twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

    |

    Rating:
    3.0/5
    Star Cast: Prithviraj Sukumaran,Chandini Sreedharan,Chemban Vinod Jose
    Director: Jijo Antony

    തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം എന്ന പ്രതീക്ഷ തന്നെയാണ് ഡാര്‍വിന്റെ പരിണാമം എന്ന ചിത്രം കാണാന്‍ പ്രേക്ഷകരെ ആദ്യം ക്ഷണിക്കുന്ന ഘടകം. പ്രതീക്ഷ തെറ്റിക്കാത്ത ശരാശരി ചിത്രവുമായാണ് ഡാര്‍വിനും സംഘമെത്തിയത്. നര്‍മ്മത്തിന്റെ അകമ്പടിയോടെ മുന്നേറുന്ന ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ചിത്രമല്ല. രസകരമായ അവതരണ രീതിയാണ് മറ്റൊരു പ്രത്യേകത.

    ചെമ്പന്‍ വിനോദാണ് ഡാര്‍വിന്‍ എന്ന ടൈറ്റില്‍ റോളിലെത്തുന്നത്. കൊച്ചിയിലെ ഒരു ഗുണ്ടയായ ഡാര്‍വിനെ ഗൊറില്ല ഡാര്‍വിന്‍ എന്നാണ് ആള്‍ക്കാര്‍ വിളിയ്ക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ഒരു ഇടത്തം ജീവിതം നയിച്ചു പോകുന്ന അനില്‍ ആന്റോ (പൃഥ്വിരാജ്) എന്ന ചെറുപ്പകാരന്‍ ഡാര്‍വിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതും പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാവുന്ന പരിണാമവുമാണ് ചിത്രം.

    വളരെ രസകരമായ അവതരണ രീതിയാണ് ജിജോ ആന്റണി സ്വീകരിച്ചിരിയ്ക്കുന്നത്. പൂര്‍ണമായുമൊരു ആക്ഷന്‍ ചിത്രം എന്ന് പറയാന്‍ കഴിയില്ല. നര്‍മത്തിന്റെ അകമ്പടിയോടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മനോജ് നായരാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി ഒരുക്കുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം

    ഡാര്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ ചെമ്പന്‍ വിനോദ് തന്നെയാണെന്ന് സിനിമ കണ്ട് കഴിയുമ്പോള്‍ ബോധ്യമാകുന്നു. പതിവ് പോലെ കഥാപാത്രം ആവശ്യപ്പെടുന്ന അടക്കത്തോടെയും മിതത്വത്തോടെയും പൃഥ്വിരാജ് അനില്‍ ആന്റോ എന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ചു. അനിലിന്റെ ഭാര്യയായ അമലയായി എത്തുന്നത് ചാന്ദ്‌നി ശ്രീധരനാണ്.

    ഹെന്ന രണ്‍ജി ഘോഷി ചെമ്പന്‍ വിനോദിന്റെ നായികയായെത്തുന്നു. സൗബിന്‍ ഷഹീര്‍, മാമൂക്കോയ, ബാലു വര്‍ഗ്ഗീസ്, നന്ദു തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്. വേറിട്ട അവതരണം തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ചിത്രങ്ങളിലൂടെ...

    ചെമ്പന്‍ വിനോദ്

    ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

    ചെമ്പന്‍ വിനോദ് ആദ്യമായി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. ഗൊറില്ല ഡാര്‍വിനായി പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന പാത്ര സൃഷ്ടി തന്നെയാണിതെന്ന് പറയാം

    പൃഥ്വിരാജ്

    ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

    അനില്‍ ആന്റോ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അനതരിപ്പിയ്ക്കുന്നത്. പതിവ് പോലെ കഥാപാത്രം ആവശ്യപ്പെടുന്ന അടക്കത്തോടെയും മിതത്വത്തോടെയും പൃഥ്വിരാജ് തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തു

    ചാന്ദ്‌നി ശ്രീധരന്‍

    ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

    കെഎല്‍10 പത്ത് എന്ന ചിത്രത്തിലൂടെ എത്തിയ ചാന്ദ്‌നിയുടെ രണ്ടാമത്തെ ചിത്രമാണ് ഡാര്‍വിന്റെ പരിണാമം. അമല എന്ന നായിക വേഷം ചാന്ദ്‌നി മികവുറ്റതാക്കി

    മറ്റ് കഥാരാത്രങ്ങള്‍

    ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

    ഹെന്ന റണ്‍ജി ഘോഷ്, സൗബിന്‍ ഷഹീര്‍, മാമൂക്കോയ, ബാലു വര്‍ഗ്ഗീസ്, നന്ദു തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്

    തിരക്കഥ- സംവിധാനം

    ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

    മനോജ് നായരാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി ഒരുക്കുന്ന ചിത്രമാണ് ഡാര്‍വിന്റെ പരിണാമം

    സംഗീതം

    ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

    ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിലെ അത്തള പിത്തള എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച ശങ്കര്‍ ശര്‍മയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

    ഛായാഗ്രഹണം

    ഫസ്റ്റ് റിവ്യു: ഡാര്‍വിന്റേതല്ല അവതരണത്തിലെ പരിണാമം

    ആമേന്‍, മോസായിലെ കുതിര മീനുകള്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍

    English summary
    First Review: Darvinte Parinamam is the activity thriller
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X