twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലിമുരുകന്റെയും ജോപ്പന്റെയും ഇടയില്‍ പെട്ടു, എന്നാലും കവി ഉദ്ദേശിച്ചതല്ല!

    By അക്ഷയ്‌
    |

    രമണിയേച്ചയുടെ നാമത്തില്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'കവി ഉദ്ദേശിച്ചത്?' സിനിമയുെട പേര് ഉദ്ദേശിച്ചതുപോലെ കവി എന്താണ് ഉദ്ദേശിച്ചതെന്ന് പ്രക്ഷകനും മനസ്സിലായില്ല എന്നതാണ് വാസ്തവം. രമണിയേച്ചിയുടെ നാമത്തില്‍ കണ്ട മികവ് കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലെത്തുമ്പോള്‍ തോര്‍ന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുലിമുരുകനും തോപ്പില്‍ ജോപ്പനും തീയേറ്റരില്‍ എത്തുന്ന സമയത്ത് തന്നെ കവികളെയും കൊണ്ടു വരാന്‍ അണിയറ പ്രവര്‍ത്തകര്‍ കാണിച്ച ധൈര്യം സമ്മതിക്കാതെ വയ്യ.

    നല്ലൊരു ഉദ്യമം സ്ഥിരം ക്ലീഷേയില്‍ കുടുങ്ങി പോയി എന്നു തന്നെ പറയാം. കളി ആവേശവും ചിരിയും നിറഞ്ഞൊരു ചിത്രമൊരുക്കാനാണ് സംവിധായകര്‍ തോമസും ലിജു തോമസും ശ്രമിച്ചത്. അള്ളിമൂല എന്ന ഗ്രാമത്തില്‍ വോളിബോള്‍ പ്രേമികളും ബെറ്റു വെക്കുന്നതില്‍ കമ്പക്കാരുമായ ഒരുകൂട്ടം ആളുകളുടെ കഥയാണ് 'കവി ഉദ്ദേശിച്ചത്?' പറയുന്നത്. നായകനായെത്തുന്ന കാവാലം ജിമ്മിയായി ആസിഫ് അലിയും പ്രതിനായക കഥാപാത്രമായ വട്ടത്തില്‍ ബോസ്‌കോയെ നരേനും അവതരിപ്പിക്കുന്നു. ഇരുവരും തമ്മില്‍ പന്തയത്തില്‍ ഏര്‍പ്പെടുന്നതും തുടര്‍ന്ന് വരുന്ന സംഭവങ്ങളുമാണ് പ്രമേയം.

    നടന്‍ ദിലീപിന്റെ വിവരണത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. നാട്ടിന്‍പുറത്തെ സൗഹൃദവും വാശിയും വൈരാഗ്യവും ചിത്രത്തെ ചലിപ്പിക്കുന്നു. പ്രധാന കഥാപാത്രങ്ങളായ കാവാലം ജിമ്മിയും വട്ടത്തില്‍ ബോസ്‌കോയും തമ്മില്‍ സ്‌കൂള്‍ കാലത്ത് തുടങ്ങിയ വൈരാഗ്യം തീര്‍ക്കാന്‍ വോളിബോള്‍ കോര്‍ട്ട് കളമാക്കുകയാണ് ഇരുവരും. ആദ്യ പകുതിയില്‍ നര്‍മ്മത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെങ്കിലും പറഞ്ഞു പഴകിയ തമാശകള്‍ പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നുണ്ട്.

    സ്ത്രീ വിരുദ്ധത തന്നെയാണ് ചിത്രത്തിലൂടനിളം തങ്ങി നില്‍ക്കുന്നത്. പഞ്ചപാണ്ഡവകരും കൗരവരും തമ്മിലുള്ള ചൂത് കളിയില്‍ പാഞ്ചാലിയെ പണയം വച്ചത് പോലെ ചിത്രത്തിലുടനീളം നില്‍ക്കുന്ന വോളിബാള്‍ ടൂര്‍ണ്ണമെന്റില്‍ സ്ത്രീയെയാണ് പന്തയക്കരുവാക്കുന്നത്. ഏതെലും കാശുള്ള വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ പണക്കാരനാകാം അങ്ങിനെ സോഷ്യലിസം നടപ്പാക്കാമെന്ന ഒരു കഥാപാത്രത്തിന്റെ സംഭാഷണവും സ്ത്രീ വിരുദ്ധതയിലൂന്നി നില്‍ക്കുന്നതാണ്. പരമ്പരാഗത വഴിയില്‍ നിന്ന് മാറി നടക്കാനും സിനിമയ്ക്ക് സാധിച്ചിട്ടില്ല.

     തോമസ് ലിജോ തോമസ്

    സംവിധായകന്‍

    തോമസ് ലിജു തോമസിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 'കവി ഉദേശിച്ചത്?' . രമണിയേച്ചിയുടെനായമത്തില്‍ എന്ന ഹ്രസ്വ സിനിമയിലെ സംവിധായകനില്‍ നിന്നും പ്രതീക്ഷിച്ചതൊന്നും പ്രേക്ഷകന് ലഭിച്ചില്ല. ചിരി സൃഷ്ടിക്കാന്‍ ആത്മാര്‍ഥ ശ്രമങ്ങള്‍ സംവിധായകര്‍ നടത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും കുറിക്കുകൊള്ളുന്നതായില്ല അവയൊന്നും.

     ആസിഫലി

    നായകന്‍

    കളിക്കളത്തിലും പുറത്തും മികച്ച അഭിനയം കാഴ്ചവെക്കാന്‍ ആസിഫലിക്ക് സാധിച്ചിട്ടുണ്ട്.

     സ്ഥിരം ശൈലി

    ബിജു മേനോന്‍

    വോളിബോള്‍ ടീമിന്റെ കോച്ചായ മിന്നല്‍ സൈമണെന്ന കാഥാപാത്രനമാണ് ബിജു മേനോന്‍ അവതരിപ്പിച്ചത്. ബിജു മേനോന്‍ സ്ഥിരം ശൈലിയില്‍ തന്റെ കഥാപാത്രം ഗംഭീരമാക്കി.

     അഞ്ജു കുര്യന്‍

    നായിക

    വെറും പന്തയക്കരുമാത്രമായി മാറുകയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ നായികയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ ചിത്രത്തിലുണ്ടായിരുന്നില്ല.

    എല്ലാവരും മികച്ചവര്‍

    മറ്റ് നടന്മാര്‍

    ലെന, സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ബിജുക്കുട്ടന്‍, പ്രദീപ് കോട്ടയം, സുനില്‍ സുഖദാ, ശശി കലിംഗ തുടങ്ങിയവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

     ഇടവേളകളില്‍

    ഗാനങ്ങള്‍

    കൃത്യമായ ഇടവേളകളില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പാട്ടുകളില്‍ ഷോട്ടുകളുടെ ആവര്‍ത്തനം കല്ലുകടിയായി.

    ആദ്യ പകുതി

    തമാശ

    കളിയും ആവേശവും തമാശയും എന്ന രീതിയിലാണ് സിനിമ മുന്നോട്ട് പോകുന്നത്. എന്നാല്‍ പറഞ്ഞു പഴകിയ തമാശകളാണ് സിനിമയിലുടനീളം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നര്‍മ്മം കയ്യൊഴിയാതെ കളി ആവേശം ഉള്‍പ്പെടുത്താനുള്ള ശ്രമമായിരുന്നു സംവിധായകരുടേത്. അതും വിജയിച്ചില്ല.

     കിണറും പാമ്പും

    രമേണിയേച്ചിയുടെ നാമത്തില്‍

    രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വ ചിത്രത്തിലെ കിണറിനെയും പാമ്പിനെയും അതേപോലെ സിനിമയിലും കൊണ്ടു വന്നിട്ടുണ്ട്. ഈ സീന്‍ ഗംഭീരമാക്കുന്നതില്‍ സംവിധായകന്‍ നൂറ് ശതമാനം വിജയിച്ചു.

     ക്ലൈമാക്‌സ്

    ആദ്യ സംരംഭം

    നവാഗത സംരംഭം എന്ന നിലയില്‍ ആറായിരത്തി അഞ്ഞൂറോലം പേരെ ഉള്‍കൊള്ളിച്ച് ചിത്രീകരച്ച ശ്രമങ്ങളെ ഒരിക്കലും തള്ളി കളയാനാകില്ല. ഇതിലുള്ള ണിയറ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമം കാണാതെ പോകാനാകില്ല.

    English summary
    Kavi Udeshichathu movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X