» 

കൊച്ചു കൊച്ചു സന്തോഷങ്ങളുമായി മോളിആന്റി

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

Rating:
3.5/5
നായികാപ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ ചുവടുവറപ്പിക്കുകയാണ് എന്നതിനു തെളിവാണ് രഞ്ജിത് ശങ്കറിന്റെ മോളി ആന്റി റോക്ക്‌സ്. നായകന്‍ പൃഥ്വിരാജ് ആണെങ്കിലും ഇതൊരു നായക പ്രാധാന്യമുള്ള ചിത്രമല്ല. ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്ത് സന്തോഷം കാണുന്ന മോളി ആന്റിയുടെ കഥയാണിത്. നാല്‍പ്പത്തഞ്ചു കഴിഞ്ഞ ബാങ്ക് ഉദോഗസ്ഥയായി രേവതി ഉജ്വല പ്രകടനം കാഴ്ചവച്ചപ്പോള്‍ നിലവിലെ ഇമേജില്‍ നിന്ന് മാറിയൊരു ചിത്രം ചെയ്യാന്‍ പൃഥ്വിരാജിനും സാധിച്ചു.

മോളി ആന്റി റോക്കിങ്

മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ക്കു തുടക്കം കുറിച്ചത് രഞ്ജിത് ശങ്കറിന്റെ കന്നി ചിത്രമായ പാസഞ്ചര്‍ ആയിരുന്നു. രണ്ടാം ചിത്രമായ പൃഥ്വിരാജ് നായകനായ അര്‍ജുനന്‍ സാക്ഷി തീരെ ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍ രഞ്ജിത് ശങ്കറിന്റെ സംഭാവന എല്ലാവരും മറന്നു. എന്നാല്‍ ക്രാഫ്റ്റുള്ള സംവിധായകനാണ് താനെന്ന് മോളി ആന്റി റോക്ക്‌സിലൂടെ രഞ്ജിത് തെളിയിക്കുകയാണ്. കഥയും തിരക്കഥയും സംഭാഷണവും നിര്‍മാണവും രഞ്ജിത് ശങ്കര്‍ തന്നെയാണ്.

ഒട്ടേറെ താരങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ മോളി ആന്റി റോക്ക്‌സിലൂടെ സാധിച്ചു. കെ.പി.എ.സി. ലളിതയുടെയും മാമുക്കോയയുടെയും അഭിനയമാണ് എടുത്തുപറയേണ്ടത്. കെ.പി.എ.സി. ലളിത വാവിട്ടു കരയാത്ത ചിത്രം എന്ന് പ്രത്യേകം എടുത്തു പറയാം. ഏതു ചിത്രമാണെങ്കിലും ലളിതയുടെ കരച്ചില്‍ നിര്‍ബന്ധമായിരുന്നു. അനാവശ്യ ഡ്രാമ ചിത്രീകരിക്കുന്ന സീനുകളിലൂടെ പ്രേക്ഷകരുടെ കണ്ണു നിറയിക്കാന്‍ ഈ നടിയെ കൊണ്ട് കരയിക്കുക പല സംവിധായകര്‍ക്കും നിര്‍ബന്ധമായിരുന്നു. എന്നാല്‍ അമ്മച്ചിയുടെ വേഷത്തിലൂടെ ലളിത തന്നെ സാന്നിധ്യം വ്യത്യസ്തമായി ചെയ്തിരിക്കുന്നു.

മാമുക്കോയ ആദ്യമായിട്ടായിരിക്കും ഒരു വക്കീല്‍ വേഷം ചെയ്തിട്ടുണ്ടാകുക. ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്ത ആളായിട്ടായിരുന്നു മാമുക്കോയ മിക്ക ചിത്രങ്ങളിലും കാണാറുള്ളത്. എന്നാല്‍ ഇവിടെ കാര്‍ട്ടൂണിസ്റ്റും നാടകക്കാരനുമായൊരു വക്കീലായിട്ടാണ് മാമുക്കോയ എത്തുന്നത്. പെരുമഴക്കാലത്തിനു ശേഷം മാമുക്കോയ നല്ലൊരു വേഷം ചെയ്ത ചിത്രം കൂടിയാണിത്.
മലയാളത്തില്‍ നിന്ന് തമിഴിലേക്കു ചേക്കേറിയ കൃഷ്ണകുമാര്‍ ഡോക്ടറുടെ വേഷത്തില്‍ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. റണ്‍ ബേബി റണ്ണിനേക്കാള്‍ കൃഷ്ണകുമാറിന് ശ്രദ്ധേയമായ വേഷമാണിതിലെ ഡോക്ടറുടെത്.

തിയറ്റര്‍ നിറഞ്ഞു നില്‍ക്കുന്ന പ്രേക്ഷകര്‍ക്കൊപ്പം നിങ്ങള്‍ക്ക് ഈ ചിത്രം കാണാന്‍ സാധിച്ചെന്നു വരില്ല. കാരണം നല്ലൊരു ചിത്രത്തിനു ലഭിക്കേണ്ട പബ്ലിസിറ്റി ഇനിയും മോളി ആന്റിക്ക് ലഭിച്ചിട്ടില്ല. നല്ലൊരു ചിത്രം കാണാന്‍ സാധിച്ചു എന്ന ചാരിതാര്‍ഥ്യം തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനുണ്ടാകും. സിനിമ സംവിധായകന്റെ കലയാണെന്ന് ചെറിയ ചെറിയ ചില കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് രഞ്ജിത് ശങ്കര്‍ തെളിയിച്ചു.

Read more about: molly aunty rocks, ranjith shankar, revathi, prithviraj, review, മോളി ആന്റി റോക്‌സ്‌, രഞ്ജിത് ശങ്കര്‍, രേവതി, പ്രിഥ്വിരാജ്, നിരൂപണം
English summary
After an enthusiastic debut with 'Passenger' and a dismal followup with 'Arjunan saakshy', soft ware techie turned director Ranjith Shankar, is back to grace with the new movie 'Molly Aunty Rocks'

Malayalam Photos

Go to : More Photos