twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

തിരിച്ചെത്തിയത് മാറ്റുകൂടിയ മഞ്ജു

By Nirmal Balakrishnan

Next »

« Previous

ഈ നടിയുടെ കഴിവ് മലയാളി ഒരുകാലത്ത് തിരിച്ചറിഞ്ഞതാണ്. കണ്ണെഴുതി പൊട്ടുംതൊട്ട്, പത്രം, കന്‍മദം, ആറാം തമ്പുരാന്‍, തൂവല്‍ക്കൊട്ടാരം, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിലാണ് മഞ്ജുവാര്യര്‍ എന്ന നടി കയറിപറ്റിയത്. ആദ്യചിത്രമായ സല്ലാപത്തിലൂടെ തന്നെ തന്നില്‍ നല്ലൊരു നടിയുണ്ടെന്നു തെളിയിച്ച മഞ്ജു തുടര്‍ന്നങ്ങോട്ട് ഓരോ ചിത്രത്തിലൂടെയും ആ കഴിവിന്റെ തിളക്കം കൂട്ടുകയായിരുന്നു. ഈ പുഴയും കടന്ന് എന്ന ചിത്രമെത്തുമ്പോള്‍ മഞ്ജു- ദിലീപ് താരജോടികള്‍ മലയാളികളുടെ ഇഷ്ടതാരങ്ങളായി.

മഞ്ജുവാര്യരെ മുന്നില്‍ കണ്ടുകൊണ്ടാണ് ലോഹിതദാസ് കന്മദം എഴുതുന്നത്. അതിലെ നായിക ഭാനുമതി എഴുതിതീരുമ്പോള്‍ മഞ്ജു തന്നെയായിരുന്നു തന്റെ മനസ്സിലെന്ന് ലോഹി തന്നെ എഴുതിയിട്ടുണ്ട്. അതുപോലെ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമ എഴുതാനിരുന്നപ്പോള്‍ നായിക അഭിരാമിയായി മഞ്ജു മാത്രമേ രഞ്ജിത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ നായികയായി മഞ്ജുവിനെ മാത്രം കണ്ടുകൊണ്ടാണ് രഞ്ജിത്ത് എഴുതുന്നത്. അതിലെ ഉണ്ണിമായയെ മഞ്ജുവിനു മാത്രമേ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

manju

ജോഷി സംവിധാനം ചെയ്ത പത്രം എന്ന ചിത്രത്തിലെ നായകനായി സുരേഷ്‌ഗോപിയെ കണ്ടപ്പോള്‍ നായികയായി രഞ്ജി പണിക്കരുടെ മനസ്സിലേക്ക് വേരെയാരും വന്നില്ല. ആദ്യകാല പത്രപ്രവര്‍ത്തകനായ മാധവേട്ടന്റെ മകളും തന്റേടിയുമായ പത്രപ്രവര്‍ത്തകയായി മഞ്ജുവാര്യര്‍ തന്നെയായിരുന്നു രഞ്ജിയുടെ മനസ്സിലും. മഞ്ജു അഭിനയിച്ച കുറഞ്ഞ സിനിമയകളിലെ കഥാപാത്രങ്ങളെയെല്ലാം അവളെ മാത്രം കണ്ടുകൊണ്ട് സൃഷ്ടിച്ചതാണ്. അതായത് മറ്റുള്ള നടികള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എഴുതുന്നവര്‍ക്ക് ഉറപ്പായ കഥാപാത്രം. അതുകൊണ്ടു തന്നെയായിരുന്നു ശാരദയ്ക്കു ശേഷം മലയാള സിനിമ കണ്ട മികച്ച നടിയായി മഞ്ജുവിനെ എല്ലാവരും വാഴ്ത്തിതും.

പുതിയ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു അവതരിപ്പിക്കാന്‍ മറ്റേതൊരു നടിക്കും കഴിയുമായിരിക്കും. എന്നാല്‍ ഈ സിനിമയില്‍ കാണുന്നതുപോലെ നിരുപമയാകാന്‍ അവര്‍ക്കു മാത്രമേ കഴിയൂ. അത് സിനിമ കണ്ടാല്‍ മനസ്സിലാകും. വീട്ടിലെ പ്രശ്‌നങ്ങളും ഓഫിസിലെ തലവേദനയും ഭര്‍ത്താവുമൊത്തുള്ള അഭിപ്രായ വ്യത്യാസവുമെല്ലാം അതേപോലെ പകര്‍ത്താന്‍ മഞ്ജുവിനു മാത്രമേ കഴിയൂ. തിരിച്ചുകിട്ടിയ മഞ്ജു കഴിവു കുറഞ്ഞവളല്ല, കൂടിയവള്‍ തന്നെയാണെന്ന് സിനിമ കണ്ടാല്‍ വ്യക്തമാകും.

അടുത്ത പേജില്‍ വായിക്കുക

പ്രായം നിരുപമയ്ക്ക് തടസ്സമായില്ല

മുന്‍പേജില്‍ വായിക്കുക

റിങ് മാസ്റ്ററിനുള്ള മറുപടി തന്നെ ഹൗ ഓള്‍ഡ് ആര്‍ യുറിങ് മാസ്റ്ററിനുള്ള മറുപടി തന്നെ ഹൗ ഓള്‍ഡ് ആര്‍ യു

Next »

« Previous

English summary
How Old Are You a reply for Dileep and Ring Master
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X