twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇയ്യോബ് എന്നാല്‍ ലാല്‍

    By Nirmal Balakrishnan
    |

    ഇങ്ങനെയൊരു ശബ്ദം വച്ച് ഇയാള്‍ എങ്ങനെ അഭിനയിക്കുന്നു എന്നാണ് നടന്‍ ലാലിനെ കണ്ട് പലരും ചോദിച്ചിരുന്നത്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പനിയന്‍ എന്ന കഥാപാത്രത്തെ ചെയ്യുമ്പോള്‍ താന്‍ മലയാള സിനിമയിലെ താരങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി മാറുമെന്ന് ലാല്‍ ചിന്തിച്ചിട്ടേയുണ്ടാകുമായിരുന്നില്ല. അതുവരെ അയാള്‍ അറിയപ്പെട്ടിരുന്നത് സിദ്ദീഖ്‌ലാല്‍മാരില്‍ ഒരാളായിട്ടായിരുന്നു. സൂപ്പര്‍ഹിറ്റായ ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇരട്ടകളില്‍ ഒരാളായി.

    പക്ഷേ ലാലില്‍ നല്ലൊരു നടനെ കണ്ടെത്തുന്നത് സംവിധായകന്‍ ജയരാജ് ആയിരുന്നു. പിന്നീട് മോഹന്‍ലാലിനൊപ്പം കന്‍മദം എന്ന ചിത്രം ചെയ്തു. അതിലും നല്ലൊരു പ്രകടനമായിരുന്നു ലാലിന്റെത്. പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കോമഡി ചിത്രമായാലും അവാര്‍ഡ് ചിത്രമായാലും ലാല്‍ അവിടെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കും.

    lal

    മധുപാലിന്റെ തലപ്പാവ് എന്ന ചിത്രത്തിലെ പൊലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ തന്നെ സംവിധായകന് ഉറപ്പായിരുന്നു ഇയാള്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടുമെന്ന്. നക്‌സലൈറ്റ് വര്‍ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന്‍ നായരുടെ ജീവിതമായിരുന്നു ലാലിന് അവതരിപ്പിക്കാനുണ്ടായിരുന്നത്. അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം നന്നായി പ്രതിഫലിപ്പിക്കാന്‍ ലാലിനു സാധിച്ചു.

    മധുപാലിന്റെ തന്നെ ഒഴിമുറി എന്നചിത്രത്തിലാണ് ലാല്‍ ഇതേപോലെ വിസ്മയം തീര്‍ത്തത്. നാലു കാലഘട്ടത്തിലൂടെയാണ് ലാല്‍ അതില്‍ കടന്നുപോകുന്നത്. നാലും നാലു സ്വഭാവമുള്ള കഥാപാത്രങ്ങള്‍. അവിടെയൊന്നും അയാള്‍ക്കു പാളിച്ച വന്നില്ല.

    ശക്തമായ കഥാപാത്രങ്ങളെ ചെയ്യുമ്പോഴും സിനിമ സംവിധാനംചെയ്യുക, നിര്‍മിക്കുക എന്നിവയിലെല്ലാം ലാല്‍ ഉണ്ടായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് എന്നുവേണ്ട ഏതു താരങ്ങള്‍ക്കൊപ്പം നിര്‍ത്താവുന്നൊരു താരമായി ലാല്‍ വളര്‍ന്നു. രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടുക എന്നതു തന്നെ ആ നടനുള്ള വലിയ അംഗീകാരമല്ലേ.

    ഇയ്യോബിന്റെ പുസ്തകത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകനെങ്കിലും തിളങ്ങിയത് ലാല്‍ ആണ്. ഇയ്യോബിന്റെ വിചിത്രമായ സ്വഭാവത്തെ അയാള്‍ നന്നായി ചെയ്തു. അയാളുടെ വളര്‍ച്ചയും തളര്‍ച്ചയും ആ മുഖത്തു നിന്നു വായിച്ചെടുക്കാം. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളെ ലഭിക്കുമ്പോള്‍ നമ്മുടെ താരങ്ങള്‍ എത്രത്തോളം ഉയരത്തിലെത്തുന്നു എന്നതിന്റെ തെളിവാണിത്.

    <strong>ഇയ്യോബിന്റെ ചരിത്രവായന</strong>ഇയ്യോബിന്റെ ചരിത്രവായന

    English summary
    Movie Review of Iyyobinte Pusthakam sataring Fahad Fazil Lal and Jayasurya by Amal Neerad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X