twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യ- പുതുമകളുടെ നായകന്‍

    By Nirmal Balakrishnan
    |

    ഒരുകാലത്ത് ടൈപ്പ് ചെയ്യപ്പെട്ട നടനായിരുന്നു ജയസൂര്യ. കോമഡി താരമായി എത്തി കോമഡിയില്‍ തന്നെ മുങ്ങിപ്പോയ താരം. ആവര്‍ത്തന വിരസമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മടുപ്പിച്ചിരുന്നൊരു നടന്‍. എന്നാല്‍ സ്വയം തിരിച്ചറിയാനുള്ള കഴിവുണ്ടായതിനാല്‍ ജയസൂര്യ രക്ഷപ്പെട്ടു. ഒരേ സമയം നായകനായും വില്ലനായും അതിഥി താരമായി അഭിനയിക്കാന്‍ ജയസൂര്യ തയ്യാറായി. അതോടെ ജയസൂര്യ വളര്‍ന്നു. മലയാളത്തിലെ യുവതാരങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലെത്തി.

    ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെ ഒന്നും മിണ്ടാതെയാണ് ജയസൂര്യ വന്നത്. കാവ്യയായിരുന്നു നായിക. പിന്നീട് ഷാഫിയുടെ ചിത്രങ്ങളിലൂടെയാണ് ജയസൂര്യ രക്ഷപ്പെട്ടത്. എപ്പോഴും ഒരേതരം കഥയുള്ള സിനിമയില്‍ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സില്‍ അല്‍പം വില്ലത്തരമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്. അതോടെ ജയസൂര്യയുടെ നല്ലകാലം തെളിഞ്ഞു. നായകനായും വില്ലനായും മാറി മാറി അഭിനയിച്ചു.

    jayasurya

    അടുത്തിടെ തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ട കാലമുണ്ടായിരുന്നു ജയസൂര്യയ്ക്ക്. എന്നാല്‍ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലെ നായകനായി വിജയത്തോടെ തിരിച്ചെത്തി. ആ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായിരുന്നു ജയന്‍. ഇടക്കാലത്ത് അനൂപ് മേനോനൊപ്പം ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അത് ഒടുവില്‍ ചീത്തപ്പേരാണുണ്ടാക്കിയത്. ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് എന്ന ചിത്രമൊക്കെ അങ്ങനെ ചീത്തപ്പേരുണ്ടാക്കിയതായിരുന്നു.

    അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ രോഗിയുടെ വേഷമാണ് അടുത്തിടെ ജയന് കൈയ്യടി നേടികൊടുത്ത ചിത്രം. ശരിക്കുമൊരു രോഗിയുടെ പ്രകൃതം തന്നെയായിരുന്നു. സുരേഷ്‌ഗോപി, ആസിഫ് അലി എന്നിവര്‍ക്കൊപ്പം പ്രാധാന്യമുള്ളൊരു വേഷായിരുന്നു അത്. നായകനായി മാത്രം അഭിനയിക്കാതെ സഹതാരമായും തിളങ്ങാന്‍ കഴിഞ്ഞുവെന്ന് മാധവ് രാംദാസിന്റെ ഈ ചിത്രത്തിലൂടെ തെളിയിച്ചു.

    അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകത്തില്‍ നല്ലൊരു വില്ലനാകാന്‍ കഴിയുമെന്നും ജയന്‍ തെളിയിച്ചു.ഇതിലെ അംഗൂര്‍ റാവുത്തര്‍ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവനായിരുന്നു. പുതിയൊരു ഗെറ്റപ്പിലൂടെ ജയന്‍ വില്ലന്‍ വേഷത്തിന് പുതിയമുഖം നല്‍കി. ഇപ്പോഴത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ജയന് കയ്യടി നേടികൊടുക്കുമെന്ന് ഉറപ്പാണ്. സാധാരണക്കാരനായ ഒരുത്തനെയാണ് ജയന്‍ ഇതില്‍ അവതരിപ്പിക്കുന്നത്. അതില്‍ വിജയിക്കുകയും ചെയ്തു.

    നെടുമുടിയൊരു വെള്ളംനെടുമുടിയൊരു വെള്ളം

    English summary
    Debutante Rejish Midhila's comedy film Lal Bahadur Shastri
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X