» 

ലക്കിസ്റ്റാറിന്റെ ജയറാമിന്റെയും ഭാഗ്യമായേക്കും

Posted by:

Rating:
3.0/5
എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍കിരണം ഉദിച്ചുവരുമെന്നു പറയാറുണ്ട്. അതുതന്നെയാണ് ജയറാമിന്റെ ജീവിതത്തില്‍ സംഭവിച്ചതും. ലക്കിസ്റ്റാര്‍ എന്ന ചിത്രം ജയറാമിന്റെ സിനിമാജീവിതത്തിലെ 25ാം വാര്‍ഷികത്തില്‍ ഭാഗ്യനക്ഷത്രമായിട്ടാണു വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അഞ്ചുചിത്രങ്ങള്‍തുടര്‍ച്ചയായി പരാജയപ്പെട്ട് അണ്‍ലക്കി സ്റ്റാറായി ജയറാം നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ചിത്രീകരണം കഴിഞ്ഞ്് ലക്കി സ്റ്റാര്‍ തിയറ്ററിലെത്തുന്നത്.

സത്യന്‍ അന്തിക്കാട് കുടുംബത്തിലെ രണ്ടാംതലമുറയില്‍പ്പെട്ട ദീപു അന്തിക്കാട് സംവിധാനം ചെയ്ത് ലക്കി സ്റ്റാര്‍ ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിക്കുമെന്നുറപ്പായി. കെട്ടുറപ്പുള്ള കഥയും നായികാനായകന്‍മാരുടെ ബോറടിപ്പിക്കാത്ത അവതരണവും കുടുംബബന്ധങ്ങള്‍ക്കു നല്‍കുന്ന പ്രാധാന്യമൊക്കെയായി ദീപു തന്നെ തിരക്കഥയെഴുതിയ ചിത്രം കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പായി. പേരുപോലെ തന്നെ നായകനായ ജയറാമിനും നായികയായ രചയ്ക്കും സംവിധായകന്‍ ദീപുവിനുമെല്ലാം ഭാഗ്യം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇത്.

സത്യന്‍ അന്തിക്കാടിന്റെ സഹോദരപുത്രനാണ് സംവിധായകന്‍ ദീപു. കണ്ടുവളര്‍ന്ന കളരി എന്ന നിലയ്ക്ക് ദീപു ചെയ്യുന്നതും അതേ പാറ്റേണിലുള്ള ചിത്രം തന്നെയായിരിക്കുമെന്നുറപ്പായിയിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല . സത്യന്‍ അന്തിക്കാട് നല്ലകാലത്തു ചെയ്ത നല്ല ചിത്രങ്ങളിലൊന്നുപോലെ ഈ ചിത്രവും മികച്ചു നില്‍ക്കുന്നു. നായികയായ രചനയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. മറിമായം എന്ന ടെലിവിഷന്‍ പരിപാരിയിലെ ആക്ഷേപഹാസ്യം മിടുക്കോടെ ചെയ്താണ് രചന മലയാളികളുടെ ഇടയില്‍ സ്ഥാനം പിടിക്കുന്നത്. ആദ്യചിത്രത്തിലും രചന മോശം വരുത്തിയില്ല. പലപ്പോഴും മെലോഡ്രാമയിലേക്കു വഴുതിപോകാവുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടും രചന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

മുകേഷ്, ടിജി രവി, മാമുക്കോയ, നന്ദകിഷോര്‍,പൂജ, ജയപ്രകാശ് കുളൂര്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍. സംവിധായകന്‍ ദീപുവും ഒരു വേഷം ചെയ്തിട്ടുണ്ട്. മിലന്‍ ജലീല്‍ ഈ വര്‍ഷം ആദ്യം നിര്‍മിക്കുന്ന ചിത്രമാണിത്. കഴിഞ്ഞവര്‍ഷം രണ്ടുചിത്രങ്ങള്‍ നിര്‍മിച്ച മിലന്‍ ജലീലിന് റണ്‍ ബേബി റണ്‍ മികച്ച നേട്ടം ഉണ്ടാക്കിക്കൊടുത്തിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് രസിക്കാവുന്ന വിധത്തിലാണ് ഇതിലെ രണ്ടുഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും പുതുമ സമ്മാനിച്ച ദീപു മലയാള സംവിധായകരില്‍ പെട്ടെന്നു തന്നെ ശ്രദ്ധേയനാകുമെന്നതില്‍സംശയമില്ല. കുടുംബപ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ചിത്രം ഇഷ്ടപ്പെടാനാണ് സാധ്യത.

അടുത്ത പേജില്‍
നര്‍മവും കണ്ണീരും കോര്‍ത്തിണക്കുന്നു

Read more about: deepu anthikad, rachana, jayaram, lucky star, review, നിരൂപണം, ദീപു അന്തിക്കാട്, ജയറാം, ലക്കി സ്റ്റാര്‍, രചന
English summary
Lucky Star tells the story of Ranjith, whose aim in life is to become a rich man and thus to lead a happy. But all his attempts failed miserably. Read review
Please Wait while comments are loading...

Malayalam Photos

Go to : More Photos