twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: അന്തിക്കാടിനെ മലയാളിക്കു മടുക്കില്ല

    By Nirmal Balakrishnan
    |

    സത്യന്‍ അന്തിക്കാടിനു മുന്‍പും ധാരാളം സംവിധായകര്‍ മലയാളത്തില്‍ ഉണ്ടായിരുന്നു. അന്തിക്കാട് വന്നതിനു ശേഷവും ധാരാളം പേര്‍ വന്നു. എന്നാല്‍ ക ുടുംബപ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ചിത്രം കാണണമെങ്കില്‍ അന്തിക്കാട് തന്നെ സിനിമ ചെയ്യണം എന്ന് എല്ലാവരും പറയാന്‍ കാരണമെന്താണ്.. എന്തു മാജികാണ് ഈ നാട്ടിന്‍പുറത്തുകാരനായ സംവിധായകന്റെ കൈവശമുള്ളത്...

    മലയാളിക്കു മുന്‍പില്‍ എന്നും വിശ്വാസമുള്ളൊരു പേരാണ് അന്തിക്കാട് എന്നത്. കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങിയ ജൈത്രയാത്രയാണ്. ഇടയ്ക്ക് ചില പാളിച്ചകള്‍. അതും അപൂര്‍വമായി ബാക്കിയെല്ലാ സമയത്തും വിജയിച്ചൊരു സംവിധായകനാണ് ഇദ്ദേഹം. അതിനു കാരണം അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും ഒന്നിച്ചിരുന്നു കാണാവുന്ന ചിത്രമേ അന്തിക്കാട് എടുക്കാറുള്ളൂ എന്നാണ്.

    ennum-eppozhum

    എന്നും എപ്പോഴും എന്ന പുതിയ ചിത്രത്തിലും അന്തിക്കാട് ഈ രീതി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗമുണ്ടായപ്പോഴും പിടിച്ചുനിന്നത് അന്തിക്കാട് മാത്രമാണ്. കാരണം ഒരു കുടുംബം എന്താണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്നൊരു ഡയലോഗുണ്ട്. അമേരിക്കയില്‍ പഠിച്ച്, ഇംഗ്ലണ്ടിലേക്കു നോക്കി, ജപ്പാന്‍കാരനെ മുന്നില്‍ കണ്ടു മലയാളിയെ വിലയിരുത്തരുതെന്ന്. അത് മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമക്കാര്‍ക്കുള്ള മറുപടിയാണ്. മലയാളി എന്നും മലയാളിയാണ് എന്ന തിരിച്ചറിവ് അന്തിക്കാടിനുണ്ട്.

    കഥ കേള്‍ക്കാനാണു മലയാളിക്ക് ഇഷ്ടം. കഥയുള്ള സിനിമയ്‌ക്കേ ഇവിടെ കുടുംബത്തിന്റെ കയ്യടി നേടാന്‍ കഴിഞ്ഞുള്ളൂ. ഇതിനു തൊട്ടുമുന്‍പു ചെയ്ത ഇന്ത്യന്‍ പ്രണയകഥ നോക്കൂ. ഫഹദ് ഫാസില്‍ ന്യൂജനറേഷന്‍ സംവിധായകരുടെ ഇഷ്ടതാരമായി നില്‍ക്കുമ്പോഴാണ് അന്തിക്കാട് നാട്ടിന്‍പുറത്തുകാരനായ രാഷ്ട്രീയക്കാരന്റെ വേഷം അയാള്‍ക്കു കൊടുത്തത്. അത് ഫഹദ് നന്നായി അവതരിപ്പിക്കുകയും ചെയ്തു. ഏതു ന്യൂജനറേഷന്‍ നായകനെ കിട്ടിയാലും അയാളെ എങ്ങനെ അവതരിപ്പിക്കണമെന്ന് അന്തിക്കാടിന് അറിയാം.

    എന്നും എപ്പോഴും ഫോട്ടോ ഗ്യാലറി കാണാം

    കേരളത്തിലെ ജീവിതം മാറി. ഇപ്പോള്‍ മാളിനും മള്‍ട്ടിപ്ലക്‌സുകളിലുമാണ് മലയാളിയുടെ ജീവിതം. കുടുംബ ബന്ധങ്ങളിലും മാറ്റം വന്നു. വിവാഹമോചനം പതിവായി. അത്തരമൊരു കാലത്ത് ഏതുതരം സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. അതുതന്നെയാണ് പുതിയ ചിത്രത്തിന്‍രെ വിജയവും. മോഹന്‍ലാലിനെ കൊണ്ട് പണ്ടത്തെപോലെ വിവാഹം കഴിക്കാത്ത യുവതികളുടെ പിന്നാലെ വിട്ട് പ്രേമിപ്പിച്ചാല്‍ പ്രേക്ഷകര്‍ കൂവിവിളിക്കുമെന്ന് അറിയുന്നതുകൊണ്ടുതന്നെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുഞ്ഞിന്റെ അമ്മയാക്കിയത്. മഞ്ജുവിനെ ഒരിക്കല്‍ പോലും പ്രേമം നടിച്ച് ലാല്‍ പോകുന്നുമില്ല. എന്നാലും രണ്ടുപേരും തമ്മിലുള്ളൊരു ഇഷ്ടം പറയാതെ പറയുന്നുണ്ട് സംവിധായകന്‍.

    കാലമെത്ര കഴിഞ്ഞാലും സത്യന്‍ അന്തിക്കാട് മലയാളത്തില്‍ വിജയിച്ച സംവിധായകനായി തന്നെ ഉണ്ടാകുമെന്നതിനു തെളിവാണ് ഈ ചിത്രം.

    <strong>ആ പഴയ ലാലേട്ടന്‍ തന്നെ</strong>ആ പഴയ ലാലേട്ടന്‍ തന്നെ

    English summary
    Ennum Eppozhum is the family entertainer directed by Sathyan Anthikad, with Mohanlal and Manju Warrier in the lead roles. The movie, penned by actor Raveendran and Ranjan Pramod, is produced by Anthony Perumbavoor, under the banner Ashirwad Cinemas.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X