twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫീൽഗുഡിന്റെ ഗുസ്തിക്കളത്തിൽ കാണികളെ മലർത്തിയടിച്ച് നായികയും രഞ്ജി പണിക്കരും.. ശൈലന്റെ ഗോദ റിവ്യൂ!!!

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    3.5/5
    Star Cast: Tovino Thomas,Wamiqa Gabbi,Aju Varghese
    Director: Basil Joseph

    കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം സംവിധായകന്‍ ബേസിൽ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഗോദ. ടൊവീനൊ തോമസാണ് ചിത്രത്തിലെ നായകൻ. ആക്ഷനും കോമഡിയും ചേർത്താണ് ബേസിൽ ജോസഫ് ഗോദ എന്ന ക്ലീൻ എന്റർടെയ്നർ ഒരുക്കിയിരിക്കുന്നത്. പഞ്ചാബി നടി വമീഖ ഗബ്ബി, രഞ്ജി പണിക്കർ എന്നിവരും പ്രമുഖ വേഷങ്ങളിൽ എത്തുന്നു. ശൈലന്റെ ഗോദ റിവ്യൂ വായിക്കാം.

    ദുർബലരായ അച്ചായന്മാരെ കാഴ്ചക്കാരാക്കി പ്രകാശ് രാജിന്റെ ഹീറോയിക് പെർഫോമൻസ്.. ശൈലന്റെ അച്ചായൻസ് റിവ്യൂദുർബലരായ അച്ചായന്മാരെ കാഴ്ചക്കാരാക്കി പ്രകാശ് രാജിന്റെ ഹീറോയിക് പെർഫോമൻസ്.. ശൈലന്റെ അച്ചായൻസ് റിവ്യൂ

    പഞ്ചാബിൽ നിന്നൊരു പെൺകുട്ടി

    പഞ്ചാബിൽ നിന്നൊരു പെൺകുട്ടി

    വാമിഖ ഗബ്ബി എന്ന പഞ്ചാബിപെൺകുട്ടി ഭാഗ്യം ചെയ്തവളാണ്. മലയാളത്തിൽ ഒരു നടിയ്ക്കും ഇതുവരെ ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ടൈപ്പ് ഒരു ഹെവി ക്യാരക്റ്ററിനെയും ഫീമെയിൽ ഓറിയന്റഡ് സിനിമയെയും ചെയ്ത് വിജയിപ്പിക്കാൻ ഗോദയിലൂടെ വാമിഖയ്ക്ക് കഴിഞ്ഞിരിക്കുന്നു.. ഗ്ളാമർ മാത്രം പരിഗണിച്ച് അന്യഭാഷയിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന നായികമാരുടെ ഇടയിൽ വാമിഖ വ്യത്യസ്തയാകുന്നത് കരുത്തുറ്റ പെർഫോമൻസ് കൊണ്ടാണ്..

    സുൽത്താന്റെയും ദങ്കലിന്റെയും വഴിയെ

    സുൽത്താന്റെയും ദങ്കലിന്റെയും വഴിയെ

    ബോളിവുഡിൽ ബോക്സോഫീസിനെ ചവുട്ടിമെതിച്ച് വിജയക്കുതിപ്പ് നടത്തിയ സുൽത്താനെയും ദങ്കലിനേയും ഓർമിപ്പിക്കുന്ന കഥാവഴികളിലൂടെയാണ് ബേസിൽ ജോസഫിന്റെ ഗോദയുടെയും സ്ക്രിപ്ട് മുന്നോട്ട് പോവുന്നത് . മേല്പറഞ്ഞ രണ്ടുപടങ്ങളും റിലീസ് ചെയ്യുന്നതിന് മുൻപായി പ്ലാൻ ചെയ്ത പ്രോജക്ട് ആണെന്ന് സംവിധായകൻ അവകാശപ്പെടുന്നു എങ്കിലും ഗുസ്തിക്കാരികളുടെ അതിജീവനവും പോരാട്ടവും മൂന്നു സിനിമകളുടെയും പൊതു ഘടകമാണ്..

    കണ്ണാടിക്കൽ എന്ന ഗുസ്തിഗ്രാമം,,

    കണ്ണാടിക്കൽ എന്ന ഗുസ്തിഗ്രാമം,,

    മലയാളത്തിന് അപരിചിതമായ ഒരു മേഖല ആയിട്ടും ഗുസ്തിയെ വളരെ വിദഗ്ധമായി സ്ക്രിപ്റ്റിലേക്ക് വിളക്കി ചേർത്തിരിക്കുന്നു എന്നതാണ് ഗോദയുടെ വിജയം. ഗുസ്തിയും ഫയൽ വാന്മാരും ഭൂതകാലത്തിന്റെ അഭിമാനവും വികാരവും ആയിരുന്ന കണ്ണാടിക്കൽ എന്ന ഗ്രാമത്തിന്റെ പാശ്ചാത്തലമാണ് ഗോദയ്ക്കായി സംവിധായകൻ തെരഞ്ഞെടുത്തിരിക്കുന്നത്,, തന്റെ മകനുൾപ്പടെ പുതിയ തലമുറ ഗുസ്തിയെ അവഗണിച്ചു ക്രിക്കറ്റിന്റെ പിറകെ പോകുന്നതിൽ അസ്വസ്ഥനും പ്രകോപിതനായി എല്ലായ്പ്പോഴും കാണപ്പെടുന്ന ക്യാപ്റ്റൻ എന്ന് അറിയപ്പെടുന്ന ഫയൽ വാൻ (രൺജിപണിക്കർ) ആണ് ഗ്രാമത്തിലെ കേന്ദ്ര കഥാപാത്രം, അയാളും യുവതലമുറയും തമ്മിലുള്ള ഉരസലുകളിലൂടെയാണ് പടത്തിന്റെ ആദ്യഘട്ടം മുന്നോട്ടു പോവുന്നത്

    ചണ്ഡീഗഡിലെ കോളേജ്

    ചണ്ഡീഗഡിലെ കോളേജ്

    ബി ടെക് കഴിഞ്ഞു ക്രിക്കറ്റും കളിച്ചുനടക്കുന്ന മകൻ ആഞ്ജനേയദാസിനെ (ടൊവീനോ) അയാൾ ചണ്ഡീഗഡിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എം ടെക്കിനായ്ക്കുന്നു, ദാസ് അവിടെ. വച്ച് ഗുസ്തിയെ ജീവവായുവായി കാണുന്ന അദിതി സിംഗ് എന്ന പെൺകുട്ടിയെ(വമീഖാ) പരിചയപ്പെടുന്നതോടെ പടത്തിന്റെ കഥാഗതി മറ്റൊരു ദിശയിലേക്ക് മാറുന്നു. സുഹൃത്ത് മാത്രമായ അദിതിയുടെ ഫാമിലി മാറ്റേഴ്സ്റ്റിൽ ഇടപെടുന്ന ദാസിന് അവളുടെ സഹോദരനുമായി അടിയുണ്ടാക്കേണ്ടി വരുന്നതോടെ അവിടെ ഇല്ലാതാവുകയാണ്,

    അദിതി സിംഗ് എന്ന അതിഥി

    അദിതി സിംഗ് എന്ന അതിഥി

    നാട്ടിലെത്തുന്ന ദാസിനെ തേടി അധികം വൈകാതെ നായികയും കേരളത്തിൽ എത്തുന്നതും വീട്ടിൽ പൊരുതി തുടങ്ങുന്നതുമൊക്കെ പ്രതീക്ഷിതമായ കാഴ്ചകളാണ്.. എന്നാൽ തുടർന്നങ്ങോട്ട് അവൾ പ്രണയഗാനം പാടുന്നില്ല എന്നതും കാമുകി/ഭാര്യ റോളുകളിലേക്ക് ചുവട് മാറുന്നില്ല എന്നതുമാണ് പറ്റാത്തതിന്റെയും സ്ക്രിപ്റ്റിന്റെയും ക്ലാസ് മാറ്റിയെഴുതുന്നത് .

     സംവിധായകന്റെ ധീരത

    സംവിധായകന്റെ ധീരത

    ക്ലീഷെയിലേക്കും അതിവൈകാരികതയിലേക്കും വീണുപോവാനുള്ള ധാരാളം സാധ്യതകൾ ഉണ്ടായിട്ടും അവയെ എല്ലാം അതിജീവിക്കുന്ന നായികാപ്രാധാന്യമുള്ള ഒതുക്കമുള്ള ഒരു തിരക്കഥ ആണ് രാകേഷ് മണ്ടോടി ഗോദയ്ക്കായി ഒരുക്കിയിരിക്കുന്നത് . ടൊവീനോയെ പോലെ യുവതാരം ഉണ്ടായിട്ടും അയാളെ വെറും ഒരു സഹകഥാപാത്രം മാത്രമാക്കി നിർത്തിക്കൊണ്ട് നായികയെ മുൻ നിർത്തി സിനിമ കൊണ്ടുപോവുന്ന ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.. അതും മലയാളിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു പഞ്ചാബി നടിയെ വച്ചാകുമ്പോൾ ആ ധീരതയുടെ തിളക്കം കൂടുന്നു..

    പ്രകടനമികവുകൾ

    പ്രകടനമികവുകൾ

    സംവിധായകനും സ്ക്രിപ്റ്റും ഉദ്ദേശിക്കുന്നത് പൂർണാർത്ഥത്തില് സ്‌ക്രീനിൽ അവതരിപ്പിച്ച വാമിഖ ഗബ്ബിയുടെ പ്രകടനം ഗോദയുടെ വിജയത്തിൽ നിർണായകമാണ്, ഓരോ നൊടിയിലും ആ കുട്ടി അദിതി സിംഗ് എന്ന ഗുസ്തിക്കാരി തന്നെ ആയിരുന്നു . ക്യാപ്റ്റൻ എന്ന കലിപ്പ് ഗുസ്തിക്കാരനായി വന്ന രഞ്ജിപണിക്കർ ആണ് പടത്തിന്റെ നട്ടെല്ല്,, മമ്മുട്ടിയും മോഹൻ ലാലുമൊക്കെ നായകവേഷമേ ചെയ്യൂ എന്ന് ആജീവനാന്തം വാശിപിടിക്കുന്നത് കൊണ്ട് അവർക്ക് നഷ്ടപ്പെടുന്നത് ഇതുപോലുള്ള ഞെരിപ്പൻ ക്യാരക്ടറുകളാണ്.

    ഗ്രാമത്തിന്റെ സജീവത

    ഗ്രാമത്തിന്റെ സജീവത

    അജുവർഗീസ്, ധർമജൻ, ഹരീഷ്, ബിജുക്കുട്ടൻ, ശ്രീജിത്ത് രവി, ഹരീശ് പേരടി, മാമുക്കോയ, എന്നിങ്ങനെ ഒരുപിടി നടന്മാരുടെ ലൈവായ ഗ്രാമീണ കഥാപാത്രങ്ങൾ കണ്ണാടിക്കൽ എന്ന ഗ്രാമത്തിനെയും ഗോദ എന്ന സിനിമയെയും ലൈവായി നിലനിർത്തുന്നതിൽ വളരെ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്പോർട്സ് അതും ഗുസ്തി വിഷയമാവുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള മടുപ്പും ഡ്രൈനസ്സും മറികടക്കാനും ഇതിലൂടെ സംവിധായകന് സാധിക്കുന്നു,, ഷാൻ റഹ്മാന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്.

    ബേസിൽ ജോസഫ്

    ബേസിൽ ജോസഫ്

    കുഞ്ഞിരാമായണം എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ബേസിൽ ജോസഫ്. absured ആയിട്ടുള്ള ഒരു പരിചരണ രീതിയിൽ അവതരിപ്പിക്കപ്പെട്ട ക്യാരിക്കേച്ചര് സ്വഭാവമുള്ള വിഡ്ഢിയാന്മാരായ ക്യാരക്ടറുകൾ മാത്രം നിറഞ്ഞ ഇഡിയോട്ടിക് ടെറിട്ടറിയും കുഞ്ഞിരാമായണം എന്ന സിനിമയും ഒരു പുതുമുഖത്തിനു കാണിക്കാവുന്ന ഏറ്റവും വല്യ ധീരത ആയിരുന്നു,, തന്റെ രണ്ടാമത്തെ സിനിമയിൽ കുറച്ചു കൂടി ധീരതകൾ കാണിച്ചുകൊണ്ട് അയാൾ കുറേക്കൂടി മുന്നോട്ട് പോയിരിക്കുന്നു,, ഫീൽ ഗുഡ് സിനിമകളുടെ ഗോദയിൽ വിജയി തന്നെ ബേസിൽ.

    ചുരുക്കം: വ്യപുതുമയുള്ള കഥാ അന്തരീക്ഷവും കഥാപാത്രങ്ങളും ഉള്ള ഒരു മനോഹര ചിത്രമാണ് ഗോദ.

    English summary
    Godha movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X