twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: കുഞ്ഞിരാമായണം ഒരു കുഞ്ഞു ചിത്രം

    By Aswini
    |

    ഈ ഓണത്തിന് കണ്ട ചിത്രങ്ങളില്‍ ഇടിയും വെടിയും ആക്ഷനും കള്ളക്കടത്തും രാജവാഴ്ചയുമൊന്നുമില്ലാതെ, എല്ലാ തരം കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഒരു ചിത്രമായി തോന്നിയത് നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കണ്ടിരുന്ന് ആസ്വദിക്കാനാതുന്ന ഒരു കുഞ്ഞു ചിത്രം.

    ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി ഒരു കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞിരാമന്റെ കഥയാണ് കുഞ്ഞിരാമായണം. ബന്ധുക്കളായ കുഞ്ഞിരാമനും ലാലുവും തമ്മില്‍ ഒരു തുണ്ട് പടത്തിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം, കുടുംബ വഴക്കില്ലേക്കെത്തുനിടത്താണ് ചിത്രത്തിന്റെ തുടക്കം. ഇതുമൂലം കുഞ്ഞിരാമന്റെയും, ലാലുവിന്റെ പെങ്ങളായ തങ്കമണിയുടെയും ഇഷ്ടം ഒരു പളുങ്ക് പാത്രംപോലെ തകര്‍ന്നുവീഴുന്നു. അതോടെ ഈ ചെറുപ്പക്കാര്‍ ഇരുചേരിയിലേക്ക് വേര്‍പിരിയുന്നു. കുഞ്ഞിരാമന്‍, കുഞ്ചൂട്ടന്‍, ശശി എന്നിവര്‍ ഒരു വശത്തും, മറ്റുള്ളവര്‍ എതിര്‍വശത്തും.

    കുഞ്ഞിരാമന്‍ എന്ന കേന്ദ്ര കഥാപാത്രമായി വിനീത് ശ്രീനിവാസനാണ് എത്തുന്നത്. വിനീത് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാം. എവിടെയൊക്കയോ ഒരു ശ്രീനിവാസനെ അനുഭവിച്ചറിയാന്‍ കഴിഞ്ഞു. ലാലു എന്ന കഥാപാത്രത്തിന് എന്തുകൊണ്ടും യോഗ്യന്‍ ധ്യാന്‍ ശ്രീനിവാസന്‍ മാത്രമാണെന്ന് തോന്നിപ്പോകും. ഈ സഹോദരങ്ങള്‍ തമ്മിലുള്ള മത്സരിച്ചുള്ള അഭിനയവും ആസ്വദിക്കാന്‍ കഴിഞ്ഞു.

    അജു വര്‍ഗീസിന് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായതൊന്നും ഈ ചിത്രത്തിലുമുണ്ടായിരുന്നില്ല. സൃന്ദ അഷബ് വീണ്ടും വീണ്ടും തന്റെ കുഞ്ഞു, വലിയ വേഷങ്ങളിലൂടെ കഴിവ് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. നീരജ് മാധവ്, മാമൂക്കോയ, ഇന്ദ്രന്‍സ്, സീമ ജി നായര്‍, ദീപക്, ഹാരിഷ്, ബിജു കുട്ടന്‍, സ്‌നേഹ ഉണ്ണി കൃഷ്ണന്‍, ആര്യ രോഹിത് തുടങ്ങിയവരോരുത്തരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. കഥാപാത്രങ്ങളും മേക്കപ്പും ഗെറ്റപ്പും എടുത്ത് പറയേണ്ടതാണ്.

    ദീപു പ്രദീപും സംവിധായകന്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കഥയും സംഭാഷണവും എഴുതിയത് ദീപു പ്രദീപാണ്. തുടക്കവും ക്ലൈമാക്‌സിലെ ട്വിസ്റ്റും ഗംഭീരമായി. നടുവിലെവിടയോ ഒരു പതര്‍ച്ച അനുഭവപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും ബേസിലിന്റെ ഡീസന്റ് അരങ്ങേറ്റമാണ്. യുക്തിരഹിതമായ കോമാളിത്തരങ്ങള്‍ ചിലതുണ്ടെങ്കിലും ആദ്യാവസാനം വരെ പ്രേക്ഷകരെ ചിരിപ്പിച്ചു നിര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു.

    ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതവും സംഗീതവുമൊരുക്കിയത്. വ്യത്യസ്തവും കൗതുകപരവുമാണ് ചിത്രത്തിലെ ഓരോ ഗാനവും. പ്രത്യേകിച്ച് സല്‍സ ഗാനം. സാഹചര്യത്തിന് അനുസരിച്ച ബാക്ക്ഗ്രൗണ്ട് സംഗീതവും ചിത്രത്തിന്റെ പ്ലസ് പോയിന്റിലൊന്നാണ്. വിഷ്ണു ശര്‍മയുടെ ഛായാഗ്രഹണം ദേശം എന്ന ഗ്രാമത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കി അവതരിപ്പിച്ചു.

    വിനീത് ശ്രീനിവാസന്‍

    നിരൂപണം: കുഞ്ഞിരാമായണം ഒരു കുഞ്ഞു ചിത്രം

    സംവിധായകനും തിരക്കഥാകൃത്തും ഗാന രചയ്താവും ഗായകനുമൊക്കെയാണെങ്കിലും നടനെന്ന നിലയില്‍ വലിയൊരു ഉയര്‍ച്ച വിനീതില്‍ കണ്ടിരുന്നില്ല. എന്നാല്‍ കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമന്‍ വിനീത് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതാണ്. പലയിടത്തും ശ്രീനിവാസനെ കണ്ടു.

    ധ്യാന്‍ ശ്രീനിവാസന്‍

    നിരൂപണം: കുഞ്ഞിരാമായണം ഒരു കുഞ്ഞു ചിത്രം

    ലാലു എന്ന കഥാപാത്രത്തിന് എന്തുകൊണ്ടും യോഗ്യന്‍ ധ്യാന്‍ ശ്രീനിവാസന്‍ മാത്രമാണെന്ന് തോന്നിപ്പോകും. വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ധ്യാനും ശ്രീനിവാസും ഇതാദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണിത്.

    അജു വര്‍ഗീസ്

    നിരൂപണം: കുഞ്ഞിരാമായണം ഒരു കുഞ്ഞു ചിത്രം

    ലാലുവിന്റെ അടുത്ത സുഹൃത്തായ കുട്ടന്‍ എന്ന കഥാപാത്രമായിട്ടാണ് അജു എത്തുന്നത്. പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ അജുവിന് അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. വേഷത്തിലെ വ്യത്യാസം ശ്രദ്ധേയമാണ്

    സംവിധാനം

    നിരൂപണം: കുഞ്ഞിരാമായണം ഒരു കുഞ്ഞു ചിത്രം

    ബേസില്‍ ജോസഫിന്റെ ഡീസന്റ് അരങ്ങേറ്റമാണ് കുഞ്ഞിരാമായണത്തിലൂടെ. തിരക്കഥയിലും ബേസിലിന്റെ കൈയ്യുണ്ട്

    മറ്റ് സഹതാരങ്ങള്‍

    നിരൂപണം: കുഞ്ഞിരാമായണം ഒരു കുഞ്ഞു ചിത്രം

    നീരജ് മാധവ്, സൃന്ദ അഷബ്, മാമൂക്കോയ, ഇന്ദ്രന്‍സ്, സീമ ജി നായര്‍, ദീപക്, ഹാരിഷ്, ബിജു കുട്ടന്‍, സ്‌നേഹ ഉണ്ണി കൃഷ്ണന്‍, ആര്യ രോഹിത് തുടങ്ങിയവരോരുത്തരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. കഥാപാത്രങ്ങളും മേക്കപ്പും ഗെറ്റപ്പും എടുത്ത് പറയേണ്ടതാണ്.

    പാട്ടും പശ്ചാത്തല സംഗീതവും

    നിരൂപണം: കുഞ്ഞിരാമായണം ഒരു കുഞ്ഞു ചിത്രം

    ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് പശ്ചാത്തല സംഗീതവും സംഗീതവുമൊരുക്കിയത്. വ്യത്യസ്തവും കൗതുകപരവുമാണ് ചിത്രത്തിലെ ഓരോ ഗാനവും. പ്രത്യേകിച്ച് സല്‍സ ഗാനം. സാഹചര്യത്തിന് അനുസരിച്ച ബാക്ക്ഗ്രൗണ്ട് സംഗീതവും ചിത്രത്തിന്റെ പ്ലസ് പോയിന്റിലൊന്നാണ്.

    ഒറ്റവാക്കില്‍

    നിരൂപണം: കുഞ്ഞിരാമായണം ഒരു കുഞ്ഞു ചിത്രം

    ഈ ഓണത്തിന് കണ്ട ചിത്രങ്ങളില്‍ ഇടിയും വെടിയും ആക്ഷനും കള്ളക്കടത്തും രാജവാഴ്ചയുമൊന്നുമില്ലാതെ എല്ലാ തരം കുടുംബ പ്രേക്ഷകര്‍ക്കും ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഒരു കുഞ്ഞു ചിത്രമാണ് കുഞ്ഞിരാമായണം

    English summary
    Kunjiramayanam is the comical entertainer, which stars Vineeth Sreenivasan in the tile role Kunjiraman. The movie is directed by Basil Joseph. Kunjiramayanam is produced by Suvin V Varkey, under the banner Little Big Films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X