»   » നിരൂപണം; കട്ടപ്പനയിലെ ഋത്വിക് റോഷനല്ല, ചാര്‍ലി ചാപ്ലിന്‍!!

നിരൂപണം; കട്ടപ്പനയിലെ ഋത്വിക് റോഷനല്ല, ചാര്‍ലി ചാപ്ലിന്‍!!

Written by: Rohini
Subscribe to Filmibeat Malayalam
Rating:
3.5/5

നോട്ട് പ്രതിസന്ധികള്‍ക്കിടയില്‍ വെല്ലുവിളികളില്ലാതെ അങ്ങനെ കട്ടപ്പനിയിലെ ഋത്വിക് റോഷന്‍ തിയേറ്ററുകളിലെത്തി. അമര്‍ അക്ബര്‍ അന്തോണി എന്ന വിജയ ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് നടന്‍ ദിലീപും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്.

200 ദിവസങ്ങളിലധികം പ്രദര്‍ശനം നടത്തിയ മമ്മൂട്ടിയുടെ 11 സിനിമകള്‍; എക്കാലത്തെയും വിജയം


കുറവുകള്‍ ഒരുപാടുള്ളവന്റെ കഥ എന്ന ടൈറ്റില്‍ ടാഗോടെ എത്തുന്ന കട്ടപ്പനിയിലെ ഋത്വിക് റോഷന്‍ ചേരുവകളെല്ലാം നിറഞ്ഞൊരു എന്റര്‍ടൈന്‍മെന്റാണെന്ന് പറഞ്ഞുകൊണ്ട് കാര്യത്തിലേക്ക് കടക്കാം.


കഥാസാരം

കഥാസാരം

കൃഷ്ണന്‍ നായര്‍ എന്ന കിച്ചുവിന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ഒരു വലിയ സിനിമാ നടനാകുക എന്നതാണ് കിച്ചുവിന്റെ ആഗ്രഹം. അതിന് വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാണ്. കിച്ചുവിന്റെ അച്ഛന്‍ സുരേന്ദ്രന്റെ ആഗ്രഹമായിരുന്നു ഒരു നടനാകുക എന്നത്. അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. മകന്‍ അതിന് വേണ്ടി ശ്രമിക്കുന്നു. കിച്ചു തന്റെ സ്വപ്‌നത്തില്‍ എത്തുമോ എന്നതാണ് സിനിമയുടെ സാരം


സംവിധായകന്‍ നാദിര്‍ഷ

സംവിധായകന്‍ നാദിര്‍ഷ

സിനിമ ചിരിക്കാനും ചിന്തിക്കാനുമുള്ളതാണെന്ന് നാദിര്‍ഷ ഒരിക്കല്‍ കൂടെ തെളിയിക്കുന്നു. ഒരു എന്റര്‍ടൈന്‍മെന്റ് ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കി സിനിമ സംവിധാനം ചെയ്യാന്‍ കെല്‍പുള്ള ആളാണ് നാദിര്‍ഷ എന്ന് തീര്‍ച്ചയായും പറയാം.


കിച്ചുവായ വിഷ്ണു

കിച്ചുവായ വിഷ്ണു

കഥാപാത്രത്തിന്റെ സ്പരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള അഭിനയമായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന്റേത്. കൗണ്ടര്‍ കോമഡിയിലും ഇമോഷന്‍ രംഗങ്ങളിലും നിയന്ത്രണം നല്‍കാന്‍ വിഷ്ണുവിന് സാധിച്ചു എന്നതാണ് വിജയം. രണ്ടാം പകുതിയില്‍ ഈ നിയന്ത്രണം സിനിമയെ ഏറെ സഹായിച്ചു. മികച്ച പാത്രസൃഷ്ടിയാണെന്ന് വിഷ്ണുവിന്റേത്.


ആന്‍ മരിയയായി പ്രയാഗ

ആന്‍ മരിയയായി പ്രയാഗ

ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള യുവ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. കിച്ചുവിന്റെ ഗ്രാമത്തില്‍ എത്തുന്ന പുതിയ പെണ്‍കുട്ടിയാണ് ആന്‍മരിയ. കാണാന്‍ വളരെ ഭംഗിയുള്ള നായികയാണെങ്കിലും സിനിമയില്‍ കാര്യമായൊന്നും ആന്‍ മരിയയ്ക്ക് ചെയ്യാനില്ല.


ചന്ദ്രനായി സലിം കൂമാര്‍

ചന്ദ്രനായി സലിം കൂമാര്‍

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സലിം കൂമാര്‍ ഒരു മുഴുനീള ഹാസ്യ കഥാപാത്രവുമായി എത്തുന്നത്. ആ മടങ്ങി വരവ് പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തുന്നുമില്ല. തനി സലിം കുമാര്‍ സ്റ്റൈലുകള്‍ ചിലയിടത്ത് പ്രേക്ഷകരെ വല്ലാതെ രസിപ്പിയ്ക്കുന്ന തരത്തിലാണ്.


ധര്‍മജന്‍ എന്ന ദാസപ്പന്‍

ധര്‍മജന്‍ എന്ന ദാസപ്പന്‍

കിച്ചുവിന്റെ സുഹൃത്തായ ദാസപ്പനായിട്ടാണ് ധര്‍മജന്‍ ബോള്‍ഗാട്ടി എത്തുന്നത്. സ്വതസിദ്ധമായ രീതിയിലുള്ള ധര്‍മജന്റെ തമാശകള്‍ പ്രേക്ഷകരെ ശരിയ്ക്കും രസം കൊള്ളിയ്ക്കുന്ന തരത്തിലാണ്. സിനിമയിലൂടനീളം അത് നിലനിര്‍ത്താന്‍ നടന് കഴിഞ്ഞു.


മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

സിദ്ദിഖ്, സിജു വില്‍സണ്‍, രാഹുല്‍ മാധവ്, മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ ലിജു മോള്‍ (സോണിയ), കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി ഓരോരുത്തരും തങ്ങളുടെ കഥാപാത്രത്തോട് നീതിപുലര്‍ത്തി


തിരക്കഥാകൃത്തുക്കള്‍

തിരക്കഥാകൃത്തുക്കള്‍

നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ് കട്ടപ്പനയിലെ ഋത്വിക് റോഷന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. നാദിര്‍ഷയുടെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയ്ക്കും ഇവര്‍ തന്നെയായിരുന്നു എഴുത്തുകാര്‍. അമര്‍ അക്ബര്‍ അന്തോണിയുടെ എഴുത്ത് രീതി തന്നെയാണ് ഇവിടെയും പ്രയോഗിച്ചിരിയ്ക്കുന്നത്. തമാശയിലൂടെ കാര്യങ്ങള്‍ പറഞ്ഞ്, ഒടുവില്‍ ഒരു സന്ദേശവും നല്‍കുന്ന എഴുത്തിന്റെ രീതി.


മറ്റ് അണിയറപ്രവര്‍ത്തകര്‍

മറ്റ് അണിയറപ്രവര്‍ത്തകര്‍

ശ്യാംദത്ത് സൈനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. തൊടുപുഴയുടെ ദൃശ്യ ഭംഗി സിനിമയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്യാമറ വര്‍ക്കായിരുന്നു. സിനിമയുടെ എരിവും മധുരവും നിലനിര്‍ത്തിക്കൊണ്ടാണ് ജോര്‍ജ്ജ് കുട്ടിയുടെ എഡിറ്റിങ്. നാദിര്‍ഷയാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയത്. ബിജിപാലിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡ് നിലനിര്‍ത്തി


ഒറ്റവാക്കില്‍

ഒറ്റവാക്കില്‍

പൂര്‍ണമായും സ്വയം മറന്ന് കണ്ട് രസിക്കാനുള്ള ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ആദ്യ പകുതിയില്‍ പ്രത്യേകിച്ചും. ഒരിക്കലും പണം പോയി എന്ന ചിന്തയുണ്ടാവില്ല. കണ്ടിരിക്കാവുന്ന നല്ല ചിത്രം.
English summary
If want you want is pure entertainment, your ideal destination would be the theatres playing Kattappanayile Rithwik Roshan. The film has lot of moments for laughter and entertainment is guaranteed.
Please Wait while comments are loading...

Malayalam Photos

Go to : More Photos