twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫ്രോഡ് ആയത് ആര്‌

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/reviews/mr-fraud-malayalam-movie-review-2-121699.html">« Previous</a>

    ഫാന്‍സിനെ സന്തോഷിപ്പിക്കാനായിരുന്നു സംവിധായകന്റെ ശ്രമമെങ്കില്‍ ഇങ്ങനെയൊരു സിനിമ ആവശ്യമായിരുന്നില്ല. ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രം ഒന്നിലേറെ തവണ കണ്ട പ്രേക്ഷകര്‍ വീണ്ടുമൊരു ലാല്‍ചിത്രം കാണാന്‍ തിയറ്ററിലെത്തുന്നത് പുതുമയുള്ളൊരു സിനിമ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

    സത്യം പറയട്ടെ, മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ഫ്രോഡ് കണ്ട് ഒരാള്‍പോലും നല്ലതു പറയുമെന്നു തോന്നുന്നില്ല. മോഹന്‍ലാല്‍ ഫാന്‍ അല്ലാത്ത ആള്‍ പോലും ഇതെന്തു ചിത്രമെന്നു ചോദിച്ചാല്‍ അതിനെ വെറുതെ തള്ളിക്കളയാന്‍ പറ്റില്ല. കാരണം ഒരുതരത്തിലുള്ള പ്രേക്ഷകരെയും ഈ ചിത്രം സന്തോഷിപ്പിക്കുമെന്നു പറയാന്‍ പറ്റില്ല. പേരില്‍ അറം പറ്റുക എന്നു പറയുന്നതുപോലെ തന്നെയായി.

    Mr Fraud 3

    അവധിക്കാലം തീരുമ്പോള്‍ നല്ലൊരു ലാല്‍ ചിത്രം കാണാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ തിയറ്ററിലെത്തുന്നത്. എന്നാല്‍ മുന്‍പ് പലതവണ കണ്ട കഥ മാറ്റിയുംമറിച്ചുമിട്ട് പ്രേക്ഷകരെ പറ്റിക്കുന്ന ഏര്‍പ്പാടായി പോയി ഇത്. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ചാനാലായ ചാനല്‍ തോറും സഞ്ചരിച്ച് സംസാരിക്കുന്നതു കേട്ടാല്‍ അടുത്തകാലത്ത് ഇത്രയും നല്ലൊരു സിനിമ ഇറങ്ങിയിട്ടില്ല എന്നു തോന്നും. എന്നാല്‍ സിനിമ കണ്ട ആരും സംവിധായകന്റെ ഈ അഭിപ്രായത്തോടു യോജിക്കില്ല.

    സാധാരണ പല സിനിമകളിലും ലാല്‍ മാജിക് ഉണ്ടാകാറുണ്ട്. എന്നാല്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ രൂപത്തിലല്ലാതെ ഈയൊരു മാജിക് സിനിമയില്‍ കാണാന്‍ കഴിയില്ല.

    മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തിലുണ്ട്. മുന്‍പ് നമ്മള്‍ കണ്ട ഹിസ് ഹൈനസ് അബ്ദുല്ലയിലെ കഥയുമായി ഇതിലെ കഥയ്ക്ക് ആര്‍ക്കെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം എന്നോ ബോധപൂര്‍വമെന്നോ അണിയറ പ്രവര്‍ത്തര്‍ പറയുക. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇപ്പോഴും സി ക്ലാസ് തിയറ്ററില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. മിസ്റ്റര്‍ ഫ്രോഡ് കണ്ട ക്ഷീണം തീരണമെങ്കില്‍ ദൃശ്യം ഒരിക്കല്‍ കൂടി കാണേണ്ടി വരും. അങ്ങനെയെങ്കിലും ലാലേട്ടന്റെ നല്ല ചിത്രം കണ്ടെന്നു സമാധാനിക്കാം.

    മുന്‍ പേജുകളില്‍ വായിക്കുക

    മലയാള സിനിമ വീണ്ടും ആ ചക്കില്‍ തന്നെമലയാള സിനിമ വീണ്ടും ആ ചക്കില്‍ തന്നെ

    മിസ്റ്റര്‍ ഫ്രോഡ് പിടിക്കാന്‍ കഴിയാത്ത മോഷ്ടാവ്മിസ്റ്റര്‍ ഫ്രോഡ് പിടിക്കാന്‍ കഴിയാത്ത മോഷ്ടാവ്

    <ul id="pagination-digg"><li class="previous"><a href="/reviews/mr-fraud-malayalam-movie-review-2-121699.html">« Previous</a>

    English summary
    Mr Fraud Malayalam Movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X