Mathew and Asha Sarath doing important roles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X