twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിച്ചു മരിക്കുന്നവരുടെ അപ്പോത്തിക്കിരി

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/reviews/madhav-ramadasans-new-movie-appothikkiri-review-2-124596.html">Next »</a></li></ul>

    ഡോക്ടര്‍ വിജയ് നമ്പ്യാര്‍. അപ്പോത്തിക്കിരി എന്ന മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പ്രമുഖനായ ന്യൂറോ സര്‍ജനാണ്. വിജയ് നമ്പ്യാരി(സുരേഷ്‌ഗോപി)ല്‍ പ്രതീക്ഷയര്‍പ്പിച്ച് കോടിക്കണക്കിനു രൂപയാണ് ആശുപത്രി മുതലാളിമാര്‍ ആശുപത്രിയില്‍ ചെവലിട്ടിരിക്കുന്നത്. ആക്‌സിഡന്റില്‍ ചലനശേഷി നഷ്ടപ്പെട്ടുകൊണ്ട് വിജയ് നമ്പ്യാരെ ഈ ആശുപത്രിയില്‍ തന്നെ കൊണ്ടുവരികയാണ്. അദ്ദേഹത്തിന്‌റെ ഭാര്യ നളിനി (അഭിരാമി) ഇതേ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്. പരുക്കേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുപോകുന്ന അവസ്ഥയിലെത്തിയിരിക്കുന്ന വിജയ് നമ്പ്യാരെ രക്ഷപ്പെടുത്താനുള്ള സാധ്യത വിരളമാണെന്നാണ് സഹ ഡോക്ടര്‍മാര്‍ പറയുന്നത്.

    ഈ സമയത്താണ് ഇദ്ദേഹം ചികില്‍സിച്ചിരുന്ന സുബി ജോസഫ് (ജയസൂര്യ) അദൃശ്യസാന്നിധ്യമായി കടന്നുവരുന്നത്. സുബി സ്വന്തം ജീവിതംപറയുമ്പോഴാണ് കേരളത്തിലെ ആശുപത്രികളില്‍ നടക്കുന്ന മരുന്നുപരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. വിദേശകമ്പനികളുടെ മരുന്നുകള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സയുടെ പേരില്‍ കുത്തിവയ്ക്കുകയാണ്. മനുഷ്യരെ ഗിനിപന്നികളായി പരീക്ഷിക്കുന്നു. അത്തരം പരീക്ഷണങ്ങള്‍ക്ക് ഇരയായ ആളാണ് സുബി.

    Suresh Gopi Apothikkiri

    കമ്പംമേട്ടിലെ പാവപ്പെട്ടൊരു കുടുംബത്തില്‍ നിന്നാണ് സുബി വരുന്നത്. അച്ഛന്‍(ഇന്ദ്രന്‍സ്), അമ്മ (സീമ ജി. നായര്‍), സഹോദരന്‍ (നീരജ് മാധവ്) എന്നിവര്‍ക്കൊപ്പം മാറാതലവേദനയുമായിട്ടാണ് സുബി വരുന്നത്. വിജയ് നമ്പ്യാരാണ് സുബിയെ ചികില്‍സിക്കുന്നത്. ആശുപത്രിയില്‍ കെട്ടാന്‍ പണമില്ലാതെ വന്നപ്പോള്‍ സൗജന്യ ചികില്‍സയുടെ പേരില്‍ അവനില്‍ ഡോക്ടര്‍ മരുന്നുപരീക്ഷണം നടത്തുന്നു. എന്നാല്‍ മുമ്പ് താന്‍ നടത്തിയ പരീക്ഷണത്തില്‍ മരിച്ചു പോയവരും ഇപ്പോള്‍ മരിച്ചുജീവിക്കുന്നവരും ഡോക്ടറുടെ ഉറക്കം കെടുത്തുന്നു. എന്നാല്‍ ആശുപത്രി ഉടമകളോട് എതിര്‍ത്തുപറയാന്‍ ഡോക്ടര്‍ക്കു കഴിയുന്നുമില്ല. വളരെയധികം മാനസിക സംഘര്‍ഷം അനുഭവിച്ചുകൊണ്ടാണ് ഡോക്ടര്‍ ജീവിക്കുന്നത്.

    അപ്രതീക്ഷിതമായി അയാള്‍ താന്‍ ചികില്‍സവരെ പലയിടത്തായി കാണുന്നു. ഒരു മായയിലെന്നപോലെ അവര്‍ കടന്നുവരുമ്പോള്‍ ഡോക്ടറുടെ ജീവിതം താളം തെറ്റുന്നു. അതാണ് അയാളെ അപകടത്തില്‍കൊണ്ടെത്തിക്കുന്നതും. ദൈവത്തിന്റെ കൈകള്‍ സാത്താന്റെ കൈ ആയിപോയപ്പോള്‍ ദൈവം തന്നെ നല്‍കിയ ശിക്ഷ. ജീവച്ഛവമായി കിടക്കുന്ന ഈ ഡോക്ടറില്‍ പോലും ആശുപത്രി അധികൃതര്‍ മരുന്നുപരീക്ഷണത്തിനു തയാറാകുന്നു എന്നത് നെഞ്ചിടിപ്പിക്കുന്നൊരു അനുഭവമായി മാറുകയാണ്.

    എന്നാല്‍ ആയിരങ്ങളുടെ പ്രാര്‍ഥനാഫലമായി ഡോക്ടര്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. ആ തിരിച്ചുവരവ് പലതും പുറത്തുപറയുന്നു. അതാണ് അപ്പോത്തിക്കരിയുടെ തുടര്‍ സംഭവങ്ങള്‍.

    <ul id="pagination-digg"><li class="next"><a href="/reviews/madhav-ramadasans-new-movie-appothikkiri-review-2-124596.html">Next »</a></li></ul>

    English summary
    Super Performance of Jayasurya and Asif Ali in Madhav Ramadasan's new movie 'apothecary'. A must watch movie. Read Appothikkiri Moview Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X