twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മസാല റിപബ്ലിക് ഈസ് വെരി ഡെയ്ഞ്ചറസ്

    By Soorya Chandran
    |

    മസാല റിപ്പബ്ലിക് എന്ന സിനിമ കാണാന്‍ പോകുന്നവരോടെല്ലാം ഈ ഒരു മുന്നറിയിപ്പ് തന്നെയാണ് നല്‍കാനുള്ളത്. മസാല റിപ്പബ്ലിക് ഈസ് വെരി ഡെയ്ഞ്ചറസ്.

    നിയമ പ്രകാരമുള്ള മുന്നറിയിപ്പ് പോലെ ഈ വാചകം സിനിമയുടെ പോസ്റ്ററുകളില്‍ ചേര്‍ക്കേണ്ടതാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും, അവര്‍ കടുത്ത ഇന്ദ്രജിത്ത് ഫാന്‍ ആണെങ്കില്‍ പോലും തോന്നുക ഇതേ വികാരമാണ്. പ്രേക്ഷകരെ അത്രത്തോളം നിരാശപ്പെടുത്തുന്നുണ്ട് വൈശാഖ് ജിഎസ് സംവിധാനം ചെയ്ത ഈ സിനിമ.

    കേരളത്തിലെ പാന്‍ മസാല നിരോധനവും അതേ തുടര്‍ന്ന് നിലവില്‍ വരുന്ന ആന്റി ഗുഡ്ക സ്ക്വാഡും അവരുടെ പ്രവര്‍ത്തനങ്ങളും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം. എന്തൊക്കെ പറഞ്ഞാലും, അന്യ സംസ്ഥാന തൊഴിലാളികളെ അഭിസംബോധന ചെയ്ത ആദ്യ മലയാള ചിത്രം എന്ന ക്രെഡിറ്റ് മസാല റിപ്പബ്ലിക്കിന് എടുക്കാവുന്നത്.

    ആന്റി ഗുഡ്ക സ്ക്വാഡിന്റെ തലവനായെത്തുന്ന ആളാണ് എസ് ഐ ശംഭു എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. കേരളം മുഴുവനും ഉള്ള ഒരു സ്‌ക്വാഡിന്റെ തലവനായി വെറും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ആണ് നിയമിച്ചത് എന്ന കാര്യം നമുക്ക് മനപ്പൂര്‍വ്വം മറക്കാം... എന്നാലും മസാല റിപ്പബ്ലിക് എന്ന സിനിമയെ അങ്ങനെ മറക്കാന്‍ പറ്റില്ല.

    ഇന്ദ്രജിത്തിന്റെ പോലീസ് വേഷം

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന് ശേഷം ഇന്ദ്ര ജിത്തിന്റെ തകര്‍പ്പന്‍ പോലീസ് വേഷം എന്നൊക്കെയായിരുന്നു പരസ്യത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആ പരസ്യവാചകത്തോട് അല്‍പം പോലും സിനിമ നീതി പുലര്‍ത്തുന്നില്ല.

    ആളൊഴിഞ്ഞ കസേരകള്‍

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    സിനിമ റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ തന്നെ ആളൊഴിഞ്ഞ കസേരകളായിരുന്നു തീയേറ്ററുകളില്‍ കാണാനായത്.

    നല്ല നടന്‍മാര്‍, പക്ഷേ സിനിമ പോര

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    മികച്ച നടന്‍മാരെ കിട്ടിയിട്ടും അവരെ വേണ്ടതുപോലെ ഉപയോഗിക്കാനുള്ള കെല്‍പ് സിനിമക്ക് ഇല്ലാതെ പോയി എന്നതാണ് ഗതികേട്. ഇന്ദ്രജിത്തും
    ബാലചന്ദ്രനും, അന്യ സംസ്ഥാന തൊഴിലാളികള്‍ പോലും അഭിനയത്തിന്റെ കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

    കഥയറിയാതെ പോയോ...

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ എന്താണ് കഥ എന്ന് അറിയാതെ പോയോ എന്നാണ് സംശയം. സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന സംശയം കാഴ്ചക്കാര്‍ക്കൊപ്പം സംവിധായകനും അനുഭവിച്ചിട്ടുണ്ടാകും.

    വിനായകന്‍

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    പതിവ് കോമഡി കഥാപാത്രങ്ങളില്‍ നിന്ന് മാറി വിനായകനെ പോലുള്ള ഒരു നടന് ശക്തിയുള്ള കഥാപാത്രം നല്‍കുന്ന സിനിമയായിരിക്കും എന്നായിരുന്നു അദ്യം പ്രതീക്ഷിച്ചത്. എല്ലാ കാഥാപാത്രങ്ങളേയും പോലെ തന്നെ വിനായകന്റെ ബംഗാളി ബാബുവും അവസാനിച്ചു.

    അന്യ സംസ്ഥാന തൊഴിലാളികള്‍

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    പാന്‍ മസാല നിരോധനം എങ്ങനെ അന്യ സംസ്ഥാന തൊഴിലാളികളെ ബാധിക്കുന്നു എന്നതിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ആദ്യമായി ഇത്തരം പാര്‍ശ്വവത്കരിക്കപ്പെട്ട തൊഴിലാളികളുടെ കഥ പറയുന്ന ചിത്രമെന്ന പ്രത്യേകത എന്തായാലും മസാല റിപ്പബ്ലിക്കിന് അവകാശപ്പെടാം.

    സണ്ണി വെയ്ന്‍ എന്തിനാ

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    സിനിമയിലെ പല കാഥാപാത്രങ്ങളുടേയും ആവശ്യകത തന്ന എന്താണെന്ന് സംശയം തോന്നും. എന്നാല്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രം
    സത്യത്തില്‍ എന്തിനാണ് ആ സിനിമയില്‍ എന്ന് തോന്നിപ്പോാല്‍ തെറ്റ് പറയാന്‍ പറ്റില്ല

    ആക്ഷേപ ഹാസ്യമോ

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    സിനിമയുടെ ചില ഭാഗങ്ങള്‍ കണ്ടാല്‍ തോന്നും ഇതൊരു ആക്ഷേപഹാസ്യ സാധനമാണോ എന്ന്. ബാലചന്ദ്രന്‍ അവതരിപ്പിച്ച രാഷ്ട്രീയ നേതാവിന്റെ കഥാപാത്രം ഇതിനൊരു ഉദാഹരണമാണ്.

    ക്ലൈമാക്‌സ്

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    അവസാനം എഴുതിക്കാണിക്കുമ്പോള്‍ മാത്രമേ സിനിമ തീര്‍ന്നു എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകന് മനസ്സിലാകുന്നുള്ളൂ. ഇനിയും എന്തൊക്കെയോ ബാക്കി സംഭവിക്കാനുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നതെന്ന് തോന്നുന്നു.

    ട്രെയ്‌ലര്‍ കണ്ട് സിനിമക്ക് കയറിയാല്‍

    എസ്‌ഐ ശംഭു ഈസ് വെരി ഡെയ്ഞ്ചറസ്

    ട്രെയ്‌ലര്‍ നോക്കി സിനിമ കാണാന്‍ ഇറങ്ങിയാല്‍ ഇങ്ങനെയിരിക്കും എന്ന സന്ദേശം മാത്രമാണ് ആത്യന്തികമായി മസാല റിപ്പബ്ലിക് നല്‍കുന്നത്.

    English summary
    Masala Republic is very Dangerous- Movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X