twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    By അശ്വിനി
    |

    ഒരു മുന്നറിയിപ്പോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ, അലങ്കാരങ്ങളോ വാണിജ്യ സിനിമകളുടെ തൊങ്ങലുകളോ, ന്യൂ ജനറേഷന്‍ എന്ന ലേബലിലൊതുങ്ങുന്ന പഞ്ച് ഡയലോഗുകളോ തുടങ്ങിയ കാര്യങ്ങള്‍ വച്ചാണ് മികച്ച ചിത്രങ്ങളെ വിലയിരുത്തുന്നതെങ്കില്‍, അത്തരക്കാരാരും 'മുന്നറിയിപ്പ്' പോയി കാണരുത്. നിങ്ങള്‍ക്ക് വിമര്‍ശിച്ച് തള്ളാനുള്ള വെറുമൊരു സിനിമയല്ല ഇത്.

    ഇനി കാര്യത്തിലേക്ക് വരാം, 'ആയിരത്തിയൊന്നു രാവുകളെ' എം ടിയുടെ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് ഛായാഗ്രഹകനായ വേണു 'ദയ' എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തുന്നത്. വാണിജ്യ ഘടകങ്ങളോടുകൂടി ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ദയ എങ്കില്‍, ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒരു 'മുന്നറിയിപ്പോ'ടെ രണ്ടാം വരവ് നടത്തുമ്പോള്‍ വാണിജ്യഫോര്‍മുലകളെ ഫ്രെയിമിന് പുറത്തു നിര്‍ത്തുന്നു. പറയാതെ വയ്യ, മികച്ച സംവിധായകന്‍ തന്നെ!

    രണ്ട് സ്ത്രീകളെ കൊന്ന കുറ്റത്തിന് 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രാഘവന്‍ (മമ്മൂട്ടി) എന്ന സവിശേഷമായ തടവുകാരനിലേക്ക് പോകുന്നതിന് മുമ്പ് ഒരു മുന്നറിയിപ്പു തരാം, ആരാധകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയും വളര്‍ന്നു വരുന്ന സംവിധായകര്‍ക്ക് അവസരം നല്‍കിയും കഴിഞ്ഞ കുറെ ചിത്രങ്ങളിലൂടെ മമ്മൂട്ടി എന്ന മികച്ച നടനെ തെറ്റിദ്ധരിച്ചവര്‍ തീര്‍ച്ചയായും രാഘവനെ അറിയണം.

    ജയില്‍ സൂപ്രണ്ടായ രാമമൂര്‍ത്തി (നെടുമുടി വേണു)യുടെ സര്‍വീസ് സ്‌റ്റോറി എഴുതാനാണ് കെ കെ (പ്രതാപ് പോത്തന്‍)യുടെ ആവശ്യപ്രകാരം അഞ്ജലി അറയ്ക്കല്‍ (അപര്‍ണ ഗോപിനാഥ്) എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജയിലിലെത്തുന്നത്. അവിടെ സൂപ്രണ്ടിന്റെ വലംകൈയാണ് രാഘവന്‍. സര്‍വീസ് സ്‌റ്റോറിയ്ക്കുവേണ്ടിയുള്ള സംസാരത്തിനിടെ രാഘവന്‍ എന്ന തടവുകാരന്റെ സവിശേഷത അഞ്ജലിയുടെ ന്യൂസ് സെന്‍സിനെ ആകര്‍ഷിക്കുന്നു.

    രാഘവന്റെ ജയില്‍ അനുഭവങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു കോര്‍പറേറ്റ് ബുക് കമ്പനി തയാറാകുന്നതോടെ, കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തുടരുന്ന അയാളെ അഞ്ജലി പുറത്തിറക്കുന്നു. പിന്നീട് പുസ്തകമെഴുതാന്‍ നിര്‍ബന്ധിച്ച് അയാളെ ജയില്‍സമാനമായ ഒരു മുറിയില്‍ പാര്‍പ്പിക്കുന്നു. തുടര്‍ന്ന് രാഘവന്‍ ചെയ്ത കൊല, രാഘവന്‍, അഞ്ജലി അററയ്ക്കല്‍ തുടങ്ങിവരിലൂടെയാണ് കഥ. എന്തിനെ കുറിച്ച് പറയുന്നു, എങ്ങിനെ പറഞ്ഞു, മുന്നറിയിപ്പ് എങ്ങിനെ ഒരു മികച്ച ചിത്രമാകുന്ന എന്നൊക്കെയുള്ള കാര്യങ്ങള്‍ തിയേറ്ററില്‍ പോയിരുന്ന് കാണുന്നത് തന്നെയാവും ബേധം. ക്ലൈമാക്‌സാണ് ശരിക്കും ക്ലൈമാക്‌സ്.

    തിരക്കഥയാണ് ജീവന്‍ നല്‍കുന്നത്

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    വേണുവിന്റെ കഥയ്ക്ക് ന്യൂജനറേഷന്‍ ഹിറ്റുകളുടെ തിരക്കഥാകാരനായ ഉണ്ണി ആര്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒറ്റവാക്കില്‍ സമര്‍ഥം എന്നു മാത്രം വിശേഷിപ്പിക്കേണ്ട തിരക്കഥയും സംഭാഷണവുമാണ് മുന്നറിയിപ്പിന്റേത്.

    സംവിധാനത്തിലാണ് കാര്യം

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    ആദിമധ്യാന്തം ചിത്രത്തിന്റെ വേഗത നിലനിര്‍ത്തിയ സംവിധായകന്‍ വേണു തന്നെയാണ് ഈ ചിത്രത്തിലെ താരം. തന്റെ കഥ എങ്ങനെയായിരിക്കണം വെള്ളിത്തിരയില്‍ അവതരിപ്പിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള സംവിധായകന്റെ ഉള്‍ക്കാഴ്ച്ചയുടെ ശക്തി ചിത്രത്തില്‍ പ്രകടമാകുന്നുണ്ട്.

    വേണു തന്നെയാണ് ഛായഗ്രഹകന്‍

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    രാഘവന്റെ ഒറ്റപ്പെടലുകള്‍, നിസഹായതകള്‍, സംഘര്‍ഷങ്ങള്‍ ഇവയെല്ലാം കാഴ്ചക്കാരിലേക്കു തീവ്രമായി പകര്‍ത്തുന്നതില്‍ വേണുവിന്റെ കാമറ അസാധാരണമിഴിവും മികവും കാട്ടുന്നു.

    മമ്മൂട്ടിയ്ക്ക് പകരം മമ്മൂട്ടി മാത്രം

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    യാത്ര, മതിലുകള്‍, ഭൂതകണ്ണാടി, നിറക്കൂട്ട്, കൗരവര്‍, വിഷ്ണു, അര്‍ഥം, തുടങ്ങിയ വാണിജ്യവും അല്ലാത്തതുമായ നിരവധി സിനിമകളില്‍ മമ്മൂട്ടി കഥാപാത്രങ്ങള്‍ ജയില്‍പുള്ളികളാണ്. പക്ഷെ മുന്നറിയിപ്പിലെത്തുമ്പോള്‍, അനുകരണങ്ങളൊന്നുമില്ല, ഒരു മാന്ത്രികനെ പോലെ മമ്മൂട്ടി രാഘവന്‍ മാത്രമാകുന്നു. പകരം വയ്ക്കാനില്ലാത്ത മഹാനടനാണ് മമ്മൂട്ടി എന്നുപറയുന്നത് എന്തുകൊണ്ടാണെന്ന് രാഘവന്‍ ഒരിക്കല്‍ സാക്ഷ്യപ്പെടുത്തുന്നു

    അപര്‍ണയ്ക്ക് ലഭിച്ച മികച്ചത്

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    അഞ്ജലി അറയ്ക്കലിനെ സമര്‍ഥമായി അവതരിപ്പിക്കാന്‍ അപര്‍ണാ ഗോപിനാഥിനാകുന്നുണ്ട്. അപര്‍ണയ്ക്ക് ഇതുവരെ ലഭിച്ച മികച്ച കഥാപാത്രം. ആധുനിക കാലത്തെ കരിയറിസ്റ്റായ സ്ത്രീയെ സത്യസന്ധമായി അവതരിപ്പിക്കുന്നതില്‍ മുന്നറിയിപ്പ് അങ്ങേയറ്റം വിജയിച്ചിരിക്കുന്നു.

    സംവിധായകരുടെ കൂട്ടായ്മ

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    മാധ്യമപ്രവര്‍ത്തകരുടെ സ്റ്റീരിയോടൈപ്പ് ഇമേജുകളില്‍നിന്ന് ഒരുപരിധിവരെ മോചിപ്പിക്കാന്‍ രണ്‍ജി പണിക്കര്‍, ജോയ് മാത്യു, തുടങ്ങിവരുടെ കഥാപാത്രങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ചെറിയൊരു വേഷത്തില്‍ ജോഷി മാത്യൂ കൂടി ചേരുന്നതോടെ നാലു സംവിധായകര്‍ (രണ്‍ജി പണിക്കര്‍, ജോയ് മാത്യൂ, പ്രതാപ് പോത്തന്‍) സിനിമയില്‍ അഭിനേതാക്കളായി ഒരുമിച്ചെത്തുന്നു. നിര്‍മാതാവായി രഞ്ജിത്തും കൂടെയായപ്പോള്‍ തികഞ്ഞു.

    ഓരോ കഥാപാത്രവും അനിവാര്യം

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    വികെ ശ്രീരാമന്‍, പാര്‍വതി, സൈജു കുറുപ്പ് എന്നു തുടങ്ങി ഓരോ റോളിലും വരുന്ന കഥാപാത്രങ്ങള്‍ക്കു സവിശേഷമായ വ്യക്തിത്വമുണ്ട്. അഞ്ച് മിനിട്ടില്‍ താഴെയുള്ള ചാക്കോച്ചന്‍ എന്ന കഥാപാത്രമായി എത്തുന്ന പൃഥ്വിരാജിന്റെ റോളും സ്വാഭാവികത നിലനിര്‍ത്തുന്നു. സുധീഷ്, മുത്തുമണി തുടങ്ങിവരെ പോലെ ഒന്നോ രണ്ടോ റോളുകളില്‍ മാത്രം വന്നുപോകുന്നവരും വെറുതെയല്ല. കൊച്ചുപ്രേമന്റെ വക്കീല്‍ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാണെന്നു പറയാം.

    സംഗീതം

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    ബിജിബാലിന്റെ പശ്ചാത്തല സംഗീതം മുന്നറിയിപ്പ് എന്ന ചിത്രത്തെ സംബന്ധിച്ചിടത്തോളം മികച്ചതാണ്. സിനിമയുടെ മൊത്തം നിലവാരത്തിനൊപ്പം അതും മികച്ചു തന്നെ നില്‍ക്കുന്നു.

    രസിക്കാത്തവര്‍ക്ക്

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    എനി സിനിമ രസിക്കാത്തവരെ സംതൃപ്തിപ്പെടുത്തണമെങ്കില്‍, ഒന്ന് വേഗതയെ കുറിച്ച് വിമര്‍ശിക്കാവുന്നതാണ്. ടൈറ്റില്‍ കാര്‍ഡ് കാട്ടുമ്പോള്‍ ചത്തപല്ലിയെ ഉയര്‍ത്തിക്കൊണ്ടുപോകുന്ന ഉറുമ്പിന്‍കൂട്ടത്തീന്റെ ദീര്‍ഘഷോട്ടിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഇതൊരു 'അവാര്‍ഡ് പടമാണ്' എന്ന തോന്നല്‍ കാഴ്ചക്കാരിലുണ്ടാക്കിയേക്കാം.

    അഞ്ചില്‍ എത്ര കൊടുക്കാം

    ഈ 'മുന്നറിയിപ്പ്' തള്ളിക്കളയരുത്

    നല്ലത്, മോശം എന്ന പട്ടികയില്‍ പെടുത്തേണ്ട സിനിമകളിലൊന്നല്ല മുന്നറിയിപ്പ്. ഒരല്‍പം ഫിലോസഫിക്കല്‍ ഓവര്‍വെയ്റ്റ് മാറ്റി നിര്‍ത്തിയാല്‍ നീതി, ന്യായം, സ്വാതന്ത്ര്യം, അധികാരം എന്നിവയെ കുറിച്ച് ലളിതമായി പറയുന്ന സിനിമ. അഞ്ചില്‍ നാലര മാര്‍ക്ക് ഒരു സാധാരണ സിനിമാസ്വദകര്‍ക്ക് നല്‍കാവുന്നതാണ്.

    English summary
    Malayalam film 'Munnariyippu', released on 22 August has opened in theatres with positive reviews. The film, starring Mammootty and Aparna Gopinath in the lead is directed by award winning cinematographer turned director Venu.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X