twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ജയറാം തന്നെ മികച്ച നടന്‍

By Nirmal Balakrishnan

Next »

« Previous

മലയാളത്തില്‍ മിനിമം ഗാരന്റിയുള്ള നടനായിരുന്നു ജയറാം. ഏതു ചിത്രത്തില്‍ അഭിനയിച്ചാലും ആ ചിത്രം മലയാളിക്ക് ഇഷ്ടമാകും. കാരണം നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തിന്റെ കഥയായിരിക്കും ജയറാം ചിത്രങ്ങള്‍ പറയുക.

എന്നാല്‍ കഥാപാത്രങ്ങളെ ആവര്‍ത്തിച്ച് ചെയ്തതിലൂടെ ഈ മിനിമം ഗാരന്റി ജയറാമിനു നഷ്ടമായി. സല്‍സ്വഭാവി, ജീവിക്കാന്‍ പ്രയാസപ്പെടുന്നു, എല്ലാ കഴിവുമുണ്ടായിരിക്കും, കുടുംബ ഭാരംതലയില്‍ എന്നിങ്ങനെ ഏതു കഥാപാത്രമായാലും ജയറാമിനെ ആവര്‍ത്തിച്ച് കാണാന്‍ തുടങ്ങി. ജയരാം ആദ്യകാലത്ത് ചെയ്തിരുന്ന കഥാപാത്രങ്ങളെ കുറച്ചു വ്യത്യസ്തമായി ദിലീപ് അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ ജയറാമിന്റെ നിലനില്‍പ്പ് തന്നെ പ്രശ്‌നത്തിലായി.

ഇടക്കാലത്ത് എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടിരുന്ന ജയറാമിന് അക്കു അക്ബറിന്റെ വെറുതെ ഒരു ഭാര്യ എന്നചിത്രത്തിലൂടെ രണ്ടാംവരവ് സാധിച്ചു. എന്നാല്‍ തുടര്‍ന്നും കാര്യമായ ജയം നേടാന്‍ ജയറാമിനു സാധിച്ചില്ല. എം.പത്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍, ഉലകം ചുറ്റും വാലിബന്‍ എന്നിങ്ങനെയുള്ള മൂന്നാംകിട ചിത്രങ്ങളില്‍ അഭിനയിച്ച ജയറാം തന്റെ ജനപ്രിയത വീണ്ടും നഷ്ടമാക്കി. അടുത്തിടെ റിലീസ് ചെയ്ത രണ്ടു ചിത്രങ്ങള്‍ മദിരാശി, ജിഞ്ചര്‍- വന്‍പരാജയമാണ് ജയറാമിനു സമ്മാനിച്ചത്.

എന്നാല്‍ കമലിന്റെ നടന്‍ ജയറാമിന് നല്ലൊരു തിരിച്ചവരവിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിലെ ദേവദാസ് എന്ന നാടക സംവിധായക- നടന്റെ ജീവിത വളര്‍ച്ചയും തളര്‍ച്ചയും ഗംഭീരമായി അവതരിപ്പിക്കാന്‍ ജയറാമിനു സാധിച്ചു. പലപ്പോഴും നാടകത്തിന്റെ അതിപ്രസരം ജയറാമിന്റെ കഥാപാത്ത്രത്തിലേക്ക് സന്നിവേശിക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ ജയറാമിനു സാധിച്ചു.

നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മികച്ച വേഷമൊന്നും അവതരിപ്പിക്കാന്‍ ജയറാമിനു സാധിച്ചിരുന്നില്ല. ശേഷം, തീര്‍ഥാടനം, തൂവല്‍ക്കൊട്ടാരം എന്നിങ്ങനെ കുറച്ചു ചിത്രങ്ങള്‍ മാത്രമേ ഓര്‍മയില്‍ നില്‍ക്കുന്നതായുള്ളൂ. ആ പ്രശ്‌നമെല്ലാം കമലിന്റെ നടനിലൂടെ പരിഹരിക്കപെടും. ജയറാമിലെ നടന് അംഗീകാരം ലഭിക്കുന്നത് ദേവദാസിലൂടെയായിരിക്കും. സിനിമയുടെ ഒടുക്കം ജയറാം കാഴ്ചവയ്ക്കുന്ന പ്രകടനം തന്നെയാണ് നടന്റെ വിജയം. നടന്റെ വിജയം ജയറാമിന് അര്‍ഹതപ്പെട്ടതു തന്നെ.

നടന്‍- നാടകത്തിന്റെ ജീവിതം പറയുന്ന സിനിമ നടന്‍- നാടകത്തിന്റെ ജീവിതം പറയുന്ന സിനിമ

Next »

« Previous

English summary
lay is the thing. But is the stage bigger than life itself? This is the central question in director Kamal’s 'Nadan', which showcases a small group of individuals who lived and died for the stage and brings out the drama behind the drama.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X