» 

കിളി പോയി: വ്യത്യസ്തത പേരില്‍ മാത്രം

 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

Rating:
2.5/5
പേരിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധിക്കപ്പെട്ട കിളി പോയി എന്ന വിനയ് ഗോവിന്ദ് ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. രസകരമയാ എന്തൊക്കെയോ ഒളിപ്പിച്ചുവച്ചിരിക്കുന്നുവെന്ന് പേരുകൊണ്ടു തോന്നുമെങ്കിലും പല പടങ്ങളില്‍ നിന്നും പകര്‍ത്തിവച്ചതെന്ന് തോന്നിയ്ക്കുന്ന സീനുകള്‍ കൊണ്ട് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് വിനയ് ചെയ്യുന്നത്.

അഭിനേതാക്കളില്‍ പലരെയും പ്രേക്ഷകര്‍ ആദ്യമായിട്ടാണ് കാണുന്നത് എന്നതൊഴിച്ചാല്‍ മറ്റുപുതുമകളൊന്നും ചിത്രത്തിലില്ല. ഇപ്പോള്‍
പൊതുവേയുള്ള ന്യൂജനറേഷന്‍ സിനിമ എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമാകാനുള്ള വ്യഗ്രതയില്‍ പല അഡല്‍ട്ട് ഡയലോഗുകളും ചിത്രത്തില്‍
ചേര്‍ത്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തില്‍ നിന്നും കുടുംബപ്രേക്ഷകര്‍ അകന്നുനില്‍ക്കുകയും ചെയ്യുന്നു.

കൂടുതല്‍ പ്രതീക്ഷകളുമായി ചെല്ലുന്നവര്‍ക്ക് കടുത്ത നിരാശയാവും ഫലം. വെറുമൊരു എന്‍റര്‍ടെയ്നറിനായി രണ്ട് മണിക്കൂര്‍ ഇരിയ്ക്കാമെന്ന് കരുതുന്നവരെ സംബന്ധിച്ച് വലിയ നിരാശയ്ക്ക് വകയില്ല.

ബാംഗ്ലൂരില്‍ പരസ്യകമ്പനിയില്‍ ജോലിചെയ്യുന്ന ചാക്കോയും(ആസിഫ് അലി) ഹരി(അജു വര്‍ഗ്ഗീസ്) എന്നിവരാണ് ചിത്രത്തിലെ ഫോക്കസ്. ഓഫീസിലെ മേലുദ്യോഗസ്ഥയായ രാധിക(സാന്ദ്ര തോമസ്)യുടെ ശകാരങ്ങളില്‍ മടുത്ത ചാക്കോയും ഹരിയും മണാലിയിലേയ്ക്ക് ടൂര്‍ പോകാന്‍ തീരുമാനിയ്ക്കുന്നു.

മണാലി യാത്ര എത്തിനില്‍ക്കുന്നത് ഗോവയിലാണ്. അവിടെ വിദേശിയായ ഒരു യുവതിയുമായി കൂട്ടുകൂടുന്ന ഇവര്‍ ഗോവയില്‍ കിട്ടാവുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും ആസ്വദിച്ച് ജീവിതം ആഘോഷിക്കുകയാണ്.

ആസ്വാദനവും ആഘോഷവും മുന്നോട്ടുപോകുന്നതിനിടെ ഒരിക്കല്‍ മയക്കുമരുന്ന് നിറച്ച ഒരു ബാഗ് ഇവരുടെ കയ്യില്‍വന്നുപെടുന്നു. അത് ഒഴിവാക്കാനും വില്‍ക്കാനുമുള്ള ശ്രമമായി പിന്നെ. സംഭവത്തില്‍ പൊലീസ് അന്വേഷണം വരുന്നതോടെ ഉല്ലസിക്കാനെത്തിയ ചാക്കോയും ഹരിയും ആശങ്കകളില്‍ അകപ്പെടുകയാണ്.

മികച്ച സസ്‌പെന്‍സ് ത്രില്ലറാക്കി മാറ്റാമായിരുന്ന ചിത്രത്തെ മടുപ്പനാക്കി മാറ്റുന്നത് തിരക്കഥയിലെയും സംഭാഷണത്തിലെയും പഞ്ചില്ലായ്മയാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല.

ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് അണിയറക്കാര്‍ പ്രതികരിക്കുന്നത് ഇങ്ങനെ. ചിത്രത്തന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍
തങ്ങള്‍ക്ക് ആശങ്കയില്ലെന്നും പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ ചിത്രം കാണാതിരിക്കുന്നതാണ് നല്ലതെന്നും വിനയ് പറയുന്നു.

കേരളം 100 ശതമാനം സാക്ഷരതയുള്ള സ്ഥലമാണ്. യഥാര്‍ത്ഥ ജീവിതത്തെയും സിനിമയില്‍ കാണുന്ന ജീവിതത്തെയും തിരിച്ചറിയാന്‍ കേരളീയര്‍ക്കറിയാം. സിനിമയില്‍ കാണുന്നതിനെ ആരും അങ്ങനെ തന്നെ അനുകരിക്കാന്‍ പോകുന്നില്ല. ഇത്തരത്തില്‍ യഥാര്‍ത്ഥ ജീവിതത്തെയും സിനിമയെയും വേര്‍തിരിച്ച് കാണാന്‍ കഴിയുന്നവര്‍ക്കുള്ള ചിത്രമാണ് കിളി പോയി- വിനയ് പറയുന്നു.

സിനിമ കാണുന്നതിലൂടെ വിനോദമാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ അത്തരക്കാര്‍ ചിത്രം കാണണം. പ്രാദേശിക ഭാഷകളുടെ രസകരമായ ചില പ്രയോഗങ്ങളും തമാശകളുമെല്ലാം ചിത്രത്തിലുണ്ട്- സംവിധായകന്‍ പറയുന്നു. വിവേക് രഞ്ജിത്ത,് ജോസഫ് കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Read more about: kili poyi, asif ali, aju varghese, vinay govind, vivek ranjith, joseph kurian, review, vivek ran, കിളി പോയി, ആസിഫ് അലി, അജു വര്‍ഗ്ഗീസ്, വിനയ് ഗോവിന്ദ്
English summary
Marijuana has Mollywood hooked! Kili Poyi, debut venture of Vinay Govind has got its first reaction: an ‘A’ certificate from the Censors.

Malayalam Photos

Go to : More Photos