twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാധവന്‍കുട്ടി മമ്മൂട്ടിയാകുന്നതെങ്ങനെ

    By Nirmal Balakrishnan
    |

    മലബാറിലെ വളരെ പ്രതാപമുള്ള പറങ്കിയത്ത് തറവാട്. തറവാട്ടിലെ കാരണവര്‍ സോയ സാഹിബ് (മധു). മക്കളും മരുമക്കളുമൊക്കെയായി വലിയൊരു തറവാടാണത്. അദ്ദേഹത്തിന്റെ മൂത്തമകന്‍ കാസിംഭായി (സിദ്ദീഖ്). കാസിം ഭായിയുടെ മൂത്തമകള്‍ വാഹിദ (കനിഹ)യുടെ നിക്കാഹ് ആണ്. അന്നു രാത്രി സോയ സാഹിബിന്റെ മകളുടെ മകന്‍ അന്‍വറി( ആസിഫ് അലി)ന്റെ സഹായത്തോടെ വാഹിദ കാമുകന്റെ അടുത്തേക്ക് ഒളിച്ചോടുന്നു.

    അന്‍വറിന്റെ സുഹൃത്ത് രമേശന്‍ (ഇര്‍ഷാദ്) ന്റെ സഹായത്തോടെയാണ് ഒളിച്ചോട്ടം. എന്നാല്‍ തറവാട്ടിലെ കാര്യസ്ഥന്‍ ഇസ്മയീല്‍ ( കലാഭവന്‍ ഷാജോണ്‍) ഇതുകാണുന്നു. അയാള്‍ അറിയിച്ചതോടെഎല്ലാവരും അവരെ പിടിക്കാന്‍ ഓടുന്നു. വാഹിദ കാമുകന്റെ കൂടെ ട്രെയിനില്‍ രക്ഷപ്പെടുന്നു. സഹായിച്ച രമേശനെ കാസിംഭായി വെടിവച്ചു കൊല്ലുന്നു. സ്ഥലത്തെ നായര്‍ പ്രമാണി (സായികുമാര്‍)യുടെ മകനാണ് മരിച്ചത്.

    mylanchi-monchulla-veedu

    ഏഴുവര്‍ഷ ശേഷം ജയിലില്‍ നിന്നിറങ്ങുന്ന കാസിംഭായിയെ അന്നു തന്നെ ലോറിയിടിക്കുന്നു. അയാള്‍ നിശ്ചലനായി കിടപ്പിലാകുന്നു. അമ്മാവനെ ചികില്‍സിക്കാന്‍ അന്‍വര്‍ ഡോ. മാധവന്‍കുട്ടി(ജയറാം)യുടെ സഹായം തേടുന്നു. മാധവന്‍കുട്ടിയാണ് വാഹിദയെ പ്രണയിച്ചുകൊണ്ടുപോയി വിവാഹം കഴിച്ച ആള്‍. വാഹിദയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാധവന്‍കുട്ടി മമ്മൂട്ടിയാണ് തറവാട്ടിലെത്തുന്നു.

    ഇതേ സമയത്തു തന്നെ ഡോ. ഷാജഹാന്‍ (ബാബുരാജ്) ഈ തറവാട്ടിലെത്തിയിട്ടുണ്ട്. അയാളും സഹായി ഉമറും (കലാഭവന്‍ നവാസ്) ഇവിടെ കഴിയുകയാണ്. കാസിംഭായിയെ ചികില്‍സിക്കുന്ന ഡോ.മമ്മൂട്ടിയെ തറവാട്ടില്‍ എല്ലാവരും പെട്ടെന്നു തന്നെ ഇഷ്ടപ്പെടുന്നു. കാസിംഭായിയുടെ അസുഖം പെട്ടെന്നു ഭേദമാകാന്‍ മമ്മൂട്ടി ഒരു കാര്യംപറയുന്നു. വാഹിദയെ തറവാട്ടിലേക്കു കൊണ്ടുവരിക. കാരണവരായസോയ സാഹിബ് അതിനു സമ്മതിക്കുന്നു.

    അങ്ങനെ വാഹിദയും മകനും തറവാട്ടിലേക്കു വരുന്നു. ആരും പിടിക്കപ്പെടാതെ ഇവര്‍ അവിടെ കഴിയുന്നു. ഇതിനിടെ വാഹിദയുടെ കുട്ടിയുടെ പിതൃത്വം വലിയ വിഷയമാകുന്നു. അവളെ വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയ രമേശനാണ് അച്ഛനെന്നു പ റയുന്നു. ആ കുഞ്ഞിനായി രമേശന്റെ തറവാട്ടുകാരും അവകാശം ഉന്നയിച്ചെത്തുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നു.

    ഇതിനിടെ വാഹിദയുടെ വിവാഹം നടത്താന്‍ സോയ സാഹിബും മകനും തീരുമാനിക്കുന്നു. വിവാഹം കഴിക്കാനായി ഡോ. ഷാജഹാനും തയാറാകുന്നു. സ്വന്തം ഭാര്യയെയും മകനെയും വീണ്ടുകിട്ടാന്‍ വേണ്ടിയുള്ള മാധവന്‍കുട്ടിയുടെ പെടാപാടാണ് പിന്നീട്. അതാണ് ക്ലൈമാസ് വരെ കൊണ്ടുപോകുന്നതും.

    <strong>നിരൂപണം: മൈലാഞ്ചി മൊഞ്ചുള്ള വീട് ഒരു തവണ കാണാം</strong>നിരൂപണം: മൈലാഞ്ചി മൊഞ്ചുള്ള വീട് ഒരു തവണ കാണാം

    English summary
    Mylanchi Monjulla Veedu is a family entertainer directed by debutante Benny Thomas. The movie stars Jayaram and Asif Ali in the lead roles. Kaniha and Meera Nandan essays the female leads.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X