twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    By Aswini
    |

    നാലാമിടം എന്ന ന്യൂസ് ചാനലിലെ പ്രമുഖനായ ന്യൂസ് റീഡറാണ് രൂപേഷ് നമ്പ്യാര്‍. അദ്ദേഹത്തിന്റെ ചാറ്റ് ഷോ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇതേ ന്യൂസ് ചാനലില്‍ ട്രെയിനി ആയിട്ടെത്തുന്ന പെണ്‍കുട്ടിയാണ് കബനി. കബനിയും രൂപേഷും വളരെ പെട്ടന്ന് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു.

    ഇവരുടെ പരിചയക്കാരിയാണ് ഡോക്ടര്‍ സരയു. മകന്‍ കുടുംബവുമായി അമേരിക്കയില്‍ സെറ്റില്‍ഡ് ആയതില്‍ പിന്നെ വിധവയായ സരയു നാട്ടില്‍ തനിച്ചാണ്. ഇവരുടെ ജീവിതത്തിലേക്ക്, പണ്ട് മെഡിക്കല്‍ പഠനകാലത്ത് പ്രണയത്തിലായിരുന്ന ഡോക്ടര്‍ സതീഷ് കടന്നുവരുന്നു. ഇതാണ് നവാഗതയായ ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ലവ് 24x7 എന്ന ചിത്രത്തിന്റെ ഇതിവൃത്തം

    വ്യത്യസ്തമായ രണ്ട് തലമുറയിലെ പ്രണയത്തെ കുറിച്ച്, അവരുടെ ഓരോരുത്തരുടെയും കരിയര്‍ എന്ന ചിന്തയെ കുറിച്ച്, അതിന് വേണ്ടിയുള്ള ഓട്ടത്തെ കുറിച്ച്, ഒരു മീഡിയയില്‍ ജോലി ചെയ്യുന്നവരുടെ സമ്മര്‍ദ്ദങ്ങളെ കുറിച്ച് അങ്ങനെ പലതിനെ കുറിച്ചും വളരെ സത്യസന്ധമായി പറയുന്നതാണ് ലവ് 27x7. ശ്രീബാല കെ മേനോന്‍ എന്ന എഴുത്തുകാരിയുടെയും സംവിധായകയുടെയും മികവാണ് ഇവിടെ കാണുന്നത്.

    സത്യന്‍ അന്തിക്കാടിനെ പോലുള്ളവരുടെ കൂടെ സഹപ്രവര്‍ത്തകയായ പ്രവൃത്തിച്ചതിന്റെ പരിചയ സമ്പത്ത് ശ്രീബാലയുടെ സംവിധാന മികവില്‍ തെളിഞ്ഞു നില്ക്കുന്നു. പ്രണയത്തിന് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍, ഒരു പൈങ്കിളി പ്രേമത്തിന്റെ ക്ലീഷേ വന്നെങ്കില്‍ ബോറായി പോയേനെ. പക്ഷെ ഇവിടെ രൂപേഷിന്റെയും കബനിയുടെയും പ്രണയം അവരുടെ ജോലിക്കും പക്വതയ്ക്കും ചേര്‍ന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

    കഥാപാത്രങ്ങളിലേക്കെത്തുമ്പോള്‍, ദിലീപാണ് രൂപേഷ് നമ്പ്യാര്‍ എന്ന കേന്ദ്ര നായക വേഷത്തിലെത്തുന്നത്. പുതിയ സംവിധായകരിലൂടെ ദിലീപിന് പഴയ കോമാളിത്തങ്ങളില്‍ നിന്ന് മോചനം ലഭിയ്ക്കുന്നുണ്ട് എന്നാണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും, ഇപ്പോള്‍ ലവ് 24x7 എന്ന ചിത്രവും തെളിയിക്കുന്നത്. പതിവ് ദിലീപ് കോമാളി ചിത്രങ്ങളില്‍ നിന്നും വിട്ടുമാറി, വളരെ പക്വതയുള്ള കഥാപാത്രത്തെ, റിയലിസ്റ്റിക്കായി തന്നെ ദിലീപ് അവതരിപ്പിച്ചു.

    അതേ സമയം ഇതൊരു ദിലീപ് വണ്‍ മാന്‍ ഷോ ചിത്രമല്ല. നായകനൊപ്പം മറ്റ് കഥാപാത്രങ്ങള്‍ക്കും പ്രധാന്യമുണ്ട്. കബനിയായെത്തിയ നിഖില വിമലിന്റെ ഡീസന്റ് അരങ്ങേറ്റമാണ് ചിത്രത്തിലൂടെ. സരയു എന്ന കഥാപാത്രമായി സുഹാസിനിയും ഡോക്ടര്‍ സതീഷായി ശശികുമാറും എത്തിയ ചിത്രത്തില്‍ ചീഫ് എഡിറ്റര്‍ ഇക്കയായി ശ്രീനിവാസനും എത്തുന്നു. കബനിയുടെ അമ്മയായെത്തിയ മഞ്ജു പിള്ളയുടെ അഭിനയവും എടുത്ത് പറയേണ്ടതാണ്.

    ഇവരെ കൂടാതെ ലെന, ശങ്കര്‍ രാമകൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, സുധി കോപ, അഞ്ജലി അനീഷ്, സിദ്ധാര്‍ത് ശിവ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളായി. മുഖ്യ വേഷത്തിലും അല്ലാതെയും എത്തിയ എല്ലാ അഭിനേതാക്കളും അവരുടെ ഭാഗം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

    സാങ്കേതികതയിലേക്കെത്തുമ്പോള്‍ സമീര്‍ ഹക്കിന്റെ ഛായാഗ്രഹണവും വിനീഷ് ബംഗ്ലന്റെ കലാസംവിധാനവും പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. മീഡിയ റൂം കാഴ്ചകളും അതിന്റെ ഉള്‍ക്കാഴ്ചകളും കാണിച്ചതില്‍ ഇവര്‍ക്ക് മുഖ്യ പങ്കുണ്ട്. ബിജിപാലിന്റെ ബാഗ്രൗണ്ട് സ്‌കോര്‍ കുഴപ്പമില്ല. എന്നാല്‍ പാട്ടുകള്‍ക്ക് പ്രേക്ഷകരെ സ്വധീനിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

    എന്താണ് ചിത്രത്തിന്റെ ബ്ലാക്ക് മാര്‍ക്ക് എന്ന് ചോദിച്ചാല്‍, ഒട്ടും അതിശയോക്തിയും നാടകീയതയും ഇല്ലാത്ത സിനിമ ആയതിനാല്‍ ഒരു പുസ്തകം വായിക്കുന്നതുപോലെ തോന്നിയേക്കാം. ആദ്യ പകുതി ചാനലുകളുടെ ഉള്‍ക്കാഴ്ചകളും ചില തമാശകളുമൊക്കെയായി കടന്നു പോയപ്പോള്‍ രണ്ടാം പകുതി അല്പം സീരിയസായി. ഒറ്റപ്പെടുന്ന വാര്‍ധക്യം, പുതിയ തലമുറയുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മീഡിയയില്‍ ജോലി ചെയ്യുന്നവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍...ഇങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാതരം ആസ്വാദകര്‍ക്കും അഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

    ലവ് 24x7 ഒരു മോശം സിനിമയല്ല. ഒരു റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റാണെന്ന് ഒറ്റവാക്കില്‍ പറയാം. ഒരു ദിലീപ് ചിത്രം പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് നിരാശയാണ്. അതേ സമയം മികച്ച ചിത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ലവ് 24x7 നിങ്ങളെ നിരാശപ്പെടുത്തില്ല. അഞ്ചില്‍ രണ്ടര മാര്‍ക്ക് നല്‍കാം.

    എന്താണ് ലവ് 24x7

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    വ്യത്യസ്തമായ രണ്ട് തലമുറയിലെ പ്രണയത്തെ കുറിച്ച്, അവരുടെ ഓരോരുത്തരുടെയും കരിയര്‍ എന്ന ചിന്തയെ കുറിച്ച്, അതിന് വേണ്ടിയുള്ള ഓട്ടത്തെ കുറിച്ച്, ഒരു മീഡിയയില്‍ ജോലിചെയ്യുന്നവരുടെ സമ്മര്‍ദ്ദങ്ങളെ കുറിച്ച് അങ്ങനെ പലതിനെ കുറിച്ചും വളരെ സത്യസന്ധമായി പറയുന്ന സിനിമയാണ് ലവ് 24x7.

    ശ്രീബാല എന്ന സംവിധായിക

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    ശ്രീബാല കെ മേനോന്‍ എന്ന എഴുത്തുകാരിയുടെയും സംവിധായകയുടെയും മികവ് ചിത്രത്തില്‍ കാണാം. സത്യന്‍ അന്തിക്കാടിനെ പോലുള്ളവരുടെ കൂടെ സഹപ്രവര്‍ത്തകയായ പ്രവൃത്തിച്ചതിന്റെ പരിചയ സമ്പത്ത് ശ്രീബാലയുടെ സംവിധാന മികവില്‍ തെളിഞ്ഞു നില്ക്കുന്നുണ്ട്.

    നായകന്‍ രൂപേഷ് നമ്പ്യാര്‍

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    ദിലീപാണ് രൂപേഷ് നമ്പ്യാര്‍ എന്ന കേന്ദ്ര നായക വേഷത്തിലെത്തുന്നത്. പുതിയ സംവിധായകരിലൂടെ ദിലീപിന് പഴയ കോമാളിത്തങ്ങളില്‍ നിന്ന് മോചനം ലഭിയ്ക്കുന്നുണ്ട് എന്നാണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും, ഇപ്പോള്‍ ലവ് 24x7 എന്ന ചിത്രവും തെളിയിക്കുന്നത്. പതിവ് ദിലീപ് കോമാളി ചിത്രങ്ങളില്‍ നിന്നും വിട്ടുമാറി, വളരെ പക്വതയുള്ള കഥാപാത്രത്തെ, റിയലിസ്റ്റിക്കായി തന്നെ ദിലീപ് അവതരിപ്പിച്ചു.

    നായിക കബനി

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    കബനിയായെത്തിയ നിഖില വിമലിന്റെ ഡീസന്റ് അരങ്ങേറ്റമാണ് ചിത്രത്തിലൂടെ. ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയുടെ വേഷത്തില്‍ സിനിമയിലെത്തിയ നിഖിലയുടെ നായികയായുള്ള അരങ്ങേറ്റമായിരുന്നു. ഒരു പുതുമുഖ നായികയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും അധികം നിഖിലയുടെ അഭിനയത്തില്‍ കണ്ടു

    മറ്റ് കഥാപാത്രങ്ങള്‍

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    സുഹാസിനി, ശശികുമാര്‍, ശ്രീനിവാസന്‍, മഞ്ജു പിള്ള, ലെന, ശങ്കര്‍ രാമകൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, സുധി കോപ, അഞ്ജലി അനീഷ്, സിദ്ധാര്‍ത് ശിവ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നു

    സാങ്കേതികം

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    സാങ്കേതികതയിലേക്കെത്തുമ്പോള്‍ സമീര്‍ ഹക്കിന്റെ ഛായാഗ്രഹണവും വിനീഷ് ബംഗ്ലന്റെ കലാസംവിധാനവും പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. മീഡിയ റൂം കാഴ്ചകളും അതിന്റെ ഉള്‍ക്കാഴ്ചകളും കാണിച്ചതില്‍ ഇവര്‍ക്ക് മുഖ്യ പങ്കുണ്ട്.

    പാട്ട്

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    ബിജിപാലിന്റെ ബാഗ്രൗണ്ട് സ്‌കോര്‍ കുഴപ്പമില്ല. എന്നാല്‍ പാട്ടുകള്‍ക്ക് പ്രേക്ഷകരെ സ്വധീനിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

    ബ്ലാക്ക് മാര്‍ക്ക്

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    ഒട്ടും അതിശയോക്തിയും നാടകീയതയും ഇല്ലാത്ത സിനിമ ആയതിനാല്‍ ഒരു പുസ്തകം വായിക്കുന്നതുപോലെ തോന്നിയേക്കാം. ആദ്യ പകുതി ചാനലുകളുടെ ഉള്‍ക്കാഴ്ചകളും ചില തമാശകളുമൊക്കെയായി കടന്നു പോയപ്പോള്‍ രണ്ടാം പകുതി അല്പം സീരിയസായി. ഒറ്റപ്പെടുന്ന വാര്‍ധക്യം, പുതിയ തലമുറയുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മീഡിയയില്‍ ജോലി ചെയ്യുന്നവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍...ഇങ്ങനെയുള്ള കാര്യങ്ങള്‍ എല്ലാതരം ആസ്വാദകര്‍ക്കും അഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

    മാര്‍ക്ക്, അഞ്ചില്‍ എത്ര

    നിരൂപണം: ലവ് 24 X 7 = റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ്

    ഓരോ പ്രേക്ഷകന്റെയും ആസ്വാദനാഭിരുചി വ്യത്യസ്തമാണ്. അത് മുന്നില്‍ കണ്ടു തന്നെ ചിത്രത്തെ ഒറ്റവാക്കില്‍ വലയിരുത്തിയാല്‍, ഒരു റിയലിസ്റ്റിക് എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് ലവ് 24x7. അഞ്ചില്‍ ഒരു രണ്ടര മാര്‍ക്ക് നല്‍കാന്‍ കഴിയുന്ന ചിത്രം

    English summary
    Love 24x7 Movie Review: A realistic romantic entertainer for the festival season. Love 24x7 is the love story which stars Dileep in the lead role. The movie marks the directorial debut of writer Sreebala K Menon. Suhasini Mani Ratnam essays a key role in the film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X