twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    By Aswini
    |

    തിരോന്തോരങ്കാര്‍ക്കുവേണ്ടി രാജമാണിക്യം, തൃശ്ശൂരിലെ ഗെടികള്‍ക്ക് വേണ്ടി പ്രാഞ്ചിയേട്ടന്‍ ആന്റ് സെന്റ്, കൊച്ചിയിലെ മച്ചാന്മാര്‍ക്ക് വേണ്ടി ഹണീ ബി, ഇനി മലപ്പുറത്തെ മൊഞ്ചന്മാര്‍ക്കും മൊഞ്ചത്തിമാര്‍ക്കും പറയാം, കെഎല്‍10 പത്ത് ഞങ്ങള്‍ക്ക് വേണ്ടിയാണെന്ന്. കേരളത്തിലെ പത്താമത്തെ ജില്ലയായ മലപ്പുറത്തിന് മാത്രമായ ഒരു കഥ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല. കെഎല്‍10 പത്തിലെ പുതുമ എന്താണെന്ന് ചോദിച്ചാല്‍ അതാണ്.

    അധികമാരും അറിയാത്ത, മലപ്പുറത്തെ ഒരു ചെറിയ ഗ്രാമത്തിലെ കഥ, മലപ്പുറത്തുകാരുടെ ഭാഷയില്‍, വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള മാപ്പിളപാട്ടിന്റെ അകമ്പടിയോടെ പറയുന്ന ഫുട്‌ബോള്‍-പ്രണയ-സൗഹൃദ ചിത്രമാണ് നവാഗതനായ മുഹ്‌സിന്‍ പരാരി ഒരുക്കിയ കെഎല്‍10 പത്ത്. ശ്രീനാഥ് ഭാസി അവതരിപ്പിയ്ക്കുന്ന സാങ്കല്‍പിക കഥാപാത്രത്തിന്റെ വിവരണത്തിന്റെ അകമ്പടിയോടെയാണ് ചിത്രം തുടങ്ങുന്നത്.

    ഒരു ഫുട്‌ബോള്‍മാച്ചിന്റെ നിര്‍ണായക നിമിഷം കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. അപ്പോള്‍ തോന്നും മലപ്പുറത്തുകാരുടെ ചോരയിലും മജ്ജയിലും അലിഞ്ഞു നില്‍ക്കുന്ന ഫുട്‌ബോള്‍ കളിയെ അടിസ്ഥാനമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നതെന്ന്. ഒരു ട്രാവല്‍ മൂവിയായിട്ടാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ പിന്നീടത് രാഷ്ട്രീയപരമായി മാറുന്നു. അവിടെ നിന്ന് പ്രണയത്തിലേക്ക്. പിന്നെ സഹോദര ബന്ധങ്ങളിലേക്ക്...സൗഹൃദം..എന്നാല്‍ എല്ലാത്തിലും വലുത് ഫുട്‌ബോള്‍...അങ്ങനെ എല്ലാ കഥകളും കൂട്ടിച്ചേര്‍ത്തൊരു കഥ.

    ഈ പറഞ്ഞ ഒന്നില്‍ നിന്ന് ഒന്നിലേക്കുള്ള കഥ ആസ്വാദകരില്‍ ചിലരില്‍ ചില കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഒടുവിലെത്തുമ്പോള്‍ ഈ കുഴച്ചിലുകള്‍ക്കൊക്കെ ഒരുത്തരം നല്‍കുന്നുണ്ട്. ഫുട്‌ബോളിന്റെ ആവേശം ചിലപ്പോഴൊക്കെ വിട്ടുപോയതാണ് ചിത്രത്തിന്റെ മറ്റൊരു ബ്ലാക്ക് പോയിന്റ്.

    കഥാപാത്രങ്ങളിലേക്ക് വരുമ്പോള്‍ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. മികച്ച പാത്രസൃഷ്ടിയെ അഭിനന്ദിക്കാതെ വയ്യ. കഥയിലെ നായകനായ അഹമ്മദ് എന്ന ഐമുവായി ഉണ്ണി മുകുന്ദന്‍ മികച്ച അഭിനയം കാഴ്ചവച്ചു. മസില്‍ പെരുപ്പിക്കാന്‍ മാത്രമേ ഉണ്ണിയ്ക്കറിയൂ എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഐമു. നായികയായെത്തിയ പുതുമുഖ താരം ചാന്ദ്‌നി ശ്രീധര്‍ ഒത്ത മൊഞ്ചത്തിയായി. ഷാദിയ എന്ന കഥാപാത്രത്തെ ഒരിക്കലും ചാന്ദ്‌നി നിരാശപ്പെടുത്തിയില്ല.

    നായികയും നായകനും കഴിഞ്ഞാല്‍ പിന്നെ നിറഞ്ഞു നില്‍ക്കുന്നത് ശ്രീനാഥ് ഭാസിയാണ്. അജു വര്‍ഗീസ്- നീരജ് മാധവ് കോമ്പിനേഷനും കലക്കി. വാപ്പമാരായെത്തുന്ന അനില്‍ മുരളി, ശിവാജി ഗുവായൂര്‍, രാജേഷ് ഹെബ്ബാര്‍ എന്നിവര്‍ ഒത്തൊരുമയുള്ള സഹോദരങ്ങളായി. മാമൂക്കോയ, അഹമ്മദ് സിദ്ദിഖ്, സൗജു കുറുപ്പ്, അനീഷ് ജി മേനോന്‍, നസ്‌റു, അഷ്‌റഫ് തുടങ്ങി ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

    ചിത്രത്തില്‍ എടുത്തു പറയേണ്ട ഘടകമാണ് പാട്ട്. പാട്ടെന്ന് പറഞ്ഞാല്‍ പോര, മലപ്പുറത്തുകാരുടെ മാപ്പിളപാട്ട്. പശ്ചാത്തലത്തിന് യോജിച്ച ബിജിപാലിന്റെ സംഗീതവും പാട്ടുകളും ചിത്രത്തിന് കൂടുതല്‍ ഭംഗി നല്‍കി. വിഷ്ണു നാരായണന്റെ ഛായാഗ്രഹണം അതിനെ കൂടുതല്‍ ഹൃദ്യമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. കാറിലെ സീനുകളും മറ്റും ഒട്ടും കൃത്രിമത്വം തോന്നാത്ത രീതിയില്‍ വിഷ്ണു നാരായണന്‍ ഒപ്പിയെടുത്തു. ആ കാഴ്ചകള്‍ പ്രേക്ഷരെ കൂടുതല്‍ സിനിമയോട് ചേര്‍ത്തു വയ്ക്കുന്നു.

    മുഹ്‌സിന്‍ പെരാരി എന്ന യുവ സംവിധായകന് അഭിനന്ദനങ്ങള്‍. വളരെ മികച്ച രീതിയലുള്ള തുടക്കം. അദ്ദേഹത്തിന് പിന്തുണ നല്‍കി ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിന്നവരുടേതു കൂടെയാണ് ഈ വിജയം. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎല്‍10 പത്ത് ഒരു മൊഞ്ചുള്ള ചിത്രമാണ്. അഞ്ചില്‍ മൂന്നര മാര്‍ക്ക് നല്‍കാം.

    കെഎല്‍10 പത്ത്

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    കെഎല്‍ 10 പത്തിനെ കുറിച്ച് ഒറ്റവാക്കില്‍ പറഞ്ഞാല്‍, അധികമാരും അറിയാത്ത, മലപ്പുറത്തെ ഒരു ചെറിയ ഗ്രാമത്തിലെ കഥ, മലപ്പുറത്തുകാരുടെ ഭാഷയില്‍, വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള മാപ്പിളപാട്ടിന്റെ അകമ്പടിയോടെ പറയുന്ന ഫുട്‌ബോള്‍-പ്രണയ-സൗഹൃദ ചിത്രമാണ്.

    സംവിധാനം

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    നവാഗതനായ മുഹ്‌സിന്‍ പരാരിയാണ് കെഎല്‍10 പത്ത് ഒരുക്കിയത്. ആഷിഖ് അബുവിന്റെയൊക്കെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവൃത്തിച്ച് പരിചയമുള്ള മുഹ്‌സിന്‍ എന്ന സംവിധായകന്റെ, അതിലുപരി തിരക്കഥാകൃത്തിന്റെ നിരീക്ഷണവും ശ്രദ്ധയും ചിത്രത്തിലുടനീളം കാണാം.

    നായകന്‍ ഐമു

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    കഥയിലെ നായകനായ അഹമ്മദ് എന്ന ഐമുവായി ഉണ്ണി മുകുന്ദന്‍ മികച്ച അഭിനയം കാഴ്ചവച്ചു. മസില്‍ പെരുപ്പിക്കാന്‍ മാത്രമേ ഉണ്ണിയ്ക്കറിയൂ എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഐമു. സ്ഥിരം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നുള്ള മോചനം. ഒറീസയൊക്കെ കണ്ട് ഉണ്ണിയെ മാറ്റി നിര്‍ത്തിയ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ധൈര്യമായി ഉണ്ണിയെ സമീപിക്കാം.

    മൊഞ്ചുള്ള നായിക

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    നായികയായെത്തിയ പുതുമുഖ താരം ചാന്ദ്‌നി ശ്രീധര്‍ ഒത്ത മൊഞ്ചത്തിയായി. ഷാദിയ എന്ന കഥാപാത്രത്തെ ഒരിക്കലും ചാന്ദ്‌നി നിരാശപ്പെടുത്തിയില്ല.

    മറ്റ് കഥാപാത്രങ്ങള്‍

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    അജു വര്‍ഗീസ്, നീരജ് മാധവ്, ശ്രീനാഥ് ഭാസി, അനില്‍ മുരളി, ശിവാജി ഗുരുവായൂര്‍, രാജേഷ് ഹെബ്ബാര്‍, കോയ, അഹമ്മദ് സിദ്ദിഖ്, സൗജു കുറുപ്പ്, അനീഷ് ജി മേനോന്‍, നസ്‌റു, അഷ്‌റഫ് തുടങ്ങി ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

    പാട്ടുകള്‍

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    ചിത്രത്തില്‍ എടുത്തു പറയേണ്ട ഘടകമാണ് പാട്ട്. പാട്ടെന്ന് പറഞ്ഞാല്‍ പോര, മലപ്പുറത്തുകാരുടെ മാപ്പിളപാട്ട്. പശ്ചാത്തലത്തിന് യോജിച്ച ബിജിപാലിന്റെ സംഗീതവും പാട്ടുകളും ചിത്രത്തിന് കൂടുതല്‍ ഭംഗി നല്‍കി.

    ഛായാഗ്രഹണം

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    വിഷ്ണു നാരായണന്റെ ഛായാഗ്രഹണം ചിത്രത്തെ കൂടുതല്‍ ഹൃദ്യമാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. കാറിലെ സീനുകളും മറ്റും ഒട്ടും കൃത്രിമത്വം തോന്നാത്ത രീതിയില്‍ വിഷ്ണു നാരായണന്‍ ഒപ്പിയെടുത്തു. ആ കാഴ്ചകള്‍ പ്രേക്ഷരെ കൂടുതല്‍ സിനിമയോട് ചേര്‍ത്തു വയ്ക്കുന്നു.

    നിര്‍മാണം

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    നല്ല സിനിമകളെയും പുതുമുഖ താരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന എല്‍ജെ ഫിലിംസിനും ലാല്‍ ജോസിനും ഒരിക്കല്‍ കൂടെ അഭിമാനിക്കാം. നല്ലൊരു തുടക്കക്കാര്‍ക്ക് അവസരം നല്‍കി എന്നോര്‍ത്ത്

    ബ്ലാക്ക് മാര്‍ക്ക്

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    നെഗറ്റീവ് ഒന്നുമില്ലെന്നല്ല. രണ്ടാം പകുതിയില്‍ ചെറിയ ഇഴച്ചിലുകള്‍ അനുഭവപ്പെട്ടേക്കാം. ഒരുപാട് ചെറിയ കഥകള്‍ കോര്‍ത്തിണക്കിയ ഒരു ചെറിയ വലിയ ചിത്രമാണ് കെഎല്‍10 പത്ത്. ഈ ചെറിയ കഥകള്‍ ഒരു പക്ഷെ പ്രേക്ഷകനില്‍ കണ്‍ഫ്യൂഷനുണ്ടാക്കും. പിന്നെ അധികം പ്രചാരത്തിലില്ലാത്ത മലപ്പുറം ഭാഷ, അതറിയാത്തവരെ രസിപ്പിച്ചു എന്നു വരില്ല. ഫുട്‌ബോള്‍ കളിയുടെ ആവേശം നിറയ്ക്കാന്‍ പല സന്ദര്‍ഭങ്ങളിലും കഴിഞ്ഞില്ലേ എന്ന് തോന്നാം

    ആകെ മൊത്തം ടോട്ടല്‍

    നിരൂപണം: നല്ല മൊഞ്ചുള്ള കെഎല്‍10 പത്ത്

    സംവിധായകന് പിന്തുണ നല്‍കി ക്യാമറയ്ക്ക് മുന്നിലും പിന്നിലും നിന്നവരുടേതു കൂടെയാണ് ഈ വിജയം. നല്ല സിനിമകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് കെഎല്‍10 പത്ത് ഒരു മൊഞ്ചുള്ള ചിത്രമാണ്. അഞ്ചില്‍ മൂന്നര മാര്‍ക്ക് നല്‍കാം.

    English summary
    KL 10 Pathu, one of the most anticipated movies in the Ramzan season, keeps the hype created by its beautiful trailer. The movie shows all the potential to sweep this season. The movie is fresh from top to bottom and has some wonderful moments of acting. KL 10 Pathu is a tribute to the life in Malabar, which buzzing with Football fever, tasty food, music and love trance dents religion and other barriers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X