»   » വെറുമൊരു ശീര്‍ഷകമല്ല കെയര്‍ ഓഫ് സൈറാബാനു.. (സൈറാബാനുവിന്റെ കരുതലും ശ്രദ്ധയും വാല്‍സല്യവും സ്‌നേഹവും)

വെറുമൊരു ശീര്‍ഷകമല്ല കെയര്‍ ഓഫ് സൈറാബാനു.. (സൈറാബാനുവിന്റെ കരുതലും ശ്രദ്ധയും വാല്‍സല്യവും സ്‌നേഹവും)

Written by: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമാപേര് കേവലം മെക്കാനിക്കലായി വായിച്ചുപോവേണ്ട ഒരു ശീര്‍ഷകം മാത്രമായിരുന്നില്ല എന്ന് ആ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും എനിക്ക് മനസിലായി.. അത് അക്ഷരാര്‍ത്ഥത്തില്‍ കെയര്‍ ഓഫ് സൈറാബാനു തന്നെയാണ്.. സൈറാബാനുവിന്റെ കരുതലും സ്‌നേഹവും ശ്രദ്ധയും വാല്‍സല്യവും എല്ലാം എല്ലാം അതിലുണ്ട്..

Read Also: 'അലമാര' ഒരു ഭീകരജീവിയാണ്... പൊളിച്ചടുക്കി ശൈലന്റെ നിരൂപണം

Read Also: ഒരു മെക്‌സിക്കന്‍ ഊച്ചാളീയത... ടോട്ടലി ഫെഡ് അപ്പ്... ശൈലന്റെ ഒരു മെക്‌സിക്കന്‍ അപാരത റിവ്യൂ!

സൈറാബാനുവിന്റെ കഥ

സൈറാബാനുവിന്റെ കഥ

ചരിത്രത്തില്‍ പല തവണ ഇടം നേടിയ സൈറാബാനുവിനെയൊന്നുമല്ല . പിഡിസി വിദ്യാഭ്യാസവും മിഡില്‍ക്ലാസ് ജീവിതവുമുള്ള, കൊച്ചിയില്‍ പോസ്റ്റ് വുമണായി ജോലിചെയ്യുന്ന ഒരു സാധാരണ സൈറാബാനുവിന്റെ കഥയാണ് ആന്റണി സോണി എന്ന പുതുമുഖസംവിധായകന്‍ ഇവിടെ പറയുന്നത്...

സിനിമ ശ്രദ്ധേയമാകുന്നു

സിനിമ ശ്രദ്ധേയമാകുന്നു

ലോജിക്കലായി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉള്ള സ്‌ക്രിപ്റ്റ് ആയിട്ട് പോലും സൈറാബാനു എന്ന ക്യാരക്റ്ററിന്റെ തെളിച്ചവും അവരും മകന്‍ ജോഷ്വാ പീറ്ററുമായുള്ള കെമിസ്ട്രി നന്നായി വര്‍ക്കൗട്ട് ചെയ്യുന്നതുകൊണ്ടും പോലീസിലും നിയമത്തിലും കുരുങ്ങിപ്പോയ മകനെ രക്ഷിക്കാന്‍ അവര്‍ പരിമിതികള്‍ക്കുള്ളില്‍ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രേക്ഷകരെ കൂടി കൂടെക്കൂട്ടാന്‍ സംവിധായകനു കഴിഞ്ഞതുകൊണ്ടുമാണ് സിനിമ ശ്രദ്ധേയമായി മാറുന്നത്..

മഞ്ജു വാര്യരുടെ തിരിച്ചുവരവ്

മഞ്ജു വാര്യരുടെ തിരിച്ചുവരവ്

1996 മുതല്‍ 99 വരെയുള്ള കാലഘട്ടത്തില്‍ കത്തുന്ന പ്രകടനം നടത്തി മലയാള സിനിമയില്‍ നിന്നുവിരമിച്ച മഞ്ജു വാര്യരുടെ നടിയെന്ന നിലയിലുള്ള ഉജ്ജ്വലമായ തിരിച്ചുവരവാണ് സൈറാബാനു.. 2014ല്‍ രണ്ടാം വരവ് നടത്തിയ ശേഷം ചെയ്ത് വെറുപ്പിച്ച ഏഴോളം പ്ലാസ്റ്റിക്ക് കഥാപാത്രങ്ങളെ സൈറ ഒറ്റയടിക്ക് ക്യാന്‍സലാക്കുന്നു..

 കൂവിയവര്‍ കയ്യടിക്കട്ടെ

കൂവിയവര്‍ കയ്യടിക്കട്ടെ

അതുകൊണ്ടുതന്നെ പാവാടയില്‍ ഒറ്റസീനില്‍ തന്നെക്കണ്ട് മുക്തകണ്ഠം കൂവിയവരെക്കൊണ്ടുപോലും ചില സീനുകളില്‍ കയ്യടിപ്പിക്കാനും അവര്‍ക്കാകുന്നു..

ഷെയിന്‍ നിഗം പൊളിച്ചടുക്കി

ഷെയിന്‍ നിഗം പൊളിച്ചടുക്കി

പുതിയ നടന്മാരില്‍ ഏറ്റവും നാച്ചുറലായി ക്യാമറക്ക് മുന്നില്‍ ബിഹേവ് ചെയ്യുന്ന ഷെയിന്‍ നിഗമാണ് സൈറയുടെ മകനായ ജോഷ്വാ പീറ്ററായി വരുന്നത്. കിസ്മത്തിലേതിന് നേരെ ഓപ്പോസിറ്റ് സ്വഭാവമുള്ള ക്യാരക്റ്ററാണ് ജോഷ്വ എന്നിട്ടും ചുള്ളന്‍ പൊളിച്ചടുക്കി.. ഒന്നാം പാതി ലൈവായി നിര്‍ത്തിയതിന്റെ ക്രെഡിറ്റ് മുഴുവന്‍ അവനാണ്..

പീറ്റര്‍ ജോര്‍ജ് ഒരു സംഭവം

പീറ്റര്‍ ജോര്‍ജ് ഒരു സംഭവം

റിയല്‍ ലൈഫ് ഹീറോ വിക്റ്റര്‍ ജോര്‍ജിന്റെ ഓറ വഹിക്കുന്ന കഥാപാത്രമാണ് ജോഷ്വയുടെ അച്ഛന്‍ പീറ്റര്‍ ജോര്‍ജ്. മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യം കൂടി ആയപ്പോള്‍ സ്‌ക്രീനിലില്ലാഞ്ഞിട്ടും പീറ്റര്‍ ഒരു ഗംഭീര സംഭവമായി..

അമലയുടെ തിരിച്ചുവരവ്

അമലയുടെ തിരിച്ചുവരവ്

സൂര്യപുത്രിയിലൂടെയും ഉള്ളടക്കത്തിലൂടെയും 1991 ല്‍ ഓളം തീര്‍ത്ത അമലയുടെ 25 വര്‍ഷത്തിനുശേഷമുള്ള തിരിച്ചുവരവാണ് മറ്റൊരു പ്രത്യേകത. പണ്ടത്തെപ്പോലെ ഇപ്പോഴും അവര്‍ ആവറേജ് തന്നെ ആണെങ്കിലും സൈറയുടെ ഓപ്പോസിറ്റ് വരുന്ന ആനിജോണ്‍ തറവാടി എന്ന ഹെവി ക്യാരക്റ്ററിന് ഒരു പഞ്ച് നല്‍കാന്‍ ആ തിരിച്ചുവരവ് വളരെ സഹായകമാവുന്നു..

ഉപ്പും മുളകും ബിജുവും കലക്കി

ഉപ്പും മുളകും ബിജുവും കലക്കി

മിനിസ്‌ക്രീനിലെ റിയലിസ്റ്റിക് ഹീറോ 'ഉപ്പും മുളകും' ബിജുവിന്റെ സിനിമാപ്രവേശമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ജഗദീഷ് ആദ്യപാതിയില്‍ ചെയ്ത വക്കീലുമായിട്ടുമൊക്കെ തട്ടിച്ചു നോക്കുമ്പോഴാണ് ബിജുവിന്റെ മൂല്യം അറിയുക..

അവഗണിക്കാനാവില്ല

അവഗണിക്കാനാവില്ല

ആന്റണി സോണി എന്ന സംവിധായകനാമം പോലെ തന്നെ ആര്‍ജെ ഷാന്‍ (സ്‌ക്രിപ്റ്റ്) അബ്ദുറഹ്മാന്‍ (സിനിമാറ്റോഗ്രഫി) സാഗര്‍ ദാസ് (എഡിറ്റിംഗ്) എന്നീ പേരുകളൊക്കെ പുതിയതായിട്ടുപോലും സൈറാബാനുവിന് എവിടെയും അതൊരു ബാധ്യതയൊന്നുമാവുന്നില്ല. മഹത്തായ സൃഷ്ടിയൊന്നുമല്ലെങ്കിലും തിരശീലയില്‍ കരുതലോടെ വരച്ചിടുന്ന ചിത്രങ്ങളായതുകൊണ്ട് സൈറാബാനുവിനെ അവഗണിക്കാനാവില്ല മലയാളികള്‍ക്ക്..

English summary
C/O Saira Banu review by Schzylan Sailendrakumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos