twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫയര്‍മാന്‍ പ്രേക്ഷകാഭിപ്രായം: മുള്‍മുനയില്‍ നിര്‍ത്തി ആദ്യ പകുതി

    By Aswathi
    |

    മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ഫയര്‍മാന്‍ അങ്ങനെ തിയേറ്ററുകളിലെത്തി. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ഗംഭീരം അല്ല അതുക്കു മേലെ, അത്ഭുത വിജയം, കിടിലം ഇങ്ങനെ പോകുന്നു ഫേസ്ബുക്ക്, ട്വിറ്റര്‍ കമന്റുകള്‍.

    വിജയ് എന്ന ഫയര്‍മാന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വിജയ് യുടെ വലം കൈയ്യും സബ് ഓര്‍ഡിനേറ്ററുമായ ഷാജഹാന്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തിലെത്തുന്നു. ഷെറിന്‍ തോമസ് ഐ പി എസ് എന്ന കഥാപാത്രമായെത്തിയ നൈല ഉഷയാണ് ചിത്രത്തിലെ കേന്ദ്ര നായികാവേഷം ചെയ്തത്. സലിം കുമാര്‍, സിദ്ദിഖ്, ശിവാജി ഗുരുവായൂര്‍, ശ്രീരാഗ് നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ മര്‍മ്മപ്രധാനമായ റോളിലെത്തുന്നു.

    fireman

    ആദ്യ പ്രേക്ഷകാഭിപ്രായം ലഭിയ്ക്കുമ്പോള്‍, മികച്ചൊരു ത്രില്ലര്‍ മൂഡ് ചിത്രമെന്നാണ് വിലയിരുത്തല്‍. പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുന്നതാണ് ആദ്യ പകുതി. ചില ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമാണ് രണ്ടാ പകുതി. ചിത്രം നിരാശപ്പെടുത്തുന്നുണ്ടെങ്കില്‍ അത് ക്ലൈമാക്‌സിന്റെ ഭാഗത്തായിരിക്കും എന്ന് അഭിപ്രായപ്പെടാത്തവരുമില്ല. എന്തു തന്നെയായാലും ദീപു കരുണാകരന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് മുന്‍നിരയിലാണ് ഫയര്‍മാന്‍.

    ചിത്രത്തിലെ റിയല്‍ ഹീറോ മമ്മൂട്ടി തന്നെയാണ്. സാഹസിക രംഗങ്ങളൊക്കെ വളരെ യാഥാര്‍ത്ഥ്യത്തോടെ തന്നെ അദ്ദേഹം അവതരിപ്പിച്ചു. ത്രില്ലര്‍ ചിത്രങ്ങളിലേക്കുള്ള മമ്മൂട്ടിയുടെ മടങ്ങിപ്പോക്കാണെന്നാണ് ആരാധകരുടെ പക്ഷം. പെയ്തിറങ്ങിയ വര്‍ഷത്തിന് ശേഷം കത്തിയെരിയുന്ന ഫയര്‍മാന്‍ എന്ന ഉപമ തെറ്റില്ലെന്ന് തോന്നുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ വേഷത്തോട് നീതി പുലര്‍ത്തി. അഞ്ചില്‍ നാല് മാര്‍ക്കാണ് പ്രേക്ഷകര്‍ ചിത്രത്തിന് നല്‍കുന്നത്.

    English summary
    Fireman, the Mammootty starrer action-thriller directed by Deepu Karunakaran has released today. The movie is receiving positive reviews from the audience and is already declared as a hit. Along with Mammootty, young actor Unni Mukundan also plays a pivotal role.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X