twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    By Aswini
    |

    ആദംസ് ഫിലിം വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ നിര്‍മാണത്തിലേക്ക് കടന്ന ആസിഫ് അലിയുടെ രാശി കൊള്ളാം. മികച്ച തുടക്കം. നൊസ്റ്റാള്‍ജിയയുടെ ഒരു കൊഹിനൂര്‍. ട്വിസ്റ്റുകള്‍ കൊണ്ടും സസ്‌പെന്‍സുകള്‍ കൊണ്ടും സമ്പന്നം.

    1988 ല്‍ നടക്കുന്ന കുറച്ച് സംഭവവികാസങ്ങള്‍. തട്ടിപ്പും വെട്ടിപ്പുമൊക്കെയായി നടക്കുന്ന കുറച്ചാളുകള്‍. അവര്‍ ചേരിതിരിഞ്ഞ് ഒരു ദൗത്യം ഏറ്റെടുക്കുന്നു. ഒടുവില്‍ വിജയം ആര്‍ക്ക് ? കോഹിനൂരിന്റെ രത്‌നച്ചുരുക്കം ഇതാണ്. ആരെയും പ്രത്യേകിച്ച് കള്ളനെന്ന് സംബോധന ചെയ്യുന്നില്ലെങ്കിലും കുറച്ച് കള്ളന്മാരുടെ കഥയാണ് കൊഹിനൂര്‍. ഇവര്‍ക്കിടയിലേക്ക് ഒരു പെരുങ്കള്ളന്‍ കൂടി എത്തുന്നതോടെ അലസരായി പല വഴിക്ക് നടന്ന ഇവര്‍ക്ക് ഒരു ലക്ഷ്യമുണ്ടാകുന്നു.

    കളവിലേക്ക് സിനിമയെ നേരിട്ട് കയറ്റി വിടാതിരിക്കാനാവണം കുറച്ച് കോമഡിയും റോമാന്‍സും ഒക്കെ ചേര്‍ത്ത് ഒരു അടിസ്ഥാന ശില ആദ്യ പകുതിയില്‍ ഒരുക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചത്. അത് വിജയിച്ചോ? അല്പം ഇഴഞ്ഞു നീങ്ങുന്നതായിരുന്നു ആദ്യ പകുതിയെങ്കിലും രണ്ടാം പകുതിയിലേക്കെത്തിയതോടെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും കൊണ്ട് നിറഞ്ഞു. ട്വിസ്റ്റല്പം അധികമാണെങ്കിലും അതൊരിക്കലും പ്രേക്ഷകരെ ബോറടിപ്പിയ്ക്കുന്നില്ല.

    സമീപകാലത്ത് കണ്ടതില്‍ വച്ച് ആസിഫ് അലിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ലൂയിസ്. ആസിഫിനൊപ്പം നിന്നഭിനയിക്കുന്നു അജു വര്‍ഗീസിന്റെ ആണ്ടിക്കുഞ്ഞും. ചെറുകിട തരികിടകളുമായ് നടക്കുന്ന ലൂയിക്കും ആണ്ടികുഞ്ഞിനും പക്ഷെ അന്നത്തെ അധോലോക നായകന്മാരായ താരദാസിനെപോലെയും, സാഗര്‍ ഏലിയാസ് ജാക്കിയെയും പോലെ ആവണം. ഈ അനുകരണവും മറ്റും ചിരിയ്ക്ക് വകയൊരുക്കുന്നു.

    പ്രതിനായകനായെത്തിയ ഇന്ദ്രജിത്തും, വിനയ് ഫോര്‍ട്ടും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ചിരി പടര്‍ത്തുന്നതില്‍ തന്റെ മുന്‍ സിനിമകളിലെപ്പോലെ ചെമ്പന് വിജയിക്കാനായില്ല. മാത്രമല്ല കള്ളന്‍ കഥാപാത്രങ്ങളില്‍ സ്വയം തളച്ചിടപ്പെടാതിരിക്കാന്‍ അദ്ദേഹം ഇനി ശ്രദ്ധക്കേണ്ടിയിരിക്കുന്നു. നായികയായെത്തിയ അപര്‍ണ വിനോദിന്റെ അഭിനയവും മികച്ചതാണ്.

    സലില്‍ മേനോന്‍ - രഞ്ജിത്ത് കമല ശങ്കര്‍ എന്നിവരുടെ കെട്ടുറപ്പുള്ള തിരക്കഥ വിനയ് ഗോവിന്ദ് എന്ന സംവിധായകന്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തി. പ്രണയവും സൗഹൃദവും തമാശയും മനോഹരമായി കോര്‍ത്തിണക്കുന്ന കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചു. എണ്‍പതുകളിലെ മലയാള ചലചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ഛായഗ്രഹകന്‍ പ്രതീഷ് വര്‍മ്മയും, പശ്ചാത്തല സംഗീതജ്ഞന്‍ രാഹുല്‍ രാജും ചിത്രത്തില്‍ തങ്ങളുടെ കരവിരുത് പ്രകടമാക്കിയിട്ടുള്ളത്.

    ആസിഫ് അലി

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    ലൂയിസ് എന്ന അനാഥനായിട്ടാണ് ആസിഫ് അലി എത്തുന്നത്. സമീപകാലത്തെ ആസിഫിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. ചിത്രത്തിന്റെ നിര്‍മാതാവ് കൂടെയാണ് ആസിഫ്

    ഇന്ദ്രജിത്ത്

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    ഹൈന്ദര്‍ എന്ന കഥാപാത്രമായിട്ടാണ് ഇന്ദ്രജിത്ത് എത്തുന്നത്. മുംബൈ അധോലോകത്തില്‍ പ്രവൃത്തിയ്ക്കുന്ന ഹൈന്ദര്‍ക്ക് ലൂയിസിന്റെ ജീവിതത്തില്‍ എന്താണ് കാര്യം?

    വിനയ് ഫോര്‍ട്ട്

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    ഫ്രഡ്ഡി എന്ന കഥാപാത്രമായി വിനയ് ഫോര്‍ട്ട് എത്തുന്നു. കൊച്ചിയില്‍ നിന്ന് ലൂയിസിന്റെ ഗ്രാമത്തിലേക്ക് ഫ്രഡ്ഡി എത്തുന്നത് ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ്.

    അജു വര്‍ഗീസ്

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    ലൂയിസിന്റെ ഉറ്റ സുഹൃത്താണ് ആണ്ടികുഞ്ഞ്. ചെറുപ്പം മുതല്‍ ലൂയിസിന് ആത്മവിശ്വാസം നല്‍കി ചാണ്ടികുഞ്ഞ് കൂടെയുണ്ട്

    ചെമ്പന്‍ വിനോദ് ജോസ്

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    വിനയ് ഫോര്‍ട്ട് ചെയ്ത ഫ്രഡ്ഡിയുടെ സുഹൃത്തായിട്ടാണ് ചെമ്പന്‍ വിനോദ് എത്തുന്നത്. നിക്കോളാസ് എന്നാണ് കഥാപത്രത്തിന്റെ പേര്

    അപര്‍ണ വിനോദ്

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    കുറച്ച് കള്ളന്മാരുടെ കഥമാത്രമല്ല എന്ന് പറയാന്‍ കുറച്ച് റൊമാന്റ്‌സും ചിത്രത്തിലൂണ്ട്. ലൂയിസിന്റെ കാമുകയായി അപര്‍ണ വിനോദ് എത്തുന്നു. ഡെയ്‌സി എന്ന സെയില്‍സ് ഗേളായി

    വിനയ് ഗോവിന്ദ്

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    കിളി പോയി എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയ്ക്കും അജു വര്‍ഗീസിനുമൊപ്പം ചേര്‍ന്ന് വിനയ് ഗോവിന്ദ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് കോഹിനൂര്‍

    ടെക്‌നിക്കല്‍ സൈഡ്

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    എണ്‍പതുകളെ ഓര്‍മിപ്പിയ്ക്കുന്ന സെറ്റൊരുക്കിയ ആര്‍ട്ട് ഡയറക്ടര്‍ അജയ് മാങ്ങാടിനും അത് കൃത്യമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത ഛായാഗ്രഹകന്‍ പ്രദീഷ് വര്‍മയും തങ്ങളുടെ മികവ് തെളയിച്ചു. സമീറ സനീഷാണ് വസ്ത്രാലങ്കാരം. അര്‍ജുന്‍ ബെന്‍ എഡിറ്റിങ്

    സംഗീതം

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയത് രാഹുല്‍ രാജാണ്. ചിത്രത്തിലെ പാട്ടുകള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു

    ഒറ്റവാക്കില്‍

    നിരൂപണം: നൊസ്റ്റാല്‍ജിയയുടെ കോഹിനൂര്‍

    നല്ലൊരു എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് കോഹിനൂര്‍. ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമൊക്കെയായി, അല്പം തമാശയും പ്രേമവും... അവസാനം വരെ മടുപ്പില്ലാതെ കണ്ടിരിയ്ക്കാം.

    English summary
    Kohinoor Movie Review: A well-packed entertainer with the right elements of humour, thrill, and nostalgia.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X