twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ദിലീപിനെ സഹായിക്കാന്‍ ചന്ദ്രേട്ടനെത്തി

    By Nirmal Balakrishnan
    |

    ചിലരെ സഹായിക്കാന്‍ ചിലപ്പോള്‍ ചില ഏട്ടന്‍മാര്‍ വരും. അതുപോലൊയൊരു ഏട്ടനാണ് ഇപ്പോള്‍ ദിലീപിനെയും സഹായിക്കാന്‍ എത്തിയിരിക്കുന്നത്-ചന്ദ്രേട്ടന്‍. ഓര്‍മയുണ്ടോ. മുമ്പ് എല്ലാ സിനിമയും തകര്‍ന്നു തരിപ്പണമായി ഇരിക്കുന്ന കാലത്താണ് മോഹന്‍ലാലിനെ സഹായിക്കാന്‍ ഒരു ഏട്ടന്‍ വന്നത്- ബാലേട്ടന്‍. ആ ഏട്ടന്റെ സഹായത്തോടെ ലാല്‍ കര കയറി. ഇപ്പോഴിതാ ദിലീപിനെയും ചന്ദ്രേട്ടന്‍ കരകയറാന്‍ സഹായിക്കുന്നു.

    ആളുകളെ വെറുപ്പിക്കുന്ന തറ കോമഡിയുമായി നില്‍ക്കുകായായിരുന്നു ദിലീപ് അടുത്തകാലത്ത്. ചെയ്തു മടുത്ത കഥാപാത്രങ്ങളെ വീണ്ടും വീണ്ടും ചെയ്ത് പ്രേക്ഷകരെ കൂടുതല്‍ മടുപ്പിക്കുന്ന അവസ്ഥ. അത് ചെയ്യുന്നത് ഏറ്റവും അടുത്ത സുഹൃത്തുക്കളായ സിബി കെ തോമസ്-ഉദയകൃഷ്ണ കൂട്ടുകെട്ടും. സംവിധായകര്‍ ആരായാലും തിരക്കഥ ഇവര്‍ തന്നെയാകും. രണ്ടുകുടുംബങ്ങളുടെ പോരു മാത്രമേ ഈ രണ്ടു സുഹൃത്തുക്കള്‍ക്കും അറിയൂ. ആ പ്രമേയം മാറ്റിയും മറിച്ചും വീണ്ടും വീണ്ടും കൊണ്ടുവരും. ഏറ്റവും ഒടുവില്‍ റിലീസായിരുന്ന മര്യാദ രാമന്‍ മുന്‍പ് വന്ന കാര്യസ്ഥന്‍ എന്ന ചിത്രത്തിലെ പ്രമേയം മാറ്റിയിട്ടതായിരുന്നു. അതുകൊണ്ടു തന്നെ ദിലീപ് സിനിമയോട് പ്രേക്ഷകര്‍ക്ക് മടുപ്പു വന്നിരുന്നു. മര്യാദ രാമന്‍ ഒരാഴ്ച പോലും തികച്ചോടിയിരുന്നില്ല.

    chandrettan-evideya

    അങ്ങനെ ഒരേചക്കില്‍ തന്നെ കിടന്നാടുമ്പോഴാണ് സിദ്ദാര്‍ഥ് ഭരതന്റെ ചന്ദ്രേട്ടന്‍ എവിടെയാ എത്തുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ജീവിതഗന്ധിയായ കഥയാണ് ഈ സിനിമയുടെ ആത്മാവ്. ദിലീപിന്റെ പല ചിത്രങ്ങള്‍ക്കും ഇലാല്തിരുന്നതും അതുതന്നെയായിരുന്നു. പുതിയ ചിത്രങ്ങളില്‍ ഏറ്റവുമധികം നല്ലതെന്ന പേരു നേടി അങ്ങനെ ചന്ദ്രേട്ടന്‍ മുന്നേറുകയാണ്.

    2003ല്‍ മോഹന്‍ലാലും ഇതേപോലെയൊരു അവസ്ഥയിലായിരുന്നു. താണ്ഡവം, ഒന്നാമന്‍, ചതുരംഗം, മിസ്റ്റര്‍ ബ്രഹ്മചാരി, കിളിച്ചുണ്ടന്‍ മാമ്പഴം എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ട് ലാല്‍ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വി.എം. വിനുവിന്റെ ബാലേട്ടന്‍ വരുന്നതും സൂപ്പര്‍ഹിറ്റാകുന്നതും. ടി. എ. ഷാഹിദിന്റെ ജീവിതഗന്ധിയായ കഥയായിരുന്നു ബാലേട്ടനെ ഇത്രയും ജനപ്രിയമാക്കിയത്. കൂടെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും.

    ഇത്തരമൊരു അവസ്ഥയില്‍ മമ്മൂട്ടിക്കും ഒരു ഏട്ടന്‍ സഹായത്തിനെത്തിയിരുന്നു. വല്യേട്ടന്‍. മേഘം, തച്ചിലേടത്തു ചുണ്ടന്‍, ഏഴുപുന്ന തരകന്‍, പല്ലാവൂര്‍ ദേവനാരായണന്‍ എന്്‌നീ ചിത്രങ്ങള്‍ പരാജയപ്പെട്ടു നില്‍ക്കുന്ന സമയത്താണ് ഷാജി കൈലാസ് സംവിധാനം ചെയ്ത വല്ല്യേട്ടന്‍ എത്തുന്നത്. മമ്മൂട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ആ ചിത്രം.

    അതാണു പറഞ്ഞത് പലരും തകര്‍ന്നിരിക്കുമ്പോള്‍ സഹായിക്കാന്‍ ഒരു ചേട്ടന്‍ വരുമെന്ന്. ദിലീപിനെ സഹായിക്കാന്‍ ചന്ദ്രേട്ടനുമെത്തി.

    English summary
    Movie Revie: Dileep's Chandreattan Evideya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X