twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    By Aswathi
    |

    101 എന്ന നമ്പറിലേക്ക് വിളിയ്ക്കുമ്പോള്‍ ഏതൊരു സാധാരണക്കാരനും ഒരു വിശ്വസമുണ്ട്. ആ വിശ്വാസം തന്നെയാവാം 100 രൂപ ടിക്കെറ്റെടുത്ത് തിയേറ്ററില്‍ കയറാന്‍ പ്രേക്ഷകരെയും പ്രേരിപ്പിച്ചത്. ഫര്‍ഫോഴ്‌സ് ഓഫീസേഴ്‌സിന്റെ റസ്‌ക്യു ഓപ്പറേഷന്റെ കഥ പറയുന്ന ആദ്യത്തെ മലയാള സിനിമ മാത്രമല്ല,. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു കഥ ആദ്യമായാണ്.

    സ്വന്തം ജീവന്‍ പണയം വച്ച് മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിയ്ക്കുന്ന ചിത്രം ഒരു ഗ്യാസ് ടാങ്കര്‍ ദുരന്തവും തുടര്‍ന്നുള്ള സംഭവവുമാണ്. അഗ്നിബാധയില്‍ ഒരു ഫയര്‍മാന്റെ പ്രവര്‍ത്തനത്തിന്റെ മാതൃക കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്ന വിജയ് (മമ്മൂട്ടി) യില്‍ നിന്നാണ് കഥയുടെ തുടക്കം. ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും ഒരു നാടിനെ രക്ഷിക്കാനുള്ള ഫയര്‍മാന്റെ ജീവന്‍ മരണ പോരാട്ടമാണ് പിന്നെ കഥ.

    പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങള്‍ കൂട്ടിയിണക്കുന്ന ഒറ്റ ദിവസത്തെ സംഭവകഥയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. ഉദ്വേകജനകമായ സംഭവവികാസങ്ങളോടെ ആദ്യ പകുതി തീരുമ്പോള്‍ ആകാംക്ഷയോടെ പ്രേക്ഷകര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കും. പക്ഷെ ആദ്യ പകുതിയിലെ വേഗത രണ്ടാം പകുതിയില്‍ എവിടെയൊക്കയോ കൈവിട്ടു. ക്ലൈമാക്‌സ് രംഗങ്ങളില്‍ കുറച്ചുകൂടെ ത്രിലിങ് ഉള്‍പ്പെടുത്താമായിരുന്നു.

    എന്ത് തന്നെയായാലും വിന്റര്‍, ക്രേസി ഗോപാലന്‍, തേജാഭായി ആന്റ് ഫാമിലി ന്നീ അസ്വസ്ത ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായാണ് ദീപു കരുണാകരന്‍ ഫയര്‍മാന്‍ ഒരുക്കിയിരിക്കുന്നതെന്ന് പറയാതെ വയ്യ. അതിഭാവുകത്വവും ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രമെന്ന തോന്നലും ഉണ്ടെങ്കില്‍ ഇത് സിനിമയാണല്ലോ എന്നു ചിന്തിച്ചാല്‍ മതി.

    മമ്മൂട്ടിയുടെ സിനിമയാണെന്ന് ഒറ്റവാക്കില്‍ പറയാം. മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളുടെ പട്ടികയില്‍ ഈ ചിത്രമില്ലെങ്കിലും, ക്ഷോഭവും, സങ്കടവും അമര്‍ഷവും പുറത്തേക്ക് ആളിക്കത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ ഉള്ളിലേക്ക് വലിച്ചെടുത്ത് അണയ്ക്കാന്‍ ശ്രമിയ്ക്കുന്ന മമ്മൂട്ടിയുടെ ഭാവഭദ്രമായ പ്രകടനങ്ങളുണ്ട്. മമ്മൂട്ടിയുടെ വരവില്‍ സിദ്ധിഖ്, സലിം കുമാര്‍ നൈല ഉഷ, ഉണ്ണി മുകുന്ദന്‍ എന്നവിരുടെ വേഷങ്ങള്‍ മിതപ്പെട്ടു.

    ചെറിയ പോരായ്മകള്‍ കണ്ടില്ലെന്നുവച്ചാല്‍, സാങ്കേതികപരമായി ചിത്രം ഒരുപടി മുന്നിലാണ്. വിഷ്വല്‍ എഫക്ട് ചിത്രത്തില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. സുനോജ് വേലായുധത്തിന്റെ ഛായാഗ്രഹണവും വി സാജന്റെ ചിത്രസംയോജനവും മികവു പുലര്‍ത്തുന്നു. രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതമാണ് പിന്നെ എടുത്ത് പറയേണ്ടത്. സംവിധായകന് കൈവിട്ടു പോയയിടത്ത് സിനിമയെ പിടിച്ചു നിര്‍ത്തുന്നത് ഈ സംഗീതമാണ്. കണ്ടിരിക്കാന്‍ കഴിയുന്ന മികച്ച ചിത്രങ്ങളിലൊന്നില്‍ ഫയര്‍മാനെ പെടുത്താം. അഞ്ചില്‍ രണ്ടര മാര്‍ക്ക് കൊടുക്കാം.

    ആക്ഷന്‍ ത്രില്ലര്‍

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    അടുത്തകാലത്തിറങ്ങിയ മലയാള സിനിമകളെ വച്ചു നോക്കുമ്പോള്‍ നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് ഫയര്‍മാന്‍

    ഫയര്‍മാന്റെ കഥ

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ജീവിതം ആസ്പദമാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ആ ബഹുമതി ഇനി എന്തായാലും മലയളത്തിന് തന്നെ.

    മമ്മൂട്ടിയുടെ വേഷം

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    ഇതൊരു മമ്മൂട്ടി ചിത്രമാണ്. തന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുപോക്കിന്റെ സൂചന മാത്രം

    നൈല ഉഷ

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    ആദ്യമായാണ് നൈല ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ചെയ്യുന്നത്. കുഞ്ഞനന്തന്റെ കടയിലെ ഗ്രാമീണതയുള്ള ഭാവത്തില്‍ നിന്നും, പുണ്യാളനിലെ മോഡേണ്‍ ശരീര ഭാഷയില്‍ നിന്നും പൊലീസ് വേഷത്തിലെത്തുമ്പോള്‍ ഒരു ഒച്ചപ്പാടുകാരിയായിപ്പോകുന്നു.

    ഉണ്ണി മുകുന്ദന്‍

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ മുങ്ങിപ്പോയതാണോ എന്നറിയില്ല. ഉണ്ണി കുറച്ചൂടെ മികച്ചതാക്കാമായിരുന്നു വേഷം. ഡബ്ബിങും നന്നാക്കേണ്ടതുണ്ട്.

    തിരക്കഥയില്‍

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    തിരക്കഥയില്‍ വന്ന പോരായ്മയാണ് ചിത്രത്തിന്റെ ആദ്യത്തെ വീഴ്ച

    ടെക്‌നിക്കല്‍ സൈഡ്

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    സാങ്കേതികപരമായി ചിത്രം ഒരുപടി മുന്നിലാണ്. വിഷ്വല്‍ എഫക്ട് ചിത്രത്തില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. സുനോജ് വേലായുധത്തിന്റെ ഛായാഗ്രഹണവും വി സാജന്റെ ചിത്രസംയോജനവും മികവു പുലര്‍ത്തുന്നു.

    പശ്ചാത്തല സംഗീതം

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതമാണ് പിന്നെ എടുത്ത് പറയേണ്ടത്. സംവിധായകന് കൈവിട്ടു പോയയിടത്ത് സിനിമയെ പിടിച്ചു നിര്‍ത്തുന്നത് ഈ സംഗീതമാണ്.

    സഹതാരങ്ങള്‍

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    സിദ്ദിഖ്, സലീം കുമാര്‍ ശിവാജി ഗുരുവായൂര്‍, പാരിഷ് പേരടി, ശ്രീകുമാര്‍, ശ്രീരാഗ് നമ്പ്യര്‍ തുടങ്ങി മികച്ചൊരു താരനിരയും ചിത്രത്തിന്റെ വിജയമാണ്. തങ്ങള്‍ക്ക് ലഭിച്ച വേഷത്തോട് ഓരോരുത്തരും നീതി പുലര്‍ത്തി

    വിധിനിര്‍ണയം

    നിരൂപണം: ഫയര്‍മാന്റെ ദൗത്ത്യം പാതി വിജയകരമായി!

    എന്ത് തന്നെയായാലും ഫയര്‍മാന്‍ കാണാന്‍ തിയേറ്ററില്‍ ആളുണ്ടാവും. ഫയര്‍മാന്റെ സാഹസികതകള്‍ കാണാന്‍ ഫയര്‍മാന്മാരും മെഗാസ്റ്റാറിന്റെ സാഹസികത കാണാന്‍ ആരാധകരും എത്തുന്നതോടെ തിയേറ്റര്‍ നിറയും. കണ്ടിരിക്കാവുന്ന ചിത്രം, അഞ്ചില്‍ രണ്ടര മാര്‍ക്ക്

    English summary
    Fireman is the action-thriller directed by Deepu Karunakaran. Mammootty plays the central character, firefighter Vijay in the movie. Unni Mukundan appears in a pivotal role. Nyla Usha essays the female lead in the movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X