»   » ജോമോന്റെ സുവിശേഷങ്ങള്‍ പ്രേക്ഷക പ്രതികരണവും മാര്‍ക്കും; ഡിക്യു പൊളിച്ചു, രസകരമായ കോമഡി

ജോമോന്റെ സുവിശേഷങ്ങള്‍ പ്രേക്ഷക പ്രതികരണവും മാര്‍ക്കും; ഡിക്യു പൊളിച്ചു, രസകരമായ കോമഡി

Written by: Rohini
Subscribe to Filmibeat Malayalam

ഒന്നൊന്നര രണ്ട് മാസം നീണ്ടു നിന്ന സിനിമാ സമരത്തിന് ശേഷം മലയാളത്തില്‍ ഒരു സിനിമ റിലീസായി. അതും വലിയ പ്രതീക്ഷയോടെ. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമൊക്കെയായി 300 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 150 റിലീസിങ് സെറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.


ദുല്‍ഖര്‍ അഭിനയിക്കുന്നതല്ല, സത്യമാണ്; 35 ദിവസം കൊണ്ട് ദുല്‍ഖറിനെ കുറിച്ച് മുകേഷ് മനസ്സിലാക്കിയത് ?


ഒട്ടും ബോറടിപ്പിക്കാത്ത ആദ്യ പകുതിയും വളരെ ഡീസന്റായ രണ്ടാം പകുതിയും. ടിപ്പിക്കല്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍ എന്നാണ് പ്രതികരണങ്ങള്‍ ലഭിയ്ക്കുന്നത്. ട്വിറ്റര്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വന്ന പ്രേക്ഷക പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് നോക്കാം..


 സാധാരണകഥ, പക്ഷെ..

സാധാരണകഥ, പക്ഷെ..

ശരാശരിയ്ക്കും മുകളില്‍ നില്‍ക്കുന്ന ആദ്യ പകുതിയും ഡീസന്റായിട്ടുള്ളൊരു രണ്ടാം പകുതിയും. ദുല്‍ഖറിന്റെ അഭിനയം മികച്ചു നില്‍ക്കുന്നു. ടിപ്പിക്കല്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. കഥയില്‍ പുതമയൊന്നുമില്ലെങ്കിലും സംവിധായകന്റെ മികവ് തന്നെയാണ് വിജയം- എന്ന് ട്വിറ്ററില്‍ എഴുതിയ ആരാധകന്‍ ചിത്രത്തില്‍ അഞ്ചില്‍ മൂന്ന് മാര്‍ക്ക് നല്‍കുന്നു


മുകേഷും ദുല്‍ഖറും

മുകേഷും ദുല്‍ഖറും

ആദ്യ പകുതി കഴിയുമ്പോള്‍ തന്നെ ദുല്‍ഖറിന്റെയും മുകേഷിന്റെയും കോമ്പിനേഷനെ പ്രശംസിച്ചു ചിലര്‍ ട്വിറ്ററിലെത്തി. അച്ഛന്‍ മകന്‍ ബന്ധത്തിന്റെ കഥയാണ് ജോമോന്റെ സുവിശേഷങ്ങള്‍. വളരെ എന്റര്‍ടൈന്‍മെന്റാണെന്നും, മുഴുനീള കോമഡിയാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു


രസമുള്ള കോമഡി

രസമുള്ള കോമഡി

സാഹചര്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന രസകരമായ കോമഡിയാണ് ചിത്രത്തിലുടനീളം എന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം. അശ്ലീലച്ചുവയോ, ധ്വയാര്‍ത്ഥമോ ഒന്നുമില്ലാത്ത നര്‍മരംഗങ്ങളാണ് പ്ലസ് പോയിന്റ്. അഞ്ചില്‍ നാലരയ്ക്ക് മുകളില്‍ മാര്‍ക്ക് നല്‍കിയവരുമുണ്ട്.


കുടുംബത്തോടൊപ്പം കാണാം

കുടുംബത്തോടൊപ്പം കാണാം

2017 ന്റെ തുടക്കം ഗംഭീരമായി എന്ന് പറയുന്നവരുമുണ്ട്. കുടുംബത്തോടൊപ്പം പോയിരുന്ന് കാണാന്‍ കഴിയുന്ന സിനിമയാണ് ജോമോന്റെ സുവിശേഷങ്ങള്‍. അതേ സമയം ദുല്‍ഖര്‍ ആരാധകരെയും യൂത്തന്മാരെയും ഒട്ടും നിരാശപ്പെടുത്തുന്നുമില്ല.


English summary
Dulquer Salmaan starrer Jomonte Suviseshangal has hit the theatres today (January 19, 2017). Read this section to follow the live updates from the theatre and the audience review
Please Wait while comments are loading...

Malayalam Photos

Go to : More Photos