twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: കാക്കമുട്ടൈ ഒരു എനര്‍ജിയാണ്, നല്ല സിനിമയ്ക്കുള്ള എനര്‍ജി ഡ്രിങ്ക്

    By Aswini
    |

    താരമൂല്യമുള്ള, അയഥാര്‍ത്ഥമായ സിനിമകള്‍ മാത്രമേ തമിഴിലിറങ്ങുകയുള്ളൂ എന്ന് ആക്ഷേപിക്കുന്നവര്‍ മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കമുട്ടൈ എന്ന ചിത്രം ഒന്നു പോയി കാണണം. തമിഴ് സിനിമയ്ക്ക് പകര്‍ന്നു നല്‍കുന്ന ഒരു പുതിയ എനര്‍ജി, എനര്‍ജി ഡ്രിക്കാണ് കാക്കമുട്ടൈ. എന്തുകൊണ്ട് 2014 ലെ മികച്ച ബാലചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം കാക്കമുട്ടൈയ്ക്ക് നല്‍കിയെന്ന് ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ ബോധ്യമാകും

    തങ്ങളുടെ എനര്‍ജി ഡ്രിങ്കായ കാക്കമുട്ടൈ ഉളള മരം മുറിച്ച്, അവിടെ ഉയരുന്ന പിസ്സ സ്‌റ്റോറിലെ പിസ്സയ്ക്കായി സമ്പാദിച്ചു കൂട്ടുന്ന, കോളനിവാസികളായ രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം. മുതിര്‍ന്ന അഭിനേതാക്കളെ വെല്ലുന്ന പ്രകടനമാണ് വിഘ്‌നേഷ്, രമേഷ് എന്നീ രണ്ട് കുട്ടികള്‍ കാഴ്ചവച്ചിരിക്കുന്നത്. നടപ്പു മുതല്‍ നോട്ടത്തില്‍ വരെ ഇരുവരും പ്രേക്ഷകരെ അമ്പരപ്പിക്കുന്നു (ഇവര്‍ക്ക് മികച്ച ബാലതാരങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു).

    kakka-muttai

    നായകന്റെ കാമുകി വേഷം തേടി പോകുന്ന നടിമാരില്‍ വ്യത്യസ്തയാവുകയാണ് ചിത്രത്തില്‍ കുട്ടികളുടെ അമ്മ വേഷത്തിലെത്തിയ 25 വയസ്സുകാരിയായ ഐശ്വര്യ രാജേഷ്. സഹതാരങ്ങളായി എത്തിയ രമേഷ് തിലക്, പവിന്‍ ലാല്‍ മുതല്‍ എന്തിനേറെ പറയുന്നു കുട്ടികളുടെ കൂടെയുള്ള പട്ടിക്കുട്ടി വരെ അവരവരുടെ റോളുകള്‍ വളരെ വൃത്തിയും ഭംഗിയിലും അവതരിപ്പിച്ചു

    ആഗോളവത്കൃത ഇന്ത്യയില്‍ വര്‍ഗ വേര്‍തിരിവിനു നേരെ തിരിച്ചുവയ്ക്കുന്ന കണ്ണാടിയാണ് കാക്കമുട്ടൈ. അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കുമപ്പുറം കാഴ്ചയുടെ വസന്തം കൂടിയാണ്. മണികണ്ഠിന്റെ തന്നെ ക്യാമറ, ലെന്‍സ് എന്നൊരു മറ പ്രേക്ഷകനു മുന്നില്‍ വെക്കാതെയാണ് സിനിമയെടുത്തത് എന്നു തോന്നും. അത്രമേല്‍ യഥാര്‍ത്ഥവും സൗന്ദര്യാത്മകവുമാണ് കാഴ്ച. അവസരോചിതമായ ഗാനങ്ങളും ചിത്രത്തിന് മാറ്റുകൂട്ടി.

    അവാര്‍ഡ് പടം എന്ന് പറയുമ്പോള്‍ തിയേറ്ററിലേക്ക് കയറാന്‍ മടിക്കുന്നവരുണ്ടാവും. എന്നാല്‍ ആദ്യരംഗം മുതല്‍ അവസാനരംഗം വരെ ഒരു ചെറുചിരിയോടെ കണ്ടുകൊണ്ടിരിക്കാവുന്ന രീതിയിലാണു സിനിമയുടെ അവതരണം. ചിലപ്പോഴൊക്കെ കാക്കമുട്ടൈ വിശപ്പിന്റെ സത്യസന്ധതകൊണ്ടു നൊമ്പരപ്പെടുത്തുന്നുമുണ്ട്. രണ്ടുകുട്ടികള്‍ അവരുടെ ആഗ്രഹങ്ങളുടെ പിന്നാലെ ഓടുന്ന രസകരവും വ്യത്യസ്തവും ആയ, റിയലിസ്റ്റിക്കും സിനിമാറ്റിക്കും ആയ അനുഭവത്തിലൂടെയാണു 108 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള സിനിമ മുന്നോട്ടുനീങ്ങുന്നത്.

    ആദ്യ പത്തു പേജ് വായിച്ചപ്പോള്‍ തന്നെ ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ച നിര്‍മ്മാതാവ് ധനുഷിന്റെ തീരുമാനത്തിന് ഒരു സല്യൂട്ട്. കാക്കമുട്ടൈ എന്ന ചിത്രം ധനുഷ് എന്ന നിര്‍മാതാവിനെയും ഒരു പുനഃര്‍ചിന്തയിലേക്ക് നയിപ്പിച്ചു എന്നാണ് കേട്ടത്. സിനിമയെ ഇഷ്ടപ്പെടുന്ന, നല്ല സിനിമ ആഗ്രഹിക്കുന്ന ഒരാളും ഈ സിനിമാനുഭവം നഷ്ടപ്പെടുത്തരുത്.

    English summary
    A charming little treat of a film, Kaaka Muttai is written and directed by debutant Manikandan. Held together by a sharp screenplay that throws up some pleasant surprises, this film is light, easy and enjoyable.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X