twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    |

    Rating:
    3.5/5
    Star Cast: Rajinikanth, Winston Chao, Radhika Apte, Sai Dhanshika
    Director: Pa. Ranjith

    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനികാന്തിന്റെ കബാലി എന്ന ചിത്രം അങ്ങനെ തിയേറ്ററുകളിലെത്തി. ചിത്രം തീര്‍ത്തും രജനി ആരാധകരെ സംതൃപ്തി പെടുത്തുന്നതാണെന്ന് പറയാം. അതേ സമയം പതിവ് രജനി സ്റ്റൈലില്‍ ഒരുക്കിയ ഒരു ചിത്രവുമല്ല പ രഞ്ജിത്തിന്റെ കബാലി

    കേരളത്തില്‍ വമ്പന്‍ റിലീസുമായി കബാലി, റിലീസ് ദിനത്തില്‍ 2000 പ്രദര്‍ശനങ്ങള്‍കേരളത്തില്‍ വമ്പന്‍ റിലീസുമായി കബാലി, റിലീസ് ദിനത്തില്‍ 2000 പ്രദര്‍ശനങ്ങള്‍

    കഥ നടക്കുന്നത് അങ്ങ് മലേഷ്യയിലാണ്. മലേഷ്യയില്‍ അവഗണിക്കപ്പെട്ട തമിഴര്‍ക്ക് വേണ്ടി പ്രവൃത്തിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്ന നമ്മുടെ നായകന്‍ കബലീശ്വരന്‍. ജയിലില്‍ നിന്ന് തിരിച്ചുവന്ന് ഒരു സാധാരണ ജീവിതം നയിക്കാനായിരുന്നു താത്പര്യം. പക്ഷെ സാഹചര്യം അയാളെ ഒരു ഗ്യാങ്സ്റ്ററാക്കുന്നു. അങ്ങനെ മലേഷ്യയിലെ തമിഴ് / ദളിതരുടെ നേതാവായി മാറുന്നു.

    അതേ സമയം മകളെ ശത്രുക്കളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും വേണം. ജയിലില്‍ നഷ്ടപ്പെട്ട ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും, പുതിയ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനുള്ള തത്രപ്പാടുകളുമാണ് പിന്നെ സിനിമ.

    റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍

    രജനികാന്തിന്റെ സ്ലോ മോഷന്‍ നടത്തുവും, സ്‌റ്റൈലിഷ് ഇരുത്തവുംര പഞ്ച് ഡയലോഗുകളും ആരാധകരെ രോമാഞ്ചം കൊള്ളിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഫ്ലാഷ് ബാക്ക് രംഗങ്ങളിലെ രജനിയുടെ ലുക്കും മറ്റും പ്രേക്ഷകരില്‍ പഴയ രജനികാന്ത് ചിത്രങ്ങളുടെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തും. രജനിയുടെ പഴയ ഇമേജുകള്‍ നഷ്ടപ്പെടാതെ വയ്ക്കാന്‍ പ രഞ്ജിത്ത് പരമാവധി ശ്രമിച്ചിട്ടുമുണ്ട്.

    ഇനി സാധാരണ ഒരു സിനിമയെ സമീപിക്കുന്നവര്‍ക്ക് കബാലി എന്ന ചിത്രം തീര്‍ത്തും വിശ്വസിക്കാന്‍ കഴിയാത്തതും അയതാര്‍ത്ഥമായതുമായി തോന്നിയേക്കാം. 30 കാരനാകാന്‍ വേണ്ടിയുള്ള രജനികാന്തിന്റെ മേക്കപ്പും മറ്റും വളരെ ബോറായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ തുറന്ന് പറയാന്‍ ധൈര്യം കാണിക്കാത്ത രജനികാന്ത് വീണ്ടുമൊരു നേതാവായി എത്തുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്. ഒരു വാണിജ്യ വാഹനം വന്ന് നില്‍ക്കുന്നത് പോലെ സിനിമ അവസാനിച്ചു എന്ന് മാത്രം.

    എന്തിനാണിങ്ങനെ കബാലി എന്ന് പറഞ്ഞ് അലറുന്നത്, ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം എന്താണതില്‍?എന്തിനാണിങ്ങനെ കബാലി എന്ന് പറഞ്ഞ് അലറുന്നത്, ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്നതിനപ്പുറം എന്താണതില്‍?

    അഭിനയത്തെ കുറിച്ച് പറയുകയാണെങ്കില്‍, രജനികാന്തിന്റെ നായികയായി എത്തിയ രാധിക ആപ്‌തെ ശരിക്കും തകര്‍ത്തു. ഋത്വികയാണ് മറ്റൊരു കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത്. മകളായി വേഷമിട്ട ധന്‍ഷികയും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. ശക്തമായ മൂന്ന് സ്ത്രീ കഥാപാത്രങ്ങളാണ് ഇവര്‍ മൂവരും. രജനികാന്തിന്റെയും വിന്‍സണ്‍ ചൗവ്വയുടെയും കോമ്പിനേഷന്‍ രംഗങ്ങള്‍ മാസായിരുന്നു.

    സാങ്കേതിക കാര്യങ്ങളിലേക്കെത്തുമ്പോള്‍ ആദ്യ പകുതിയില്‍ പ്രവീണ്‍ കെ എല്ലിന്റെ എഡിറ്റിങ് പ്രസന്നമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ അതിഭാവുകത്വം അനുഭവപ്പെട്ടു. അന്‍പ് അറിവ് ഒരുക്കിയ സംഘട്ടന രംഗങ്ങളൊക്കെ യാഥാര്‍ത്ഥ്യത്തോട് അടുത്തു നിന്നു. ചിത്രത്തിന്റെ സ്ഥിരത നിലനിര്‍ത്തിയത് ജി മുരളിയുടെ ഛായാഗ്രാഹണമാണ്. എല്ലാം ഫ്രെയിമുകളും ആകര്‍ഷണമാക്കാൻ മുരളി ശ്രദ്ധിച്ചു.

    സന്തോഷ് നാരായണന്റെ സംഗീതമാണ് മറ്റൊരു വലിയ പ്ലസ് പോയിന്റ്. നിങ്ങളൊരു വലിയ രജനികാന്ത് ആരാധകനോ ആരാധികയോ ആണെങ്കില്‍ തീര്‍ച്ചയായും സന്തോഷിന്റെ പാട്ടും പശ്ചാത്തല സംഗീതവും നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

    രജനികാന്ത്

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    പൂര്‍ണമായും ആരാധകരെ സംതൃപ്തി പെടുത്തുന്ന വേഷമാണ് രജനികാന്തിന്റേത്

    രാധിക ആപ്‌തെ

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    രജനികാന്തിന്റെ ഭാര്യയായ കുമുദവല്ലി എന്ന കഥാപാത്രത്തെയാണ് രാധിക ആപ്‌തെ അവതരിപ്പിച്ചത്

    ധന്‍ഷിക

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    തീര്‍ത്തും വ്യത്യസ്തമായ ലുക്കില്‍ രജനിയുടെ മകളായി ധന്‍ഷിക എത്തുന്നു

    വിന്‍സ്റ്റണ്‍ ചൗ

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    തായ് വാന്‍ നടനായ വിന്‍സ്റ്റണ്‍ ചൗവ്വയുടെ ഗംഭീര തമിഴ് അരങ്ങേറ്റമാണ് കബാലി എന്ന ചിത്രം

    സംവിധയകന്‍

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് പ രഞ്ജിത്ത് രജനികാന്തിനെ നായകനാക്കി കബാലി എന്ന ചിത്രമൊരുക്കിയത്. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന് കഥ എഴുതിയതും.

    ഛായാഗ്രാഹണം

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    ജി മുരളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ചിത്രത്തിന്റെ സ്ഥിരത നിലനിര്‍ത്തിയത് ജി മുരളിയുടെ ഛായാഗ്രാഹണമാണ്. എല്ലാം ഫ്രെയിമുകളും കളര്‍ഫുള്‍ ആക്കാനും ആകര്‍ഷണമാക്കാനും മുരളി ശ്രദ്ധിച്ചു.

    സംഗീതം

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    സന്തോഷ് നാരായണന്റെ സംഗീതമാണ് മറ്റൊരു വലിയ പ്ലസ് പോയിന്റ്. നിങ്ങളൊരു വലിയ രജനികാന്ത് ആരാധകനോ ആരാധികയോ ആണെങ്കില്‍ തീര്‍ച്ചയായും സന്തോഷിന്റെ പാട്ടും പശ്ചാത്തല സംഗീതവും നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

    നിര്‍മാണം

    നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

    വി ക്രിയേഷന്റെ ബാനറില്‍ കലൈപുലി താണുവാണ് കബാലി നിര്‍മിച്ചത്. ജെമിനി ഫിലിം സെര്‍ക്ക്യൂട്ടാണ് ചിത്രം വിതരണത്തിനെടുത്തത്.

    ചുരുക്കം: സാധാരണ രജനികാന്ത് സിനിമകളില്‍ നിന്നും വ്യത്യസ്തമായൊരു സിനിമയാണ് കബാലി. കിടിലനൊരു ഗ്യങ്സ്റ്റര്‍ മൂവിയായി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ആവേശം നല്‍കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

    English summary
    Kabali movie review is here. Starring superstar Rajinikanth and Radhika Apte in the lead, Kabali was one of the most awaited Tamil movies of the year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X