twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഡോക്ടര്‍മാര്‍ കണ്ടിരിക്കേണ്ട അപ്പോത്തിക്കിരി

By Nirmal Balakrishnan

Next »

« Previous

ദൈവത്തിന്റെ കൈകളാണ് ഒരു ഡോക്ടറുടേത്. ദൈവത്തിനു നേരിട്ടു ചെയ്യാന്‍ സാധിക്കാത്തത് ഡോക്ടറുടെ കൈകളിലൂടെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ ദൈവത്തിന്റെ കൈകള്‍ ഇന്നു ശുദ്ധമാണോ? ആതുരാലയമല്ല അറവുശാലയോ എന്നു തോന്നിപ്പോകില്ലേ ചില ആശുപത്രികളില്‍ പോയാല്‍. മരുന്നുപരീക്ഷണത്തിന്റെ കാണാപ്പുറങ്ങളിലേക്കു കൊണ്ടുപോകുന്ന മാധവ് രാംദാസിന്റെ അപ്പോത്തിക്കിരി എന്ന പുതിയ ചിത്രമായിരിക്കും വരും ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നു. മരുന്നിനു പകരം മരണം നല്‍കുന്ന ഡോക്ടര്‍മാരെയെല്ലാം ഇരുത്തിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ചിത്രം കേരളം ഒന്നടങ്കം കാണേണ്ടതാണെന്നു നിസംശയം പറയാം.

മലയാളത്തില്‍ അടുത്തിടെ റിലീസ് ചെയ്ത് സൂപ്പര്‍ഹിറ്റായ ചിത്രങ്ങളുടെ ഫോര്‍മുലയില്‍ ഒരു ചിത്രമല്ല അപ്പോത്തിക്കിരി. ആ പ്രതീക്ഷയോടെ ആരും സിനിമ കാണാനും പോകരുത്. ജയസൂര്യയും ആസിഫ് അലിയും അഭിനയിക്കുന്നതിനാല്‍ ബാംഗഌര്‍ ഡെയ്‌സ് പോലെയോ വിക്രമദാത്യന്‍ പോലെയൊ ഉള്ളൊരു ചിത്രമല്ല അപ്പോത്തിക്കരി. നമ്മുടെ സമൂഹത്തിലെ ക്രൂരയാഥാര്‍ഥ്യങ്ങളെയാണ് സംവിധായകന്‍ എടുത്തുകാണിക്കുന്നത്. മരുന്നു പരീക്ഷണത്തിനു വിധേയരാകുന്ന രോഗികള്‍ പരീക്ഷണം നടത്തുന്ന ഡോക്ടറുടെ ജീവിതത്താളം തെറ്റിക്കുന്നതും ഒടുവില്‍ അദ്ദേഹം ദൈവത്തിന്റെ കൈ ആയി പ്രവര്‍ത്തിക്കുന്നതുമാണ് പ്രമേയം.

Apothikari
ഏറെക്കാലത്തിനു ശേഷം സുരേഷ്‌ഗോപി അഭിനയിക്കുന്നൊരു ചിത്രമാണിത്. ജയസൂര്യ, ആസിഫ് അലി, മീരാ നന്ദന്‍, ഇന്ദ്രന്‍സ്, അരുണ്‍, രാഘവന്‍, നീരജ് മാധവ്, തമ്പി ആന്റണി, ജയരാജ് വാര്യര്‍ എന്നിവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറക്കൊലത്തിനു ശേഷം അഭിരാമി അഭിനയിക്കുന്നൊരു ചിത്രം കൂടിയാണിത്.

മാധവ് രാംദാസ് തന്നെയാണു കഥ എഴുതിയത്. തിരക്കഥ, സംഭാഷണം മാധവ് രാംദാസും ഹേമന്ത്കുമാറും. ഹരിനായരുടെ കാമറാണ് പ്രേക്ഷകരെ സിനിമ ഇഷ്ടപ്പെടാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ, ഇരുത്തി ചിന്തിപ്പിക്കുന്നൊരു ചിത്രമാണ് അപ്പോത്തിക്കരി. ജയസൂര്യയുടെയും സുരേഷ്‌ഗോപിയുടെയും പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്. ജയസൂര്യ എന്ന നടനിലെ പ്രതിഭയെ ആണ് മാധവ് രാംദാസ് ഈ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. എന്തുകൊണ്ടും കണ്ടിരിക്കാവുന്ന ഒരു ചിത്രമാണെന്ന് ഉറപ്പിച്ചു പറയാം. കേരളത്തിലെ ഡോക്ടര്‍മാരെങ്കിലും ഈ ചിത്രം കണ്ടിരുന്നെങ്കില്‍ ഒത്തിരിപേരിലെ നന്മ ഒന്നുകൂടി തിളങ്ങുമെന്ന് ഉറപ്പാക്കാം.

Next »

« Previous

English summary
Super Performance of Jayasurya and Asif Ali in Madhav Ramadasan's new movie 'appothikkiri'. A must watch movie. Read Appothikkiri Moview Review,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X