twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

    |

    Rating:
    3.0/5
    Star Cast: Asif Ali, Biju Menon, Rajisha Vijayan
    Director: Khalid Rahman

    1965 ല്‍ പി എന്‍ മോഹന്‍ സംവിധാനം ചെയ്ത റോസി എന്ന ചിത്രത്തിലെ 'അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം' എന്ന് തുടങ്ങുന്ന പാട്ടിന് ഇന്നും പ്രേക്ഷക മനസ്സില്‍ ഒരു മനോഹര പ്രണയത്തിന്റെ നൊസ്റ്റാള്‍ജിയ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. ആ പാട്ടിലെ ഒരു വരിമാത്രമായിട്ടാണ് ആദ്യം അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തെ സമീപിച്ചത്.

    നവാഗതനായ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയില്‍ പക്ഷെ ആ പാട്ടിന്റെ എല്ലാ രസങ്ങളുമുണ്ട്... സിനിമാ കാണുന്ന പ്രേക്ഷകന്റെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം ആയിരിയ്ക്കും. രണ്ട് കാലത്തിന്റെ പ്രണയം, അച്ഛന്‍ മകന്‍ ബന്ധം തുടങ്ങിയവയിലൂടെയൊക്കെയാണ് അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രം സഞ്ചരിയ്ക്കുന്നത്.

    കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്കസബ ഫസ്റ്റ് റിവ്യു: രാജന്‍ സക്കറിയയുടെ നടപ്പും കൊടുപ്പും എല്ലാം മാസാണ്

    നാല് കഥാപാത്രങ്ങളുടെ കഥയാണെന്ന് പറയാം. രഘു, രഘുവിന്റെ ഭാര്യ സുമ, അവരുടെ മകന്‍ അഭിലാഷ്, അവന്റെ കാമുകി എലിസബത്ത്. ഭാര്യ സുമയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് രഘു എന്ന പൊലീസുകാരന്‍ ജീവിയ്ക്കുന്നത്. മകന്‍ അഭിലാഷ് ഒരു ആര്‍ക്കിടെക്ടാണ്. ഇന്നത്തെ കാലത്തിന്റെ പ്രതിനിധിയാണ് അഭിലാഷ്. ഈ രണ്ട് കപ്പിള്‍സിന്റെ വ്യത്യസ്തമായ ഐഡിയോളജിയുള്ള അനുരാഗം. അതാണ് ചിത്രം.

    അതിനൊപ്പം ജീവിതത്തിലെ എല്ലാ ബന്ധങ്ങള്‍ക്കും സിനിമ പ്രധാന്യം നല്‍കുന്നു. പ്രത്യേകിച്ചും അച്ഛന്‍ - മകന്‍ ബന്ധത്തിന്. അച്ഛനും മകനുമായി ബിജു മേനോനും ആസിഫ് അലിയും എത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് തീര്‍ത്തും സ്വീകാര്യമായി അനുഭവപ്പെടുന്നു. അച്ഛനായും ഭര്‍ത്താവായും പൊലീസുകാരനായുമുള്ള ബിജു മേനോന്റെ അഭിനയം തീര്‍ത്തും രസകരമാണ്. വ്യത്യസ്തവും.

    നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...നിരൂപണം: കരിങ്കുന്നം സിക്‌സസ്... സക്‌സസ്...

    ആസിഫ് അലി അഭിലാഷ് എന്ന കഥാപാത്രത്തിന് ഏറ്റവും യോജിച്ച നടനാണ്. ഇന്നത്തെ തലമുറയ്ക്ക് പെട്ടന്ന് തങ്ങളുമായി ബന്ധപ്പിയ്ക്കാന്‍ കഴിയുന്ന പല മാനറിസങ്ങളും ആസിഫിന്റെ അഭിനയത്തിലുണ്ടായിരുന്നു. സുമ എന്ന വേഷം ആശ ശരത്തും ഭംഗിയാക്കി. എലിസബത്ത് എന്ന റോളില്‍ നവാഗതയായ രജിഷ വിജയനും കൈയ്യടി നേടി.

    പിന്നെ ചിത്രത്തിന്റെ നെടുന്തൂണുകളാണ് സൗബിന്‍ ഷഹീറും ശ്രീനാഥ് ഭാസിയും. സുധീര്‍ കരമന, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഓരോരുത്തരും അവരവരുടെ വേഷത്തോട് നീതി പുലര്‍ത്തി.

    നവീന്‍ ഭാസ്‌കറിന്റെ തിരക്കഥയാണ് ഖാലിദിനെ ഏറ്റവും സഹായിച്ചത്. എന്താണ് പുതുമ എന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് എടുത്തു പറയാന്‍ ഒന്നുമില്ലെങ്കിലും, ആകെ മൊത്തും ഒരു പുതുമ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്ന തരത്തിലാണ് ഖാലിദ് അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ഒരുക്കിയത്.

    പ്രശാന്ത് പിള്ളയുടെ സംഗീതവും ആ പുതുമ നിലനിര്‍ത്തുന്നു. ഖാലിദ് റഹ്മാന്റെ സഹോദരന്‍ ജിംഷി ഖാലിദാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. നൗഫല്‍ അബ്ദുള്ള കൃത്യമായി കത്രിക വച്ചു. ചുരിക്കു പറഞ്ഞാല്‍ അച്ഛനും അമ്മയ്ക്കുമൊപ്പം പോയിരുന്ന് ഏത് ജെനറേഷനില്‍ പെട്ടവര്‍ക്കും കാണാന്‍ കഴിയുന്ന നല്ലൊരു അനുഭവം തരുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം.

    ആസിഫ് അലി

    നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

    അഭിലാഷ് എന്നാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ പേര്. ഈ കാലത്തിന്റെ പ്രതിനിധിയാണ് അഭിലാഷ്

    ബിജു മേനോന്‍

    നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

    മനസ്സില്‍ ഇപ്പോഴും നൊസ്റ്റാള്‍ജിയയും അനുരാഗവുമൊക്കെയുള്ള രഘു. അച്ഛനായും ഭര്‍ത്താവായും പൊലീസുകാരനായുമുള്ള ബിജു മേനോന്റെ അഭിനയം തീര്‍ത്തും രസകരമാണ്

    ആശ ശരത്ത്

    നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

    സുമ എന്ന കഥാപാത്രത്തോട് ആശ ശരത്ത് തീര്‍ത്തും നീതി പുലര്‍ത്തി

    രജിഷ വിജയന്‍

    നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

    എലിസബത്ത് എന്ന റോളില്‍ നവാഗതയായ രജിഷ വിജയനും കൈയ്യടി നേടി.

    സൗബിനും ശ്രീനാഥും

    നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

    ശ്രീനാഥ് തീര്‍ത്തും വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. പതിവ് പോലെ നാച്വറല്‍ ആക്ടിങിലൂടെ സൗബിനും കൈയ്യടി നേടി

    സുധീര്‍ കരമന

    നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

    രഘുവിന്റെ സന്തത സഹചാരിയായിട്ടാണ് സുധീര്‍ കരമന എത്തുന്നത്.

    പാട്ടുകള്‍

    നിരൂപണം; നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം...

    വളരെ മനോരഹമായ പശ്ചാത്തല സംഗീതവും പാട്ടുകളുമാണ് ചിത്രത്തിന്റെ പുതുമ നിലര്‍ത്തുന്ന പ്രധാന ഘടകം.

    ചുരുക്കം: അനുരാഗ കരിക്കിന്‍ വെള്ളം, പേരു പോലെ തന്നെ മധുരമായ ഒരു അനുഭൂതിയാണ് നല്‍കുന്നത്. പുതുമകളാല്‍ സമ്പന്നമാണ് ഈ ചിത്രം.

    English summary
    Anuraga Karikkin Vellam Movie Review: A Feel-good Movie With The Right Amount Of Freshness!!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X