twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: കേരളം ഭരിക്കാന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി

    By Nirmal Balakrishnan
    |

    വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത കൊച്ചുചിത്രം. അല്‍പം തമാശയും അല്‍പം റൊമാന്‍സും അല്‍പം സെന്റിമെന്റ്‌സും അല്‍പം സസ്‌പെന്‍സും നിറഞ്ഞൊരു ചിത്രം. അതാണ് രജീഷ് മിഥില സംവിധാനം ചെയ്ത ലാല്‍ ബഹദുര്‍ ശാസ്ത്രി. കൃത്യമായ ചേരുവകള്‍ ഉള്ളൊരു ചിത്രം എന്നുറപ്പിച്ചു പറയാം. അമിത പ്രതീക്ഷയോടെയൊന്നും തിയറ്ററില്‍ പോകാതെ, രണ്ടുമണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്നൊരു ചിത്രം.

    ജയസൂര്യയുടെ ലാല്‍, നെടുമുടി വേണുവിന്റെ ബഹദൂര്‍, അജുവര്‍ഗീസിന്റെ ശാസ്ത്രി. വ്യത്യസ്തവഴികളിലൂടെയെത്തുന്ന മൂന്നുപേര്‍ ഒന്നിക്കുമ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയാകുന്നു. സിനിമയില്‍ അജുവര്‍ഗീസ് പറയുന്നതുപോലെ മൂന്നുപേരും ചേര്‍ന്നാല്‍ ഇന്ത്യ ഭരിക്കാമെന്നതുപോലെ. മൂന്നുപേര്‍ ഒന്നിക്കുമ്പോഴുള്ള കോമഡിയും സസ്‌പെന്‍സുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.

    lal-bahadur-mai

    നവാഗത സംവിധായകനായ രജീഷ് മിഥിലയുടെതു തന്നെയാണ് കഥയും തിരക്കഥയും. നവാഗത സംവിധായകന്റെ ചിത്രമാണെന്നു തോന്നിക്കാത്തരീതിയില്‍ കുറ്റങ്ങളും കുറവുകളുമില്ലാതെ ചിത്രമൊരുക്കിയിട്ടുണ്ട്. സാധാരണക്കാരനായി അഭിനയിക്കാനുള്ള ജയസൂര്യയുടെ മികവു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പൊതുവെ കൊമേഡിയനായ അജുവര്‍ഗീസിന്റെ കോമഡിയൊന്നും ചിത്രത്തിലിലില്ല എന്നതാണ് മറ്റൊരു പ്രത്യേകത. യുവതാരങ്ങള്‍ക്കൊപ്പം ഒന്നിച്ചഭിനയിക്കാനുള്ള നെടുമുടി വേണുവിന്‍െ കഴിവാണ് മറ്റൊരു പ്രത്യേകത. ആരുടെ കൂട്ടത്തില്‍ ചേരുന്നുവോ അവരില്‍ ഒരാളായിട്ടു മാറാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.

    മിടുക്കി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ കടന്നുവന്ന സാന്ദ്രയാണ് നായിക. നായികയായി കുറേനേരമൊന്നും അഭിനയിക്കാനില്ലെങ്കിലും മുഖശ്രീ കൊണ്ട് മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സാന്ദ്രയ്ക്കു സാധിക്കും.നന്ദു, മാള അരവിന്ദന്‍, ലക്ഷ്മി പ്രിയ, പാര്‍വതി, നോബി എന്നിവരാണു മറ്റുതാരങ്ങള്‍. ഈ ചെറിയൊരു സിനിമ തരക്കേടില്ലാതെ പ്രേക്ഷകരെ സന്തോഷിപ്പിക്കും എന്നുറപ്പിച്ചുപറയാം.

    ഒരു കോടിയുടെ പിന്നാലെ ലാലും ബഹദൂറും ശാസ്ത്രിയുംഒരു കോടിയുടെ പിന്നാലെ ലാലും ബഹദൂറും ശാസ്ത്രിയും

    English summary
    Debutante Rejish Midhila's comedy film Lal Bahadur Shastri
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X