twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പണമില്ലായ്മ സൃഷ്ടിയ്ക്കുന്ന വയ്യാവേലികള്‍

By Nirmal Balakrishnan

Next »

« Previous

Rating:
3.0/5
ജീവിക്കാന്‍ പണം വേണം. അത് എല്ലാവരുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ്. സിനിമാനടനാകാന്‍ ചെന്നൈയില്‍ എത്തിയ രഞ്ജിത്തിന്റെ ജീവിതത്തിലും പണമില്ലായ്മയ്ക്കു വലിയ പ്രാധാന്യമുണ്ട്. ഇപ്പോള്‍ സിനിമയുടെ കോസ്റ്റിയൂം ഡിസൈനറായ രഞ്ജിത്ത് (ജയറാം) കോടമ്പക്കത്ത് ഒരു തയ്യല്‍ക്കട നടത്തുകയാണ്.

ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്ന ജാനകി (രചന)യാണ് രഞ്ജിത്തിന്റെ ഭാര്യ. പൊങ്ങച്ചവും സ്‌നേഹവും ഒരുപോലെയുള്ളവള്‍. വിവാഹത്തോടെ ജൂനിയര്‍ ആര്‍ടിസ്റ്റ് പണി വിട്ടു. ഇനി നായികവേഷം കിട്ടിയാല്‍ ചെയ്യാമെന്നാണ് ജാനകി പറയുന്നത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്‌സിറ്റുകളെ വിതരണം ചെയ്യുന്ന ആളോ(മാമുക്കോയ)ട് അതാണവള്‍ പറയുന്നത്.

Pooja

ഡോ. ജോസഫ് ചിറ്റിലപ്പള്ളി(മുകേഷ്) വന്ധ്യതാചികില്‍സ നടത്തുന്ന ആളാണ്. അമേരിക്കന്‍ ദമ്പതികളായ സ്വപ്‌ന (പൂജ)യ്ക്കും ഭര്‍ത്താവിനും (ദീപു അന്തിക്കാട്) ഇവിടെ ഗര്‍ഭപാത്രം വാടയ്‌ക്കെടുത്ത് കുട്ടിയെ ജനിപ്പിക്കണം. അവര്‍ക്കു പറ്റിയ സ്ത്രീയെ തേടിനടക്കുകയാണ് ജോസഫ്. മുന്‍പരിചയത്തില്‍ അയാള്‍ രഞ്ജിത്തിനെ സമീപിക്കുന്നു. ആരെയും കിട്ടാതാകുമ്പോള്‍ പത്തുലക്ഷത്തിനു വേണ്ടി രഞ്ജിത്തിന്റെ ഭാര്യ ജാനകി തയ്യാറാകുന്നു.

അഞ്ചുലക്ഷം ആദ്യം. ബാക്കി പ്രസവം കഴിഞ്ഞ്. പ്രസവം കഴിഞ്ഞ് കുട്ടിയെ കൊടുക്കാന്‍ ചെന്നപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞിരുന്നു. അമേരിക്കന്‍ ദമ്പതിമാര്‍ അപ്പോഴേക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഒടുവില്‍ കുഞ്ഞിനെ രഞ്ജിത്തും ഭാര്യയും നോക്കുന്നു.അവര്‍ക്കുള്ളത് ഒരു മകളായിരുന്നു. അവളുടെ അനുജന്‍ ലക്കിയായി ഈ മകന്‍ വളര്‍ന്നു. അവന്‍ വന്നതോടെ ഇവരുടെ ജീവിതത്തില്‍ ഭാഗ്യം വരികയാണ്.

പുതിയ ടെക്‌സറ്റൈല്‍ ബിസിനസ് തുടങ്ങാന്‍ ലോണ്‍ കിട്ടുന്നു. അത് തുടങ്ങി നല്ല നിലയിലെത്തുന്നു. റോളര്‍ സ്‌കേറ്റിങ്ങില്‍ മിടുക്കനാണ് കൊച്ചുപയ്യനായ ലക്കി. റോഡിലൂടെ റോളര്‍ സ്‌കേറ്റിങ് ചെയ്തുപോകുമ്പോള്‍ അവന്‍ തുറന്നുവച്ച മാന്‍ഹോളില്‍ വീണുപോകുന്നു. അവനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇന്റര്‍നെറ്റിലൂടെ കണ്ട് യഥാര്‍ഥ അമ്മ സ്വപ്‌നയാകെ പ്രശ്‌നത്തിലാകുന്നു. മകനെ തിരികെ കിട്ടാന്‍ അവര്‍ നാട്ടിലെത്തുന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. സ്വന്തം മകനെപോലെ വളര്‍ത്തുന്ന ലക്കിയെ വിട്ടുകൊടുക്കാന്‍ രഞ്ജിത്തും ഭാര്യയും തയ്യാറല്ല. മകനെ കിട്ടാന്‍ നിയമവഴിക്കുപോകുമെന്ന് സ്വപ്‌നയുംപറയുന്നു. ഡോ. ജോസഫ് ചിറ്റിലപ്പള്ളിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല.

ലക്കി ഇനി ആരുടെമകനാകും. അവനെ അമേരിക്കയിലേക്കു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന സ്വപ്‌നയുടെയോ ഇവിടെ സ്വന്തം മകനായി കാണുന്ന രഞ്ജിത്തിന്റെയോ? അതാണു ക്ലൈമാക്‌സിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. സിനിമയുടെ പരസ്യം പോലെ അല്‍പം രസത്തോടെയും അല്‍പം കണ്ണീരോടെയും മാത്രമേ ഈ സിനിമ കാണാന്‍ പറ്റൂ. പ്രേക്ഷകന്റെ പള്‍സ് അറിഞ്ഞുകൊണ്ടാണ് ദീപു അന്തിക്കാട് ലക്കി സ്റ്റാര്‍ ചെയ്തിരിക്കുന്നത്. എവിടെയം ബോറടിപ്പിക്കാതെ അനാവശ്യ ടിസ്റ്റുകളിലൂടെ പ്രേക്ഷകനെ പറ്റിക്കാതെ സിനിമ മുന്നോട്ടുപോകുന്നു. ന്യൂ ജനറേഷന്‍ ബഹളത്തില്‍ നിന്ന് അല്‍പം ആശ്വാസം പകരുന്നതായിരിക്കും ലക്കിസ്റ്റാര്‍.

അടുത്ത പേജില്‍

ഭാഗ്യനക്ഷത്രവുമായി ജയറാമിന്റെ തിരിച്ചുവരവ്ഭാഗ്യനക്ഷത്രവുമായി ജയറാമിന്റെ തിരിച്ചുവരവ്

Next »

« Previous

English summary
Lucky Star tells the story of Ranjith, whose aim in life is to become a rich man and thus to lead a happy. But all his attempts failed miserably. Read review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X