twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗൗതമും നിത്യയും മറവിയെന്ന അസുഖവും

    By Nirmal Balakrishnan
    |

    സാന്‍ഡ് ആര്‍ട്ടിസ്റ്റ് ആയ നിത്യ (നമിത പ്രമോദ്)യും സഹോദരി (സൗമ്യ സദാനന്ദന്‍) എന്നിവര്‍ അച്ഛനമ്മമാര്‍ മരിച്ച ശേഷം ഒരുമിച്ചാണ് താമസം. ഒരിക്കല്‍ ഷോ കഴിഞ്ഞു മടങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടത്തില്‍ നിത്യ അപൂര്‍വ അസുഖത്തിന് അടിമയാകുന്നു (മലയാള സിനിമയില്‍ മാത്രമാണ് ഇത്തരം അപൂര്‍വ അസുഖങ്ങള്‍ ഉണ്ടാകാറുള്ളത്). അപകടം നടന്നതുവരെയുള്ള കാര്യങ്ങള്‍ അവള്‍ക്ക് ഓര്‍മയുണ്ടാകും. എന്നാല്‍ അന്നന്നുള്ള കാര്യങ്ങള്‍ മാത്രമേ അപകട ശേഷം അവള്‍ ഓര്‍ക്കുകയുള്ളൂ.

    ഗൗതം (വിനീത് ശ്രീനിവാസന്‍) ഇംഗ്ലണ്ടില്‍ നിന്ന് എംബിഎ കഴിഞ്ഞെത്തി അമ്മയെ ബിസിനസില്‍ സഹായിക്കുകയാണ്. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത ശേഷം വസുന്ധര (രോഹിണി)യാണ് ആയുര്‍വേദ ബിസിനസ് വളര്‍ത്തിയത്. അവരുടെ അമ്മ (ലക്ഷ്മി) നോവലുകള്‍ വായിച്ച് വീട്ടിലിരിക്കുന്നുണ്ട്. ഓര്‍മശേഷി വര്‍ധിപ്പിക്കാനുള്ളൊരു മരുന്ന് വിപണിയിലിറക്കാന്‍ പോകുകയാണ് അവര്‍. എന്നാല്‍ മറവി അധികമായ ഗൗതം പുതിയ പ്രൊഡക്ട് ലോഞ്ച് ചെയ്യുന്നതില്‍ പരാജയപ്പെടുന്നു. എപ്പോഴും കൂട്ടായി അവനൊപ്പം അപൂര്‍വ (അജു വര്‍ഗീസ്) ഉണ്ടാകും.

    ormayundo-e-mugham

    അമ്മാവന്റെ മകളെ കൊണ്ട് (മുക്ത) ഗൗതമിനെ കല്യാണം കഴിപ്പിക്കാനാണ് അമ്മയുടെ ശ്രമം. അതില്‍ നിന്നു രക്ഷപ്പെടാന്‍ തനിക്കൊരു കാമുകിയുണ്ടെന്നും അവളുമായുള്ള സംഗമത്തിനു പോകുകയാണെന്നും പറഞ്ഞ് ഗൗതം വീട്ടില്‍ നിന്നിറങ്ങുന്നു. കോഫി ഷോപ്പില്‍ വച്ചാണ് അവന്‍ നിത്യയെ പരിചയപ്പെടുന്നത്. അന്ന് മുഴുവന്‍ രണ്ടുപേരും ഒന്നിച്ചു കഴിയുന്നു. രണ്ടുപേര്‍ക്കും ഏറെ സന്തോഷം പകര്‍ന്നൊരു ദിവസമായിരുന്നു അത്. എന്നാല്‍ അടുത്ത ദിവസം അവനെകണ്ടതായി പോലും അവള്‍ ഭാവിക്കുന്നില്ല. ഡോക്ടര്‍ (മുകേഷ്) അവളുടെ അസുഖത്തെക്കുറിച്ചുപറയുമ്പോള്‍ അവന്‍ തകര്‍ന്നുപോകുന്നു. എങ്ങനെയും അവളുടെ മനസ്സില്‍ കയറിക്കൂടാനുള്ള ശ്രമമാണ് പിന്നീട്.

    അപ്പോഴാണ് ഗൗതമിന്റെ സഹോദരിയുടെ എന്‍ഗേജ്‌മെന്റ് വരുന്നത്. അതിനു നാലുദിവസം മുന്‍പുതന്നെ നിത്യ വീട്ടില്‍ വരണമെന്ന് അമ്മ ഗൗതമിനോടു പറയുന്നു. എന്‍ഗേജ്‌മെന്റിലെ കാര്യങ്ങളെല്ലാം അവളെയാണ് അമ്മ ഏല്‍പ്പിക്കുന്നത്. എല്ലാം ഓര്‍ക്കാന്‍ ഒരു യന്ത്രവും അവന് വാങ്ങിക്കൊടുക്കുന്നു. എന്നാല്‍ എന്‍ഗേജ്‌മെന്റ് ദിവസം കൃത്യമായി ആ യന്ത്രം കേടാകുന്നു. പക്ഷേ ഒരുവിധം കാര്യങ്ങള്‍ മാനേജ് ചെയ്യുന്നു. അന്ന് രാത്രി അവര്‍ യാത്രപോകന്നു. പക്ഷേ പിറ്റേന്ന് തിരിച്ചെത്തിയപ്പോഴേക്കും നിത്യ എല്ലാം മറന്നിരുന്നു. ഓര്‍ക്കാന്‍ കയ്യില്‍ കൊണ്ടു നടക്കുന്ന ഓര്‍മപുസ്തകം കൈവശമില്ല. ഒടുവില്‍ രണ്ടുപേരും വേര്‍പിരിയുന്നു. ഗൗതം അമ്മയെ അനുസരിച്ച് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പക്ഷേ ഒടുവില്‍ അവന് അവളെതിരിച്ചുകിട്ടുന്നു. അത് അറിയാന്‍ ഇനിയും കഥ പറയേണ്ടി വരും. അതിലും നല്ലത് തിയറ്ററില്‍ നിന്നു കാണുന്നതാണ്.

    <strong>അധികം ഓര്‍മവരില്ല ഈ മുഖം</strong>അധികം ഓര്‍മവരില്ല ഈ മുഖം

    English summary
    Movie Review Of Oormayundo Ee Mugham: A family love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X