twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ഇയ്യോബിന്റെ പുസ്തകം വായിക്കാതെയിരിക്കരുത്

    By Aswathi
    |

    സ്ലോമോഷനും ചോരചീറ്റിത്തെറിക്കുന്ന ഇടിയും വെടിയും കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളുമൊക്കെയുള്ള അമല്‍ നീരദിന്റെ മുന്‍ ചിത്രങ്ങള്‍ മാറ്റിവയ്ക്കുക. ഇവലിടെ ഒരു പുതിയ പുസ്തകം തുറക്കുകയാണ്, 'ഇയ്യോബിന്റെ പുസ്തകം'. കാഴ്ചയിലും അവതരണത്തിലും എല്ലാം ഈ പുസ്തകത്തില്‍ പുതുമുകള്‍ ഏറെയാണ്. ഇയ്യോബിന്റെ പുസ്തകം അമല്‍ നീരദ് വായിച്ചു തരികയല്ല. നമ്മളെ കൂടെ കഥയുടെ ഭാഗമാക്കി കഥയ്‌ക്കൊപ്പം കൊണ്ടുപോകുകയാണ്. അതുകൊണ്ട് തന്നെ ഒരു ചരിത്രസിനിമയുടെ ചവര്‍പ്പുണ്ടാവില്ല.

    വരും വരായികകള്‍ കൃത്യമായി മനസ്സിലാക്കിയായിരുന്നു ഇയ്യോബിന്റെ (ലാല്‍) ജീവിതം. സായിപ്പിന്റെ വിശ്വസ്തനായപ്പോഴും അതുകഴിഞ്ഞ് നാടന്‍ സായിപ്പ് ആയപ്പോഴും അയാള്‍ക്ക് വ്യക്തതയുണ്ടായിരുന്നു. മലനിരകള്‍ വെട്ടിപ്പിടിക്കാനും തടയാന്‍ വന്നവരെ തുടച്ചുനീക്കാനും ഇയ്യോബിന്റെ രണ്ട് മക്കളും കൂടെ നിന്നും. ഐവാനും(ജിത്തു) ദിമിത്രനും (ചെമ്പന്‍ വിനോദ്). പക്ഷെ മൂന്നാമന്‍ അലോഷി (ഫഹദ് ഫാസില്‍), അയാള്‍ ഇയ്യോബിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. എല്ലാത്തില്‍ നിന്നും ഒലിച്ചോടി. അതിനു പിന്നിലും ഒരു കാഴ്ചയുണ്ട്.

    വര്‍ഷങ്ങള്‍ക്കിപ്പുറം അലോഷി തിരിച്ചുവരുന്നതാണ് രണ്ടാം ഭാഗം. തിരിച്ചു പോകാന്‍ വേണ്ടി തന്നെയാണ് അലോഷി വീണ്ടും വന്നത്. പക്ഷെ അവിടെ സംഭവിച്ചത് വേറെയാണ്. ജന്മിമാരുടെയും മതമേലധികാരികളുടെയും പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇടപെടല്‍ നമ്മിളിലേതെന്നപോലെ അലോഷിയുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കമ്മ്യൂണിസത്തിന്റെ തുടക്കം.

    1840 ലാണ് ഇയ്യോബിന്റെ പുസ്തകം തുറക്കുന്നത്. പക്ഷെ ഒരു ചരിത്രസിനിമ കാണുമ്പോഴുള്ള ഇഴച്ചിലുകളെല്ലാം തുടച്ചുമാറ്റിയും എന്നാല്‍ ആകാംക്ഷ ഒട്ടും കുറയാതെയും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റ് ചെയ്തു ഭംഗിയാക്കി. സിനിമാറ്റോഗ്രാഫിയുടെ അസാധാരണ ക്രാഫ്റ്റും സൗന്ദര്യവുമാണ് പിന്നെ പറയേണ്ടത്. അവിടെയും അമല്‍ നീരദിന്റെ കൈകള്‍ കാണുന്നു. പഴയകാലം അങ്ങനെ പുനര്‍ജനിപ്പിച്ചിരിക്കുന്നു. മരിക്കുമ്പോള്‍ കത്തിക്കുന്ന മെഴുകുതിരി മുതല്‍ സോഡാകുപ്പിവരെ പഴയകാലത്തെ സ്മരിക്കുന്നതാണ്.

    iyyobinte-pusthakam

    വാരിവലിച്ചെഴുതിയ ഡയലോഗുകളുടെ അലോസരപ്പെടുത്തലുകളൊന്നും തന്നെയില്ല. കുത്തുന്ന ഒരു നോട്ടം, ചെറുപുഞ്ചിരി, കണ്‍കോണിലെ തിളക്കം അങ്ങനെ അഭിനേതാക്കളുടെ ഓരോ ചലനത്തിനും ആയിരം കാര്യങ്ങള്‍ പറയാനുണ്ട്. കഥാപാത്രങ്ങളിലേക്ക് കടക്കുമ്പോള്‍ ലാലും ഫഹദ് ഫാസിലും ജയസൂര്യയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ജയസൂര്യ എന്ന നടന്‍ അഭിനയത്തില്‍ തന്റേതായ വഴിയില്‍ സഞ്ചരിക്കുന്നത് കാണാം. ഫഹദ് ഒരു വീരനായകനല്ല, നെഞ്ചില്‍ പ്രണയവും കണ്ണില്‍ വിപ്ലവവും തിളങ്ങുന്ന സാധാരണക്കാരന്‍ മാത്രമാണ്. അലോഷി ഫഹദിന്റെ കൈകളില്‍ ഭദ്രവും.

    ലെന (കുഴലി)യും പത്മപ്രിയ (റാഹേല)യും മാര്‍ത്ത (ഇഷ ഷെര്‍വാണി)യുമൊക്കെ മികച്ചു നില്‍ക്കുന്നു. വിനായകന്റെ ചെമ്പന്‍ എന്ന കഥാപാത്രത്തെയാണ് പിന്നെ എടുത്തു പറയേണ്ടത്. ഇപ്പറഞ്ഞ എല്ലാത്തിന്റെയും ബലം ഗോപന്‍ ചിദംബരത്തിന്റെ കഥയാണ്. ഗോപനും ശ്യാം പുഷ്‌കരനും ചേര്‍ന്നൊരുക്കിയ തിരക്കഥയും ചിത്രത്തിന് ബലം നല്‍കുന്നു. അഞ്ചില്‍ 3.5 മാര്‍ക്ക് കൊടുക്കാവുന്ന മികച്ച ചിത്രം. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ ഇയ്യോബിന്റെ പുസ്തകം വായിക്കണം.

    English summary
    Iyobinte Pusthakam is a period drama directed by Amal Neerad. Lal plays the title role Iyob, while Fahadh Faasil and Jayasurya essay the other lead roles. Padmapriya and Isha Sherwani play the female leads in the movie. Iyobinte Pusthakam is penned by Gopan Chidambaram and Shyam Pushkaran.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X