twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫസ്റ്റ് റിവ്യൂ: 'ഇതിഹാസ' കണ്ടിരിക്കാം

    By Aswathi
    |

    'ഉദയനാണ് താര'ത്തില്‍ ശ്രീനിവാസന്‍ പറഞ്ഞതാണ് ശരി. 'സ്റ്റാര്‍ കാസ്റ്റ് ഇല്ലാതെ ചെയ്യുന്ന ചെറിയ പടങ്ങള്‍ അറിയപ്പെടാതെ പോകുന്നതാണ് വലിയ താരങ്ങളുടെ ജാഡ കൂട്ടുന്നത്. ഒരു നല്ല കഥ ആയിപ്പോയാലും എല്ലാത്തിന്റെയും ജാഡ സഹിക്കണം' വലിയ ജാഡയൊന്നുമില്ലാതെ ഇറങ്ങിയതായിരുന്നു 'വെള്ളിമൂങ്ങ'. വെള്ളിമൂങ്ങയ്ക്ക് പിന്നാലെയിതാ 'ഇതിഹാസ'യും. ബോറടിക്കാതെ ഒരുപ്രാവശ്യം ഇരുന്ന് കാണാനുള്ള രസമൊക്കെ ഇതിഹാസത്തിലുണ്ട്.

    ഒരുപാട് പ്രതീക്ഷകള്‍വച്ച് പോകുമ്പോഴാണ് സിനിമ പരാജയപ്പെട്ടു എന്ന നിഗമനത്തില്‍ പ്രേക്ഷകര്‍ എത്തുന്നത്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയിരുന്നു കാണുകയാണെങ്കില്‍ ഇതിഹാസ കണ്ടിരിക്കാന്‍ പറ്റിയ സിനിമയാണ്. വളരെ വ്യത്യസ്തമായ ഒരു സംഭവമാണ് കഥ. ഇതിന് മുമ്പ് വികെപി ചിത്രത്തില്‍ ഇത്തരം പരീക്ഷണങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ അത് സാധാരണപ്രേക്ഷകര്‍ക്ക് ദഹിക്കാത്ത തരത്തിലായിരുന്നെങ്കില്‍, ഇതിഹാസ ദഹിക്കുമെന്ന് മാത്രം.

    ithihasa

    വളരെ നല്ല സിനിമയില്‍ തുടങ്ങി എന്ന് സംവിധായകന്‍ ബിനു എസിന് അഭിമാനിക്കാം. അനുശ്രീയുടെ സഘട്ടന രംഗങ്ങളൊക്കെ 'ചള'മാക്കാതെ ചെയ്തതിന് ടെക്‌നിക്കല്‍ ക്രരുവിന് ഒറു ഹാന്റ്‌ഷേക്ക്. ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ തക്ക തമാശകളൊന്നുമില്ലെങ്കിലും ഒറ്റപ്രാവശ്യം കാണുമ്പോള്‍ ചിരിക്കാനുള്ള വകയൊക്കെയുണ്ട്. ക്യാമറയുടെ കണ്ണുകളും ദീപ്ക ദേവിന്റെ പാട്ടും ഗംഭീരം.

    അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ഷൈന്‍ ടോം ചാക്കോയും അനുശ്രീയും ബാലു വര്‍ഗീസുമൊക്കെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. അനുശ്രീയ്ക്ക് ഒരു പക്ഷെ ഈ കഥാപാത്രം കരിയറിയില്‍ മികച്ചത് എന്ന് കുറിക്കാവുന്നതാണ്. ഭാവിയിലെ ഒരു വാണി വിശ്വനാഥിനെ അനുശ്രീയില്‍ കാണാം. ഫേസ്ബുക്ക് ജീവികള്‍ കുത്തിക്കീറിയില്ലെങ്കില്‍ കണ്ടിരിക്കാന്‍ കഴിയുന്ന ഒരു മനോഹര ചിത്രം

    English summary
    First review of the film Ithihasa starring Shine Tom Chacko, Anusree and Balu Varghese
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X