» 

ഇങ്ങനെ പോയാല്‍ ഫഹദിന് പണികിട്ടും

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ:
    ഷെയര്‍    ട്വീറ്റ്     ഷെയര്‍      അഭിപ്രായം     മെയില്‍

Rating:
3.0/5
മലയാള സിനിമയില്‍ നിന്ന് ടൈപ്പ് കഥാപാത്രങ്ങളുടെ പേരില്‍ ഉടന്‍ പുറത്താകാന്‍ പോകുന്ന നടന്‍ ഫഹദ് ഫാസിലായിരിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട. ന്യൂജനറേഷന്‍ സിനിമയുടെ മള്‍ടിപഌക്‌സ് നായകന്‍ എന്ന ലേബലില്‍ നിന്ന് മുക്തനാകാന്‍ ഫഹദിനു കഴിഞ്ഞില്ലെങ്കില്‍ ഈ ദുരന്തം നാം കാണേണ്ടി വരും. ഫഹദ് അഭിനയിക്കുകയല്ല, പെരുമാറുകയാണെന്നാണ് ഇവിടുത്തെ ചില സംവിധായകന്‍ പറയുന്നത്. പക്ഷേ ഈ പെരുമാറല്‍ ഒരേ പോലെയാകുമ്പോള്‍ പ്രേക്ഷകനു മടുക്കുമെന്നതില്‍ സംശയമില്ല.

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇവിടെ സ്ഥാനം പിടിച്ചത് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ്. അതില്‍ അധോലോകനായകനുണ്ടാകും ഗായകനുണ്ടാകും അനാഥനുണ്ടാകും വടക്കന്‍പാട്ടിലെ ചന്തുവുണ്ടാകും പൊലീസ് ഓഫിസറാകാന്‍ കൊതിച്ച് കൊലയാളിയാകേണ്ടിവന്നവനുണ്ടാകും. അത്തരം വേഷങ്ങളുടെ വൈവിധ്യമാണ് അവരെ ഇന്നും പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ വന്ന പലരും പുറത്തായത് ഒരേപോലെയുള്ള വേഷങ്ങളില്‍ തളയ്ക്കപ്പെട്ടതുകൊണ്ടായിരുന്നു. ജയറാം തന്നെ ഉദാഹരണം. സിനിമയുടെ പേരിനു മാത്രമേ വ്യത്യാസമുണ്ടാകൂ. ബാക്കിയെല്ലാം ഒരേപോലെയായിരിക്കും. അതു തന്നെയാണ് സുരേഷ്‌ഗോപിക്കും സംഭവിച്ചത്. ഇനി ഫഹദിനു സംഭവിക്കാന്‍ പോകുന്നതും അതുതന്നെ.

ഇങ്ങനെ പോയാല്‍ ഫഹദിന് പണികിട്ടും

ഇറങ്ങുന്ന എല്ലാ ചിത്രത്തിലും ഒരേ ഫഹദ് തന്നെയാണ്. കാമറയ്ക്കു മുന്‍പില്‍ പെരുമാറുന്ന ആളുടെ സിനിമയുടെ പേരുമാത്രമേ മാറുന്നുള്ളൂ. രൂപത്തിലും ഭാവത്തിലും പ്രകടനത്തിലുമൊന്നും മാറ്റമില്ല. ഡയമണ്ട് നെക്ലേസ്, ചാപ്പാകുരിശ് എന്നീ ചിത്രങ്ങളിലൊക്കെ ഇതിനൊരു പുതുമയുണ്ടായിരുന്നു. എന്നാല്‍ വന്നുവന്ന് 'ഫഹദിരൂപം' കണ്ടാല്‍ ഏതു ചിത്രമാണെന്നു തിരിച്ചറിയാന്‍ പറ്റാതെയായി. അതിനിടയില്‍ ഇത്തരം സിനിമകള്‍ കൂടി വന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് തീര്‍പ്പാകും.

ഫഹദിന്റെ ഇരട്ടവേഷം എന്നതായിരുന്നു പുതിയ ചിത്രത്തിന്റെ പ്രത്യേകത. എന്നാല്‍ യഥാര്‍ഥവേഷമേത്, ഇരട്ടവേഷമേതെന്നൊക്കെ തിരിച്ചറിയാന്‍ പ്രേക്ഷകന്‍ പ്രയാസപ്പെടുകയാണ്. ഒരു സിനിമ മോശമാകുമ്പോള്‍ ഏറ്റവുമധികം പഴികേള്‍ക്കുക നായകനായിരിക്കും. അതുകൊണ്ട് ഇത്തരം ജാഡകളെ തിരിച്ചറിയാന്‍ പറ്റിയാല്‍ ഫഹദ് രക്ഷപ്പെടും.

ആദ്യ പേജില്‍
നത്തോലി ചെറിയ മീന്‍ തന്നെ

Read more about: natholi oru cheriya meenalla, fahad fazil, shankar ramakrishnan, vk prakash, review, rima kallingal, നത്തോലി ചെറിയ മീനല്ല, ഫഹദ് ഫാസില്‍, ശങ്കര്‍ രാമകൃഷ്ണന്‍, വികെ പ്രകാശ്‌, നിരൂപണം
English summary
Natholi Oru Cheriya Meen Alla is a Malayalam movie directed by V. K. Prakash starring Fahad Fazil in a dual role and Kamalinee Mukherjee in the lead roles.

Malayalam Photos

Go to : More Photos