twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

നന്മയും ത്രില്ലറും ചേര്‍ന്ന സിനിമ

By Nirmal Balakrishnan

Next »

« Previous

മനു, മുഹമ്മദ്, പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്തന്‍ തരകന്‍. ഈ മൂന്നുപേരും ഒരു തരത്തിലും ബന്ധമില്ല. ഗള്‍ഫില്‍ നിന്ന് സാമ്പത്തിക ഇടപാടിനു കൊച്ചിയില്‍ എത്തുകയാണ് മനു (ഫഹദ് ഫാസില്‍). പ്രമാദമായ രാഖി കൂട്ടമാനംഭഗത്തിന്റെ വിധി പറയുന്ന ദിവസമാണ് അന്ന്. കേസിലെ പ്രധാനപ്പെട്ട ഒരു സാക്ഷിയെ (ലെന)യെ അന്ന് കോട്ടയത്തു നിന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരേക്കണ്ടത് മാത്തന്‍ തരകന്‍ (ശ്രീനിവാസന്‍)ന്റെ ചുമതലയാണ്.

കേസിലെ പ്രധാനപ്രതിയായ എംഎല്‍എ (നന്ദു)വിന്റെ ഭാര്യയാണ് സാക്ഷിയായി കോടതിയില്‍ വരുന്നത്. അതുകൊണ്ടു തന്നെ ഈ വരവു തടയാന്‍ എംഎല്‍എ ഗുണ്ടകളെ ഇറക്കുന്നു. എന്നാല്‍ അതി ബുദ്ധിമാനായ മാത്തന്‍ തരകന്‍ എല്ലാ തടസ്സവും പിന്നിട്ട് കോടതിയിലേക്കുള്ള യാത്രയിലാണ്. ആദ്യം തന്നെ ഭാര്യയെയും മകളെയും സ്വന്തം കാറില്‍ കൊണ്ടുവന്ന് പെട്രോള്‍ ബങ്കില്‍ വച്ച് അയാള്‍ മറ്റൊരു കാറില്‍ കയറി സഞ്ചരിക്കുന്നു. ഈയാത്രയിലാണ് എംഎല്‍എയുടെ ഭാര്യയെ അയാള്‍ കൂടെകൂട്ടന്നത്.ഇതിന് ചാനല്‍ റിപ്പോര്‍ട്ടര്‍ ലേഖയുടെ സഹായവും അവര്‍ക്കുണ്ട്.

god-s-own-country-review-2

മുഹമ്മദ് (ലാല്‍) കൊച്ചിയിലെ ടാക്‌സി ഡ്രൈവറാണ്. മകളെ വലിയൊരു അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറു ലക്ഷം രൂപ വേണം ചികില്‍സയ്ക്ക്. അതു തരപ്പെടുത്താന്‍ ഓടി നടക്കുകയാണ് അയാള്‍. എവിടെ നിന്നുംപണം കിട്ടുന്നില്ല. ബാങ്കില്‍ നിന്ന് 16ലക്ഷവുമായി പുറത്തിങ്ങുന്ന മേനോന്‍ (ശ്രീരാമന്‍) വഴിയില്‍ വച്ച് ഹൃദയവേദന വരുമ്പോള്‍ അയാള്‍ രക്ഷിച്ച് ആശുപത്രിയിലാക്കുന്നു. അയാളുടെ ബാഗില്‍ നിന്ന് പണമെടുത്ത് മുഹമ്മദ് മകളുടെചികില്‍സയ്ക്ക് ആശുപത്രിയില്‍ കെട്ടുന്നു.

ഇതിലും വലിയൊരു കാര്യവുമായിട്ടാണ് മനു കൊച്ചിയില്‍ വരുന്നത്. മനുവിന്റെ ഭാര്യ (ഇഷ തല്‍വാര്‍) ദുബൈയില്‍ വാഹനമോടിക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്നു. അവളുടെ വാഹനമിടിച്ച് ഒരാള്‍ മരിക്കുന്നു. 15 വര്‍ഷം തടവാണ് ഭാര്യയ്ക്ക്ു ലഭിക്കുന്നത്. മരിച്ച ആളുടെ ഭാര്യ മാപ്പ് എഴുതി കൊടുത്താല്‍ മനുവിന്റെ ഭാര്യ രക്ഷപ്പെടും. അതിന് 70 ലക്ഷം രൂപയാണ് അവര്‍ ചോദിക്കുന്നത്. അത് കുഴല്‍പ്പണം വഴി സംഘടിപ്പിച്ചാണ് മനു വരുന്നത്. നാട്ടില്‍ സഹായിക്കാന്‍ എഴുത്തുകാരിയായ കൂട്ടുകാരി (മൈഥിലി)യും.

പക്ഷേ ഈ പണം കൈമാറി കുഴല്‍പ്പണ മാഫിയ ആ പണം തട്ടിയെടുക്കുന്നു. എങ്ങനെയും ഈ പണം തിരികെ കിട്ടാനുള്ള പരക്കം പാച്ചിലിലാണ് മനു. കൂടെയൊരു കൈക്കുഞ്ഞും. മനുവിന് പണം തിരികെ കിട്ടി ഭാര്യയെ രക്ഷിക്കാന്‍ കഴിയുമോ...എംഎല്‍എയുടെ പ്രതിബന്ധം തരണംചെയ്ത് മാത്തന്‍തരകന് കോടതിയില്‍ എത്താന്‍ കഴിയുമോ..... ഇതെല്ലാമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ത്രില്ലറിലൂടെ വാസുദേവ സനല്‍ പറയുന്നത്. എല്ലാവരും തിന്‍മയുടെ പ്രതിനിധികളാകുമ്പോള്‍ നന്മ വറ്റാത്തവര്‍ ഇനിയും ധാരാളമുണ്ട് എന്നു തെളിയിക്കുന്നതുകൂടിയാണ് ഈ ചിത്രം.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി കണ്ടിരിക്കാംഗോഡ്‌സ് ഓണ്‍ കണ്‍ട്രി കണ്ടിരിക്കാം

Next »

« Previous

English summary
The technique of the multiple narrative is exploited to the hilt in 'God's Own Country', and its triumph lies in the fact that the plots hold together incredibly well for the most part. The linkages established between them are coherent, and the course that the scheme follows well reasoned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X