twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനുകരണത്തിന്റെ പുതിയ പരീക്ഷണം

    By Nirmal Balakrishnan
    |

    തട്ടത്തിന്‍ മറയത്ത് എന്ന പ്രണയചിത്രം സമ്മാനിച്ച വിനീത് ശ്രീനിവാസന്‍ അതേപോലെയുള്ളൊരു ചിത്ത്രില്‍ അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷയുണ്ടാകും. അത്രയും ശുദ്ധമായൊരു പ്രണയചിത്രമായിരിക്കും ഓര്‍മയുണ്ടോ ഈ മുഖമെന്നത്. പക്ഷേ തുടക്കം നന്നായി വന്നൊരു ചിത്രം പ്രണയം യാഥാര്‍ഥ്യമാക്കാന്‍ അവിശ്വസനീയമായ കുറേ സഥലങ്ങളിലൂടെ കറങ്ങിത്തിരിയുമ്പോള്‍ പ്രേക്ഷകര്‍ക്കു മടുപ്പു വരുന്നു.

    സംവിധായകന്‍, ഗായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ആളാണ് വിനീത് ശ്രീനിവാസന്‍. സൈക്കിള്‍, മകന്റെ അച്ഛന്‍ എന്നീ ചിത്രങ്ങളിലൂടെ തുടക്കം കുറിച്ച വിനീത് പിന്നീട് സംവിധാനത്തിലേക്കു നീങ്ങി. ഇതിനിടെ ചാപ്പാകുരിശ് എന്നചിത്രത്തിലും ഭംഗിയായൊരു വേഷം ചെയ്തു. ഓം ശാന്തി ഓശാനയിലാണ് അവസാനമായി അഭിനയിച്ചത്. ഇവിടെയെല്ലാം നല്ലൊരു നടനായി തിളങ്ങാന്‍ വിനീതിനു കഴിഞ്ഞിരുന്നു.

    ormayundo-e-mugham

    വിനീതിന്റെ അച്ഛനായ ശ്രീനിവാസന്‍ നല്ലൊരു കൊമേഡിയനായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ശ്രീനിവാസന്റെ കോമഡി വേഷങ്ങളെല്ലാം ഇപ്പോഴും നാം ഓര്‍ക്കുന്നവയാണ്. നാടോടിക്കാറ്റ്, പട്ടണപ്രവേശംതുടങ്ങിയ ചിത്രങ്ങളിലെല്ലാം. അവിടെയെല്ലാം കണ്ട ശ്രീനിവാസനെ അതേപോലെ അനുകരിക്കുന്നൊരു നടനെയാണ് ഈ ചിത്രത്തില്‍ വിനീത് ആദ്യഭാഗങ്ങളില്‍ ചെയ്യുന്നത്. ശ്രീനിവാസന് കിട്ടിയ കയ്യടി എത്രയെന്ന് വിനീതിനും സംവിധായകന്‍ അന്‍വറിനും അറിയാം. അതുകൊണ്ട് ബോധപൂര്‍വം ശ്രീനിവാസനെ അനുകരിച്ച് കയ്യടി നേടാന്‍ ശ്രമിക്കുകയാണോ എന്നു തോന്നിപ്പോകും.

    പ്രണയരംഗങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടുപോകുന്നൊരു നടനെയാണ് പിന്നീട് നാം കാണുന്നത്. അമേച്വറായൊരു പ്രകടനമാണ് ഇവിടെയെല്ലാം കാണുന്നത്. നമിത പ്രമോദിന്റെ ഓവര്‍ എക്‌സ്പ്രഷന്‍ കൂടിയാകുമ്പോഴും ഒരേ താളത്തിലുള്ള ഷാന്‍ റഹ്മാന്റെ സംഗീതംകൂടിയാകുമ്പോഴും പല രംഗങ്ങളും അസഹനീയമാകും. വിനീതും മനുമഞ്ചിത്തും രചിച്ച ഗാനങ്ങള്‍ തന്നെയാണ് വിനീതും ഷാനും ചേര്‍ന്നെല്ലാം പാടുന്നത്. തട്ടത്തിന്‍ മറയത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന രണ്ടുഗാനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഒരു ഗാനത്തിനു പോലും ആ ഭാഗ്യമുണ്ടായില്ല. ഒരു ഭാഗത്ത്‌പൊലിപ്പിക്കാനായി ഷാന്‍ തന്നെ വന്നു പാടുന്നുണ്ട്.

    അപൂര്‍വ അസുഖങ്ങള്‍ മുന്‍പും പല സിനിമകളിലും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ദിവസത്തെ മാത്രം ഓര്‍മയുള്ള അസുഖത്തെ ഫലപ്രദമായി അവതരിപ്പിക്കാന്‍ സംവിധായകനു സാധിച്ചില്ല. പലദിവസങ്ങളിലും ഒന്നിച്ചിടപഴകുന്ന ഗൗതമും നിത്യയും. എന്നാല്‍ ഓര്‍മ നശിച്ച് അടുത്ത ദിവസം അവള്‍ അവനോട് അപരിചിതയായി പെരുമാറുന്നു. എന്നാല്‍ ഗൗതമിന്റെ സഹോദരിയുടെ വിവാഹനിശ്ചയ ദിവസം അവളുടെ ഓര്‍മയെ ചോദിപ്പിക്കുന്ന യന്ത്രം കേടായിട്ടും ഒന്നും മറക്കുന്നില്ല. എല്ലാവരെയും ഓര്‍ക്കുന്നു. യന്ത്രം കേടായ അന്നേരം കടന്നുവരുന്ന ഗൗതമിനെയും മുത്തശ്ശിയെയും ഒക്കെ അവള്‍ ഓര്‍ക്കുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല.

    പറഞ്ഞുവരുമ്പോള്‍ കൂടുതല്‍ പറയേണ്ടി വരും. നവാഗതനായൊരു സംവിധായകന്റെ ചിത്രത്തെ ഇതിലും കൂടുതല്‍ വിമര്‍ശിക്കാന്‍ പാടില്ലല്ലോ. അതിനാല്‍ നിര്‍ത്തുന്നു.

    <strong>ഗൗതമും നിത്യയും മറവിയെന്ന അസുഖവും</strong>ഗൗതമും നിത്യയും മറവിയെന്ന അസുഖവും

    English summary
    Movie Review Of Oormayundo Ee Mugham: A family love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X